Headlines

വയനാട് പെരിക്കല്ലൂരിൽ ചെന്നായ പകൽ ആടിനെ കൊന്ന് തിന്നു

പെരിക്കല്ലൂർ: പെരിക്കല്ലൂർ പ്ളാവിലയിൽ നാരായണന്റെ 2 വയസുള്ള ആടിനെ നട്ടുച്ചയ്ക്ക് മൂന്നുപാലം വയലിൽ നിന്നാണ് രണ്ട് ചെന്നായ്ക്കൾ വന്ന് കൊന്ന് ഭക്ഷിച്ചത്. പാതിരി ഫോറസ്റ്റിൽ നിന്നും വന്ന ചെന്നായ ആണെന്നാണ് കരുതുന്നത്. 15000 രൂപ വിലമതിക്കുന്ന ആടിനെയാണ് കർഷകന് നഷ്ടമായത്. പുൽപ്പള്ളി ഫോറസ്റ്റ് ഓഫീസിൽ അധികാരികളെ അറിയിച്ചിട്ടുണ്ട്

Read More

മികച്ച ലേഖനത്തിന് 9 കോടി രൂപ സമ്മാനം; എക്സിൽ വമ്പൻ മത്സരം നടത്താൻ മസ്ക്

എക്സിൽ‌ വൻ എഴുത്ത് മത്സരം നടത്താൻ ഇലോൺ മസ്ക്. മികച്ച എഴുത്തിന് 9 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചാറ്റ്ബോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് എക്‌സും ഗ്രോക്ക് എഐയും കടുത്ത വിമർശനങ്ങൾ‌ ഏറ്റുവാങ്ങിയിരുന്നു. ഇത് മറികടക്കാൻ കൂടിയാണ് പുതിയ നീക്കം.2026 ജനുവരി 16-ന് ആരംഭിച്ച ഈ മത്സരം ജനുവരി 28 വരെ നീണ്ടുനിൽക്കും. നിലവിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളൂ. ഉള്ളടക്കം ഒറിജിനൽ ആയിരിക്കണമെന്നും കുറഞ്ഞത് 1,000…

Read More

അമേരിക്ക അടച്ചുപൂട്ടലിലേക്ക്; ചിലവുകൾക്കുള്ള വാർഷിക ധനവിനിയോഗ ബിൽ പാസ്സായില്ല

യുഎസ് സർക്കാർ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സർക്കാർ ചിലവുകൾക്കുള്ള വാർഷിക ധനവിനിയോഗ ബിൽ സെനറ്റിൽ പാസ്സായില്ല. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ സേവനങ്ങൾ നിലയ്ക്കും. അടച്ചുപൂട്ടൽ സംഭവിച്ചാൽ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ വേണ്ടി വരുമെന്ന് ട്രംപ്. ബില്ലിൽ കൂട്ടിച്ചേർക്കലുകൾ പറ്റില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി നിലപാട് എടുത്തു. സെനറ്റിൽ ഏഴ് ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ ഫണ്ടിങ് ബിൽ പാസ്സാകില്ല. സേവനങ്ങളുടെ അടച്ചുപൂട്ടലിലേക്ക് നീങ്ങും. അവശ്യസേവനങ്ങളൊഴികെ അമേരിക്കൻ സർക്കാർ സേവനങ്ങൾ സ്തംഭിക്കുന്ന അവസ്ഥയാണ് സർക്കാർ ഷട്ട്ഡൗൺ. 2026ന്റെ തുടക്കം…

Read More

മൈസൂർ കൂട്ടബലാത്സംഗം: പെൺകുട്ടിയും സുഹൃത്തുമാണ് കാരണക്കാരെന്ന് കർണാടക ആഭ്യന്തര മന്ത്രി

  മൈസൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിനാണെന്നും രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്‌നമെന്നുമായിരുന്നു കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു കോൺഗ്രസ് ആഭ്യന്തര മന്ത്രിയെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു. ഇവർ തന്നെയാണ് പ്രശ്‌നത്തിന് കാരണക്കാരെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വലിയ…

Read More

മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം: മെറ്റ പ്രതിനിധികൾ കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും. മെറ്റ പബ്ലിക് പോളിസി മേധാവിയും ഇൻസ്റ്റാഗ്രാമിലെ സാങ്കേതിക ഉദ്യോഗസ്ഥനുമാണ് ഹാജരാകുക. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിൽ സർക്കാർ വിരുദ്ധ പോസ്റ്റുകൾക്ക് ബോധപൂർവ്വം കൂടുതൽ പ്രചാരം നൽകുന്നുണ്ടോ എന്ന കാര്യത്തിൽ കേന്ദ്രം വിശദീകരണം തേടും.     മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ഐ.ടി നിയമപ്രകാരം കമ്പനിക്ക് ഇന്ത്യയിലുള്ള നിയമപരിരക്ഷ റദ്ദാക്കുമെന്നും പാർലമെന്ററി സമിതി…

Read More

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ…

Read More

ഫുട്‌ബോൾ ഗാലറി തകർന്ന സംഭവം; സംഘാടകർക്കെതിരെ കേസ്

മലപ്പുറം കാളികാവിൽ ഫുട്‌ബോൾ ഗാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. കാളികാവ് പൂങ്ങോട് ഇന്നലെ രാത്രിയാണ് ഗാലറി തകർന്നത്. അപകടമുണ്ടാവുമെന്ന് അറിഞ്ഞിട്ടും പരിധിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. ഐപിസി 308 വകുപ്പുപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 3000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയമാണ് നിർമിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ 6000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുണ്ടെന്നാണ് സംഘാടകർ പറഞ്ഞിരുന്നത്. അപകടം നടക്കുമ്പോൾ പതിനായിരത്തോളം ആളുകൾ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. മഴയിൽ…

Read More

ജയിലിലായ ഭർത്താവിനെ മോചിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് രണ്ടേകാൽ കോടി രൂപ തട്ടി; മതപുരോഹിതൻ അറസ്റ്റിൽ

ഖത്തറിൽ ജയിലിലായ ഭർത്താവിനെ മോചിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ മതപുരോഹിതൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അസ്ലം മൗലവി, കാഞ്ഞിരപ്പിള്ളി പാലക്കൽ വീട്ടിൽ ബിജലി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ ആലുവ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ സ്വദേശിനി അനീഷ എന്ന യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രതികളെ 27വരെ റിമാൻഡ് ചെയ്തു. സാമ്പത്തിക…

Read More

വെള്ളവും വൈദ്യുതിയും ആവോളം, ഭൂമിക്ക് പത്ത് ശതമാനം വില; ഇനിയുള്ള നിക്ഷേപം തെലങ്കാനയിൽ മാത്രമെന്ന് കിറ്റെക്‌സ്

സംസ്ഥാന സർക്കാരിനെ വിമർശിച്ച് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിൽ വീമ തവളയാണ്. മറ്റ് സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടതാണ്. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കും. ആനുകൂല്യങ്ങളുടെ പെരുമഴയാണ് തെലങ്കാനയിൽ. ടെക്‌സ്റ്റൈൽസിന് വേണ്ടി മാത്രമുള്ള വ്യവസായ പാർക്കാണ് തെലങ്കാനയിലേത്. 1200 ഏക്കർ സ്ഥലത്താണ് ഇത് വ്യാപിച്ച് കിടക്കുന്നത്. കേരളത്തിൽ നിന്ന് വ്യത്യസ്തമായി ഇൻഫ്രാസ്ട്രക്ചർ, റോഡ് സൗകര്യം, വെള്ളത്തിനുള്ള സൗകര്യങ്ങൾ, വൈദ്യുതി എല്ലാം ആധുനികമായി നടപ്പാക്കിയിട്ടുണ്ട് തെലങ്കാനയിൽ പത്ത്…

Read More

കൊച്ചി ബ്ലാക് മെയിൽ കേസിൽ ഷംനയുടെ വീട്ടിലെ സിസി ടിവി ദ്യശ്യങ്ങൾ മജിസ്‌ട്രേറ്റ് കണ്ട് ബോധ്യപ്പെടണമെന്ന് പ്രതികൾ

കൊച്ചി ബ്ലാക് മെയിൽ കേസിൽ ഷംനയുടെ വീട്ടിലെ സിസി ടിവി ദ്യശ്യങ്ങൾ പരിശോധിക്കണമെന്നും അത് മജിസ്ട്രേറ്റ് കണ്ട് ബോധ്യപ്പെടണമെന്നുമാണ് പ്രതി റഫീഖ് ആവശ്യമുന്നയിച്ചിരിക്കുന്നത്. റഫീഖുമായുള്ള വാട്സ് ആപ്പ് ചാറ്റ് പരിശോധിക്കണമെന്നും എറണാകുളം മജിസ്ടേറ്റ് കോടതിയിൽ പ്രതി ആവശ്യമുന്നയിച്ചു. അതേ സമയം ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവർ തന്നെയാണെന്നും പ്രതികൾക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. ഷംനയോട് ഫോണിൽ സംസാരിച്ച സ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം അന്തിമ തീരുമാനം…

Read More