ബോളിവുഡ് സംവിധായകൻ രജത് മുഖർജി അന്തരിച്ചു

ബോളിവുഡ് സംവിധായകൻ രജത് മുഖർജി അന്തരിച്ചു. ദീർഘകാലങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ജയ്പൂരിലെ വസതിയിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം.ഊർമിള മണ്ഡോദ്കർ ഫർദീൻ ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ പ്യാർ തു നേ ക്യാ കിയാ, രാംഗോപാൽ വർമ്മ നിർമ്മിച്ച് വിവേക് ഒബ്റോയി, മനോജ് ബാജ്പേയി എന്നിവർ വേഷമിട്ട ദ റോഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. രജത് മുഖർജിയുടെ നിര്യാണത്തിൽ ബോളിവുഡ് താരം മനോജ് ബാജ്പേയി, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Read More

‘മുജ്തബ ഖമനയി ആരോഗ്യവാൻ; ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നു’; ഇറാൻ

പരമോന്നത നേതാവ് മുജ്തബ ഖമനയി ആരോഗ്യവാനാണെന്നും ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നുവെന്നും ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലണ്ടൻ ആസ്ഥാനമായുള്ള അറബിക് പത്രമായ അൽ-അറബി അൽ-ജദീദിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.യുദ്ധത്തിന് അന്ത്യം കുറിക്കാൻ പ്രാദേശിക സഹകരണം ആവശ്യമാണെന്നും അരഗ്ചി പറഞ്ഞു. ഹോർമുസ് കടലിടുക്ക് യുഎസിനും അവരുടെ സഖ്യകക്ഷികൾക്കും ഒഴികെ എല്ലാവർക്കും തുറന്നിരിക്കുന്നുവെന്നും ഇറാൻ വ്യക്തമാക്കി. മാർച്ച് 8ന് ഇറാന്റെ പരമോന്നത നേതാവായി നിയമിതനായ ശേഷം മുജ്തബ ഇതുവരെ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നില്ല. യുഎസ്-ഇസ്രയേൽ…

Read More

‘കരയുദ്ധത്തിന് വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ല’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. കരയുദ്ധത്തിനു വന്നാല്‍ ശത്രുസേനയില്‍ ആരും ശേഷിക്കില്ലെന്ന് ഇറാന്‍ കരസേനാ മേധാവി അമീര്‍ ഹതാമി പറഞ്ഞു. ഇറാന്‍ ദേശീയ മാധ്യമമായ ഐആര്‍ഐബിയോടാണ് അമീര്‍ ഹതാമിയുടെ പ്രതികരണം. പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വിജയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ തിരികെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ സൈനിക നടപടി എന്ന് അവസാനിക്കുമെന്നതില്‍ അവ്യക്തത തുടരുകയാണ്. (No Enemy Should Survive says Iran Army Chief) അമേരിക്ക…

Read More

സുൽത്താൻബത്തേരിയിൽ കൊവിഡ് ബാധിച്ച ആംബുലൻസ് ഡ്രൈവർ നഗരത്തിൽ ഒട്ടോയും ഓടിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു

സുൽത്താൻബത്തേരിയിൽ കൊവിഡ് ബാധിച്ച ആംബുലൻസ് ഡ്രൈവർ നഗരത്തിൽ ഒട്ടോയും ഓടിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. കൊവിഡ് രോഗികളെ അടക്കം കൊണ്ടുപോകുന്ന ആംബുലൻസ് ഡ്രൈവറാണ് നഗരത്തിൽ ഓട്ടോ ഓടിച്ചതെന്നാണ് അറിയുന്നത്. വിനായക ആശുപത്രിക്ക് മുൻപിലുള്ള ഓട്ടോ സ്റ്റാൻഡിൽ യാത്രക്കാരെ കയറ്റിയാണ് യാത്ര ചെയ്തത്. സുൽത്താൻബത്തേരിയിൽ കടുത്ത ആശങ്ക നിലനിൽക്കുമ്പോഴാണ് ഇങ്ങനെയുള്ള സംഭവമുണ്ടായത്. സുൽത്താൻബത്തേരിയിൽ ഇന്നലെവരെ 18 കൊവിഡ് രോഗികളാണ് റിപ്പോർട്ട് ചെയ്തത്

Read More

Almarai Careers Recruiting Jobs Across UAE

If your goal is to work for the largest food and Beverage Company like Almarai Careers in the region then you have come to the right site. Here we are sharing all the latest available Almarai Jobs. But first a little introduction of the company and its values. Founded in 1977, by his excellency Prince…

Read More

കാട്ടാക്കടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി

തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എരുമക്കുഴി താന്നിമൂടി അജിത് ഭവനിൽ പത്മാക്ഷി(52)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഇവരുടെ ഭർത്താവ് ഗോപാലകൃഷ്ണൻ(66) പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി   വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചയോടെ ഗോപാലകൃഷ്ണൻ ബൈക്കിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇയാളുടെ ശരീരത്തിൽ രക്തക്കറയുമുണ്ടായിരുന്നു. തുടർന്ന് ആളുകൾ വിവരം മകനെ അറിയിച്ചു. മകൻ വന്ന് വീട് തുറന്നു നോക്കിയപ്പോഴാണ് പത്മാക്ഷി വെട്ടുകൊണ്ട് കിടക്കുന്നത് കണ്ടത് മകൻ രാവിലെ ഭാര്യയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. സംഭവം…

Read More

സീരിയല്‍ താരം ചിത്രയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ് സീരിയല്‍ താരം വി.ജെ.ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഹേമന്ദ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ചാണ് അറസ്റ്റ്.ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് ചിത്രയെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ചിത്രയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഹേമന്ദിനെതിരെയും ഇവര്‍ തന്നെയാണ് സംശയം ഉന്നയിച്ചത്. മരണസമയത്ത് ഹേമന്ദും ചിത്രയ്‌ക്കൊപ്പം ഹോട്ടലിലുണ്ടായിരുന്നു. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും വിവാഹിതരായിരുന്നുവെന്ന വാര്‍ത്ത മരണശേഷം മാത്രമാണ് പുറത്തുവന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹം നടന്നത് എന്ന വിവരം ഹേമന്ദ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. സീരിയലില്‍…

Read More

കെ റെയിൽ: പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്, ഇതുവരെ സ്ഥാപിച്ച കല്ലുകൾ പിഴുതെറിയും

  സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇതുവരെ സ്ഥാപിച്ച അടയാള കല്ലുകൾ മുഴുവൻ പിഴുതെറിയാനാണ് തീരുമാനം. കെ റെയിൽ വേണ്ട, കേരളം മതിയെന്ന മുദ്രവാക്യം ഉയർത്തി പിഴുതെറിഞ്ഞ അടയാളക്കല്ലുകൾ യൂത്ത് കോൺഗ്രസ് കലക്ടറേറ്റുകൾക്ക് മുന്നിൽ സ്ഥാപിക്കും അതേസമയം പ്രതിഷേധം വകവെക്കാതെ കല്ലിടൽ തുടരാനാണ് സർക്കാർ തീരുമാനം. കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കോട്ടയം മാടപ്പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു ഇതിനിടെ കൊല്ലത്ത് കെ…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി, മുങ്ങി മരിച്ച വൃദ്ധക്കും കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കൊല്ലം വാളത്തുങ്കല്‍ സ്വദേശി ത്യാഗരാജനാണ് മരിച്ചത്. 74 വയസ്സായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ഥിതി ഗുരുതരമാകുകയും മരണം സംഭവിക്കുകയും ചെയ്തു കഴിഞ്ഞ ദിവസം കൊല്ലത്ത് മുങ്ങി മരിച്ച വൃദ്ധക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം നെടുമ്പന സ്വദേശി ഗൗരി കുട്ടിയാണ് മുങ്ങിമരിച്ചത്. 75 വയസ്സായിരുന്നു. മരണശേഷം ശേഖരിച്ച സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Read More

24 മണിക്കൂറിനിടെ 3.46 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2624 പേർ കൂടി മരിച്ചു

രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത് തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം പിന്നിടുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,66,10,481 ആയി. 2624 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ആകെ മരണസംഖ്യ 1,89,544 ആയി ്2,19,838 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. നിലവിൽ 25,52,940 പേരാണ് ചികിത്സയിൽ…

Read More