Headlines

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ് (72), പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍…

Read More

നെല്ലിക്ക – ശർക്കര മിശ്രിതം ;വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക്….

നമുക്ക് പലവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം എന്ന നിലയിൽ നെല്ലിക്കയെ സമീപിക്കാവുന്നതാണ്. അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വൈറ്റമിൻ കലവറയായി മാറുന്ന ഒന്നാണ് നെല്ലിക്ക. ഫൈബർ, ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ, ബാക്ടീരിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ അൽപം നെല്ലിക്ക നീരിൽ ശർക്കര മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ…

Read More

‘ജോസ് കെ മാണി വരുന്നതിൽ അലോസരമില്ല; വരുന്നുണ്ടോയന്ന് ചോദിച്ച് നടക്കുന്നത് നാണക്കേടുണ്ടാക്കും’; മോൻസ് ജോസഫ്

കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകളിൽ പ്രതികരണവുമായി കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്. ജോസ് കെ മാണി വരുന്നതിനെ എതിർത്തിട്ടില്ല. എന്നാൽ സ്വാഗതം ചെയ്തിട്ടുമില്ല. യുഡിഎഫ് നേതൃതലത്തിൽ ചർച്ച നടത്തിയിട്ടില്ല. ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവരട്ടേയെന്ന് അദേഹം പറഞ്ഞു. ജോസ് കെ മാണി വരുന്നതിൽ അലോസരമില്ല. യുഡിഎഫിനെ ചതിക്കില്ല എന്ന് ഉറപ്പുള്ളവർ വരുന്നതിനെ യുഡിഎഫ് സ്വാഗതം ചെയ്തിട്ടുണ്ടെന്ന് മോൻസ് ജോസഫ് പറഞ്ഞു. ട്വന്റിഫോർ സ്പെഷ്യൽ എൻകൗണ്ടറിലാണ് പ്രതികരണം.വരാൻ ആഗ്രഹിക്കുന്നെങ്കിൽ ജോസ് കെ മാണി…

Read More

പി എസ് ജി കുപ്പായത്തിൽ മെസ്സി ഇന്നിറങ്ങും; ചാമ്പ്യൻസ് ലീഗ് പോരാട്ടം ബ്രൂഷെക്കെതിരെ

സൂപ്പർ താരം ലയണൽ മെസി ഇന്ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. ചാമ്പ്യൻസ് ലീഗിൽ പി എസ് ജി ബെൽജിയം ക്ലബ്ബായ ബ്രൂഷെയെ നേരിടുന്നുണ്ട്. പി എസ് ജിയുടെ ആദ്യ ഇലവനിൽ തന്നെ മെസ്സിയുണ്ടാകുമെന്നാണ് സൂചന ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. മെസ്സിക്കൊപ്പം നെയ്മറും എംബാപെയും പി എസ് ജിയുടെ മുന്നേറ്റ നിരയിലുണ്ടാകും. മൂന്ന് സൂപ്പർ താരങ്ങളും ഒന്നിച്ച് കളത്തിലിറങ്ങുന്ന ആദ്യ മത്സരം കൂടിയാണിത്. ഗ്രൂപ്പ് എയിലാണ് പി എസ്…

Read More

ഇഞ്ചിവില കുറഞ്ഞു; മുതല്‍മുടക്കുപോലും തിരികെ കിട്ടാതെ കര്‍ഷകര്‍

കല്‍പറ്റ:വിലയിലെ ഇടിവ് കുറവ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇഞ്ചിക്കൃഷി നടത്തുന്ന കര്‍ഷകര്‍ക്കു കനത്ത പ്രഹരമായി. മുതല്‍ മുടക്കുപോലും തിരിച്ചുപിടിക്കാനാകാത്ത സ്ഥിതിയിലാണ് കൃഷിക്കാര്‍. പഴയ ഇഞ്ചി ചാക്കിനു(60 കിലോ ഗ്രാം) 1,750 ഉം പുതിയ ഇഞ്ചിയ്ക്കു 450-500 ഉം രൂപയാണ് നിലവില്‍ വില. 300 രൂപയില്‍ താഴെയാണ് വിലയുള്ള മുളയിഞ്ചി വാങ്ങുന്നതില്‍ കച്ചവടക്കാര്‍ വിമുഖത കാട്ടുകയുമാണ്. പഴയ ഇഞ്ചി ചാക്കിനു കഴിഞ്ഞ വര്‍ഷം ഇതേസമയം 6,000 രൂപയായിരുന്നു വില. രണ്ടു മാസം മുമ്പ് ഇതു 2,600 രൂപയായിരുന്നു. വില…

Read More

രാജ്യദ്രോഹ കുറ്റം: ഐഷ സുൽത്താന ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം

രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത ഐഷ സുൽത്താനയെ ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ കവരത്തി പോലീസ് നോട്ടീസ് നൽകി. ഇന്ന് രാവിലെ പത്തരയോടെ കവരത്തി പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ദ്വീപിലെ ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ചതിന് കലക്ടർ ഐഷയെ താക്കീത് ചെയ്തു. ആവർത്തിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത് ഞായറാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദ്വീപ് വിട്ട് പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുമായി സംസാരിച്ചതായാണ് കണ്ടെത്തൽ. ഐഷ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചതിന്റെയും അംഗങ്ങളുമായി…

Read More

പാര്‍ട്ടിക്ക് ഗുണം ആകുമെങ്കില്‍ രാജിക്ക് തയാർ; സോണിയാഗാന്ധി

ന്യൂഡൽഹി: പാര്‍ട്ടിക്ക് ഗുണം ആകുമെങ്കില്‍ രാജിക്ക് തയാറാണെന്ന് സോണിയാഗാന്ധി വ്യക്തമാക്കിയതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ജി 23 വിമര്‍ശനം ശക്തമാക്കിയ സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ നിലപാട്.സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നു. ഉത്തര്‍ പ്രദേശ്, പഞ്ചാബ് ഉള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഗാന്ധി കുടുംബമാണെന്ന പ്രചരണത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഉത്തര്‍ പ്രദേശിന്റെ സംഘടനാ ചുമതലയില്‍ നിന്ന് പ്രിയങ്കാ ഗാന്ധി ഒഴിയാനുള്ള സന്നധത അറിയിച്ചിരുന്നു. ഇക്കാര്യം സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും…

Read More

സം​സ്ഥാ​ന​ത്ത് 21 മു​ത​ൽ സ്വകാര്യ ബ​സ് പ​ണി​മു​ട​ക്ക്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഡി​സം​ബ​ർ 21 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് നി​ര​ത്തി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​ൻ നി​ര​ക്ക് വ​ർ​ധ​ന സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ ന​ട​പ​ടി എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. ഡീ​സ​ൽ ലി​റ്റ​റി​ന് 60 രൂ​പ​യാ​യി​രു​ന്ന കാ​ല​ത്തെ…

Read More

തെരഞ്ഞെടുപ്പിന് ഒരുങ്ങി സിപിഎം: നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണവും പ്രകടന പത്രിക രൂപീകരണവും എൽ ഡി എഫ് ജാഥയും  യോഗത്തിൽ ചർച്ചയാകും നാളെയും മറ്റന്നാളുമായി സിപിഎം സംസ്ഥാന സമിതി യോഗങ്ങളും ചേരുന്നുണ്ട്. സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ഘടകകക്ഷികൾക്ക് നൽകേണ്ട സീറ്റ് സംബന്ധിച്ചും യോഗത്തിൽ ചർച്ച നടക്കും. ജില്ലകളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിശകലനം ചെയ്യും.

Read More

പൊലീസ് കാവൽ; കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പൊലീസിനെ കാവൽ നിർത്തി ടി പി കേസ് പ്രതികളുടെ മദ്യപാനം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽ നിന്ന് മടങ്ങുമ്പോഴാണ് തടവുപുള്ളികൾക്ക് മദ്യവുമായി സുഹൃത്തുക്കൾ എത്തിയത്. സംഘത്തിൽ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു. കുറ്റവാളികളുടെ മദ്യപാനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ…

Read More