സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ നാല് കോടി പിന്നിട്ടു; 95.26 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചു

  സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് കൊവിഡ് വാക്‌സിനേഷൻ നാല് കോടി കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണ ജോർജ്. 95.26 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിനും 55.29 ശതമാനം പേർ രണ്ടാം ഡോസ് വാക്‌സിനും എടുത്തതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു കുറിപ്പിന്റെ പൂർണരൂപം സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ കോവിഡ് 19 വാക്സിനേഷൻ 4 കോടി കഴിഞ്ഞു (4,02,10,637). വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേർക്ക് (2,54,44,066) ആദ്യ ഡോസ് വാക്സിനും 55.29…

Read More

കേരളത്തിൽ ബിഹാർ മോഡൽ യാത്ര നടത്താൻ രാഹുൽ ഗാന്ധി; വീടെടുത്ത് താമസം തുടങ്ങി ദീപാദാസ് മുൻഷി

കേരളത്തിൽ ബിഹാർ മോഡൽ യാത്ര നടത്താൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.2026 ജനുവരിയിലോ ഫെബ്രുവരിയിലോ യാത്ര നടത്താനാണ് ആലോചന. എഐസിസിയും കെപിസിസിയും മുന്നൊരുക്കങ്ങൾ തുടങ്ങി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തും കൊച്ചിയിലും വീട് വാടകയ്ക്കെടുത്തു. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ മാത്രമേ മുന്നണി ഭരണത്തിലെത്തിയാൽ പാർട്ടിക്ക് മുഖ്യമന്ത്രിയെ…

Read More

മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തം; വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്ര തടസത്തെ തുടര്‍ന്ന് ഇട്ടിരുന്ന ട്യൂബ് മാറ്റുന്നതിനും സ്ഥിരം പരിശോധനയ്ക്കുമായാണ് അദ്ദേഹം മകന്‍ നാരായണനൊപ്പം സ്വകാര്യ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഐ സിയുവിലായിരുന്നു. കഴിഞ്ഞ മാസം 24ന് ആണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അദ്ദേഹത്തിന്റെ വസതിയില്‍ മന്ത്രി എകെ ബാലനെത്തി പുരസ്ക്കാരം നല്‍കിയത്….

Read More

‘അനധികൃത കുടിയേറ്റം തടഞ്ഞു, എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു’; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ട്രംപ്

ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തിപ്പെടുത്തിയതോടെ രാജ്യം കൂടുതൽ സുരക്ഷിതമായതായി ട്രംപ് പറഞ്ഞു. മയക്കുമരുന്ന് കടത്ത് 90 ശതമാനം വരെ ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. പത്ത് മാസത്തിനിടെ ലോകത്ത് എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായും ട്രംപ് പറഞ്ഞു. ബൈഡൻ ഭരണകാലത്തേക്കാൾ വിലക്കയറ്റം കുറയ്ക്കാൻ കഴിഞ്ഞതായും വേതനങ്ങൾ ഉയരുകയാണെന്നും ട്രംപ് വ്യക്തമാക്കി. സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചുവെന്നും അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞതായും നികുതിയിളവുകൾ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയതായും…

Read More

ആലുവയിൽ മരിച്ച കുഞ്ഞിന്റെ വയറ്റിൽ രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നു; പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കൊച്ചി: ആലുവയിൽ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ വയറ്റിൽ രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഒരു രൂപയ്ക്ക് പുറമേ 50 പൈസയായിരുന്നു കുഞ്ഞിന്റെ വയറ്റിൽ ഉണ്ടായിരുന്നത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ആന്തരികാവയവത്തിന്റെ പരിശോധനാഫലം വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. ഇതിനായി ആന്തരികാവയവങ്ങൾ കാക്കനാട് ലാബിലേക്ക് കൈമാറി. രണ്ട് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Read More

കെ ജി ശിവാനന്ദന്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി; സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍

കെ ജി ശിവാനന്ദനെ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ശിവാനന്ദന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗണ്‍സിലില്‍ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ശിവാനന്ദന്‍. നിലവില്‍ AITUC സംസ്ഥാന സെക്രട്ടറിമാരിലൊരാളാണ്. അതേസമയം, ജില്ലാ സമ്മേളനത്തില്‍ നിന്ന് നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍ ഇറങ്ങിപ്പോയി. ജില്ലാ കൌണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് എംഎല്‍എ ഇറങ്ങിപ്പോയത്. സിപിഐക്കാരനായി തന്നെ തുടരുമെന്ന് എംഎല്‍എയുടെ പ്രതികരണം. കള്ള ഒപ്പിട്ട്…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. ഇന്നലെ വരെ 97,720 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഗ്രാമ പഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ലഭിച്ചത് മുൻസിപാലിറ്റികളിലേക്ക് 9865 നാമനിർദേശ പത്രിക ലഭിച്ചു. കോർപറേഷനുകളിലേക്ക് 2413 എണ്ണവും ലഭിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ പത്രിക നൽകിയത്. 13,229 പേരാണ് ജില്ലയിൽ പത്രിക സമർപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. 2270 പേരാണ് പത്രിക സമർപ്പിച്ചത്….

Read More

ഇന്ന് 449 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക്; 162 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതരസംസ്ഥാനത്ത് നിന്നുവന്ന 64 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു ഇന്ന് ഉറവിടമറിയാത്ത 18 കേസുകളുണ്ട്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 5 ഡി എസ് സി, 10 ബി എസ് എഫ്, 77 ഐടിബിപി, 4 ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട്…

Read More

കുട്ടികള്‍ക്ക് സംസാരം വൈകുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  മൂന്നു വയസ്സായ കുട്ടിക്ക് എല്ലാം അറിയാം. പക്ഷേ അറിയാവുന്ന കാര്യങ്ങൾ കൈചൂണ്ടി ആവശ്യപ്പെടുകയുള്ളൂ. ഡോക്ടറെ കാണിക്കേണ്ട ആവശ്യം ഉണ്ടോ? കുട്ടി തനിയെ സംസാരിച്ചു തുടങ്ങുമോ? നാലുവയസ്സുകാരി മിടുക്കി. പക്ഷേ ഉച്ചരിക്കുന്ന വാക്കുകൾ കുറവ്, സ്ഫുടമായി സംസാരിക്കുന്നില്ല. ഇതൊന്നും ഒറ്റപ്പെട്ട കേസുകളല്ല. അനേകം കുട്ടികൾക്ക് സംസാര വൈകല്യം എന്ന പ്രശ്നമുണ്ട്. പക്ഷേ ചികിത്സ തേടാൻ വൈകുന്നത് കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലാകും. ഒരു കുഞ്ഞിന്റെ വളർച്ചയിൽ സമൂഹത്തിനും അതിന്റെ ചുറ്റുപാടിനും വലിയ പങ്കാണുള്ളത്. വീട്ടിൽ എല്ലാവരുമായി സംസാരിക്കാനും ഇടപഴകാനും…

Read More

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന; അഞ്ച് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അഞ്ച് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡല്‍ഹിയിലെ പാര്‍ലമെന്റ് അനക്‌സില്‍ പരിശോധന പുരോഗമിക്കുകയാണ്. സമ്മേളനത്തിന് മുമ്പ് ഇരുസഭകളിലെയും മുഴുവന്‍ എംപിമാരെയും മന്ത്രിമാരെയും അടക്കം കൊവിഡിനുള്ള ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമാണു പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക. മലയാളികള്‍ അടക്കം ഭൂരിപക്ഷം എംപിമാരും ഇന്നലെ കൊവിഡ് പരിശോധനയ്ക്ക് വിധേയമായി. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് 72 മണിക്കൂറിനകം സര്‍ക്കാര്‍…

Read More