കോവിഡ് 19:സുൽത്താൻ ബത്തേരി നഗരസഭയിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചു.

കോവിഡ് വ്യാപനത്തിൻ്റെ രൂക്ഷത ഉൾക്കൊണ്ട് ബത്തേരി നഗരസഭയിൽ ആഗസ്ത് 5 മുതൽ സെപ്തംബർ 5 വരെ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഓണം പ്രമാണിച്ച് പിൻവലിച്ചു. ബത്തേരിയിൽ മുനിസിപ്പൽ അധികൃതർ ,ആരോഗ്യ വിഭാഗം ,പോലീസ് ,വ്യാപാരികൾ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം മഴ കനക്കുന്നതോടെ കൂടാൻ സാധ്യത ഉണ്ടെന്ന ആരോഗ്യ വിഭാഗത്തിൻ്റെ കണ്ടെത്തലിനെ തുടർന്നുള്ള മുൻകരുതൽ എന്ന നിലയിലായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചത് .വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനും, കടകൾ തുറക്കുന്നതിനും അടക്കുന്നതിനും വഴിയോര…

Read More

തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ മരിച്ച സംഭവം; അന്വേഷണം സി ഐയ്ക്ക് കൈമാറി

തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവത്തിൽ അന്വേഷണം സി.ഐക്ക് കൈമാറി. റെയിൽവേ പൊലീസ് എസ് പി ഷഹിൻ ഷാ ആണ് അന്വേഷണം സിഐക്ക് കൈമാറിയത്. ഷൊർണൂർ റെയിൽവേ സി.ഐ രമേഷിനാണ് അന്വേഷണ ചുമതല.നേരത്തെ തൃശ്ശൂർ റെയിൽവേ എസ്ഐ നൗഷാദിനായിരുന്നു സംഭവത്തിന്റെ അന്വേഷണ ചുമതല നൽകിയിരുന്നത്. എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറിയത്. കഴിഞ്ഞദിവസം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. 15 ദിവസത്തിനകം തൃശ്ശൂർ…

Read More

കോവിഡ് വ്യാപനം; നാഗ്പൂരിൽ മാർച്ച് 15 മുതൽ മാർച്ച് 21 വരെ ഏഴു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നാഗ്പൂരിൽ മാർച്ച് 15 മുതൽ മാർച്ച് 21 വരെ ഏഴു ദിവസത്തെ ലോക്ക്ഡൺ പ്രഖ്യാപിച്ചു. കോവിഡ് -19 വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനും ലോക്ക്ഡൗൺ ചുമത്താനുമുള്ള ഉത്തരവാദിത്തം നാഗ്പൂർ പോലീസ് കമ്മീഷണറേറ്റിന് നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ, അവശ്യ സേവനങ്ങൾ പ്രവർത്തിക്കാൻ മാത്രമേ അനുവദിക്കൂ.

Read More

‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിവാദം; കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്; ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

താരസംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ കുക്കു പരമേശ്വരന് പങ്കില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അമ്മ യോഗത്തിലാണ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിയുമായി ബന്ധപ്പെട്ട് 11 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പരാതിക്കാര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറുമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ അറിയിച്ചു. ആവശ്യമുള്ളവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാമെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി. (AMMA probe finds no evidence against kukku parameswaran memory card row).മെമ്മറി കാര്‍ഡ് കെപിഎസി ലളിതയുടെ കൈയിലുണ്ടായിരുന്നു എന്നിടത്താണ് അന്വേഷണം…

Read More

ഇന്ധന വില വർധനവ്: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ഇന്ധനവില വർധനവിനെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്. പെട്രോൾ വില വർധനവ് ഏറ്റവുമുയർന്ന നിരക്കിൽ എത്തിയ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അധിക നികുതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നത്. രാജ്യത്ത് പെട്രോൾ വില ഇന്നും വർധിപ്പിച്ചിരുന്നു. ലിറ്ററിന് 48 പൈസയാണ് വർധിപ്പിച്ചത്. അതേസമയം ഇന്ന് ഡീസലിന്റെ വിലയിൽ മാറ്റമില്ല.

Read More

തിരുവനന്തപുരത്ത് കുളത്തിൽ അജ്ഞാത മൃതദേഹം; ദിവസങ്ങളുടെ പഴക്കം

തിരുവനന്തപുരം കാരക്കോണം കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് ലഭിച്ചത്. പ്രദേശവാസികളാണ് മൃതദേഹം രാവിലെ കുളത്തിൽ കണ്ടത്. ഷർട്ട് മാത്രം ധരിച്ച നിലയിലുള്ള മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. വെള്ളറട പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Read More

ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല; ഇപ്പോഴുള്ള ജോലിയില്‍ ഞാന്‍ തുടരും: സുരേഷ് ഗോപി

  ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ താൻ സമർത്ഥനാണെന്നും അത് തുടരാൻ അനുവദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പിയിലെ മുതിർന്ന നേതാവും മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന പി.പി മുകുന്ദനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുരേഷ് ഗോപി. എന്നാല്‍ മുകുന്ദനുമായുള്ള കൂടിക്കാഴ്ച സംഘടനാ കാര്യങ്ങളുമായി ബന്ധമുള്ളതല്ലെന്ന് സുരേഷ്ഗോപി പറഞ്ഞു. നിലവിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെ പലതവണ പരസ്യമായി വിമര്‍ശിച്ച ബി.ജെ.പി നേതാവ് കൂടിയാണ് പി.പി…

Read More

യുഎസ് യാത്രികൻ വിമാനത്തിൽ മരിച്ചു; എയർഇന്ത്യ ഫ്‌ളൈറ്റ് ഡൽഹിയിൽ ഇറക്കി

യാത്രികൻ വിമാനത്തിൽ മരിച്ചതിനെ തുടർന്ന് യുഎസ്സിലേക്ക് പോകുകയായിരുന്ന എയർഇന്ത്യ ഫ്‌ളൈറ്റ് ഡൽഹിയിൽ ഇറക്കി. ഡൽഹി എയർപോർട്ടിൽനിന്ന് വിമാനം ടേക്ഓഫ് ചെയ്ത് മൂന്നുമണിക്കൂറിന് ശേഷമാണ് ന്യൂ ജേഴ്‌സിയിലെ നെവാർക്ക് സിറ്റിയിലേക്ക് പറന്ന വിമാനം തിരിച്ചിറക്കിയത്. തുടർന്ന് എത്തിയ എയർപോർട്ടിലെ ഡോക്ടർമാരുടെ സംഘം യാത്രികനെ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയോടൊപ്പം സഞ്ചരിക്കുകയായിരുന്ന യുഎസ് പൗരനാണ് മരിച്ചത്. ഡൽഹിയിൽ ഇറക്കിയ വിമാനം തന്നെ പിന്നീട് പുതിയ സ്റ്റാഫുകളുമായി യാത്രക്കാരെ കൊണ്ടുപോകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Read More

സമരത്തിൽ നിന്ന് പിന്മാറുന്നതായി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാർഹമാണെന്നും സമരത്തിൽ നിന്ന് പിന്മാറുന്നതായും സംസ്ഥാന സ്വകാര്യ ബസുടമകൾ. ബസുടമകളുടെ മുന്നോട്ടു വെച്ച ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുത്തത്. മുഖ്യമന്ത്രി പിണറായി…

Read More

ആഗോള അയ്യപ്പ സംഗമം; കണക്കുകളിലെ പിഴവിൽ പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിന്, കെ ജയകുമാർ

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചിലവ് കണക്കുകളിൽ മുൻ ദേവസ്വം ബോർഡിന്റേതാണ് പിഴവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. യുദ്ധ കാലാടിസ്ഥാനത്തിൽ പോരായ്മകൾ പരിഹരിക്കാനായി ടാസ്ഫ് ഫോഴ്സ് രൂപീകരിച്ചു. പിഴവ് ഓഡിറ്ററുടേതല്ലെന്നും ഓഡിറ്റർക്ക് ദേവസ്വം ബോർഡ് കൃത്യമായ മറുപടി നൽകിയില്ലെന്നും കെ ജയകുമാർ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിൽ വസ്തുതാപരമായ പിശകുകൾ ഉണ്ടായി. ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ലെന്നും പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് ഈമാസം 26 ന് കോടതിയിൽ സമർപ്പിക്കുമെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു.അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ്…

Read More