ജോസ് കെ മാണി വിശ്വാസവഞ്ചന കാട്ടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുന്നണിവിടാനൊരുങ്ങുന്ന ജോസ് കെ മാണി പക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് പക്ഷം വിശ്വാസവഞ്ചന കാണിച്ചുവെന്നും,കെഎം മാണിയുടെ ആത്മാവ് ഇത് ക്ഷമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ജനദ്രോഹ സര്‍ക്കാരിനെതിരെ നിലപാട് എടുക്കാനുളള അവസരം ജോസ് പക്ഷം ഇല്ലാതാക്കി, മുന്നണിവിട്ട് നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ജനം ശിക്ഷ നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എം മാണി എക്കാലത്തും യുഡിഎഫില്‍ തുടരാന്‍ ആഗ്രഹിച്ച നേതാവാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ അപക്വമായ നിലപാടെടുക്കാന്‍…

Read More

കോട്ടയത്ത് മദ്യലഹരിയിൽ വാക്കുതർക്കം; കുത്തേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് പിടിയിൽ

കോട്ടയം പാലാ തെക്കേക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. ആലപ്പുഴ കളർകോട് സ്വദേശി വിപിൻ (29) ആണ് മരിച്ചത്. വീട് നിർമ്മാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.കുത്തേറ്റ് ഗുരുതര പരുക്കുകളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചയുടൻ തന്നെ വിപിന് ജീവൻനഷ്ടമായി. ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം.

Read More

ആരെങ്കിലും ചെയ്യുമോ, അതിന് വിവരമില്ല; തിരുവനന്തപുരം മേയറെ വിമർശിച്ച് കെ മുരളീധരൻ

  തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ വിമർശിച്ച് കെ മുരളീധരൻ. തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരന്റെ വിമർശനം. തിരുവനന്തപുരം മേയറെ വിമർശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസ്സിലായി. അതിന് വിവരമില്ല. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ച് കയറുകയാണ്. ആരെങ്കിലും ചെയ്യുമോ. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേയെന്നും കെ മുരളീധരൻ ചോദിച്ചു

Read More

അർജന്റീനയുടെ വിജയം ആഘോഷിക്കാൻ പടക്കം പൊട്ടിച്ചു; യുവാവിന്റെ വിരലുകൾ അറ്റു

  കോഴിക്കോട് ∙ ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ ജയം ആഘോഷിക്കാൻ പടക്കം പൊട്ടിച്ച യുവാവിന്റെ വിരലുകൾ അറ്റു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിന് (22) ആണ് പരുക്കേറ്റത്. ഇടതു കയ്യിലെ രണ്ടു വിരൽ അറ്റു. മറ്റു രണ്ടു വിരലിനും ഗുരുതര പരുക്കുണ്ട്. ഇടതു കയ്യിൽ പടക്കം പിടിച്ച് നിൽക്കുന്നതിനിടെ തീപ്പൊരി തട്ടി അപ്രതീക്ഷിതമായി പൊട്ടുകയായിരുന്നു എന്നാണ് വിവരം.   നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദിന്റെ അടിയന്തര ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. ശസ്ത്രക്രിയയ്ക്കു…

Read More

24 മണിക്കൂറിനിടെ 69,878 പേർക്ക് കൂടി കൊവിഡ്; കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,878 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 29,75,701 ആയി ഉയർന്നു 945 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. കൊവിഡ് മരണം 55,794 ആയി ഉയർന്നു. 6,93,300 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 22,22,577 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് ഉയരുന്നത് ഏറെ ആശ്വാസകരമാണ് പത്ത് ലക്ഷത്തിൽ 2152 എന്ന നിലയിലാണ് രാജ്യത്തെ രോഗബാധാ നിരക്ക്….

Read More

‘ചൈന വ്യാപാരയുദ്ധത്തെ ഭയക്കുന്നില്ല’; ഭീഷണി വേണ്ടെന്ന് ട്രംപിനോട് ചൈന

അമേരിക്കയുടെ തീരുവ ഭീഷണിയുടെ പേരിൽ അപൂർവ ഭൗമ ധാതുക്കൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്നും പിന്നാക്കം പോകില്ലെന്ന് ചൈന. ഭീഷണി മുഴക്കുന്നതിന് പകരം, അമേരിക്ക ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ചൈന വ്യാപാരയുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, അതേസമയം വ്യാപാര യുദ്ധത്തെ ഭയക്കുന്നില്ലെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. അമേരിക്ക ഏകപക്ഷീയമായി പ്രവർത്തിക്കുന്നത് തുടരുകയാണെങ്കിൽ, ചൈന അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.ചൈനയ്ക്കുമേൽ നവംബർ ഒന്നുമുതൽ 100 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അപൂർവ ധാതുക്കൾക്ക് ചൈന നിയന്ത്രണം…

Read More

സി.ബി.ഐ വരട്ടെ, അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ല: ഉമ്മന്‍ ചാണ്ടി

സോളാര്‍ പീഡനകേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അധികാരത്തിലേറി അഞ്ചു വര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് വിടുന്നത്. സോളാര്‍ കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. “കേസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതാണ്. സിബിഐ അന്വേഷിക്കുന്നെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവരുമായി…

Read More

മലപ്പുറത്ത് സെവൻസ് ഫുട്‌ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നുവീണു; നൂറോളം പേർക്ക് പരുക്ക്

മലപ്പുറം പൂങ്ങോട് ഫുട്‌ബോൾ ഗ്യാലറി തകർന്നുവീണ് നൂറോളം പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ആറായിരത്തോളം പേരാണ് മത്സരം കാണാൻ ഗ്യാലറിയിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റവരെ നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പൂങ്ങോട് ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്‌ബോൾ മത്സരത്തിനിടെയാണ് അപകടം. ഒരുമാസമായി നടന്നുവരുന്ന ടൂർണമെന്റിന്റെ ഫൈനലായിരുന്നു ശനിയാഴ്ച. നൂറ് രൂപയാണ് ടിക്കറ്റ് നിരക്കുണ്ടായിരുന്നത്. മുളയും കവുങ്ങും കൊണ്ട് താത്കാലികമായി കെട്ടിയ ഗ്യാലറിയിൽ ആളുകൾ…

Read More

ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനം; കൊടിക്കുന്നിലിന്റേത് അപരിഷ്‌കൃത പ്രതികരണം: റഹീം

  കൊടിക്കുന്നിൽ സുരേഷ് എം പിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്‌ഐ. പ്രസ്താവന ആധുനിക കേരളത്തിന് ചേരുന്നതല്ല. എംപിയുടേത് അപരിഷ്‌കൃതമായ പ്രതികരണമാണെന്നും ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. ദളിതനായതിനാൽ കെപിസിസി അധ്യക്ഷനാകാൻ കഴിഞ്ഞില്ലെന്ന് പരാതിപ്പെട്ടയാളാണ് കൊടിക്കുന്നിൽ സുരേഷ്. അയ്യൻകാളിയും, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമിയുമൊക്കെ ഉയർത്തിപ്പിടിച്ച മാനവികമായ ദർശനങ്ങളുണ്ട്. മാനവികമായ ആശയങ്ങളുണ്ട്. അത് സഹവർത്തിത്വത്തിന്റെയും സംഭാവനയുടെയും ജാതി രഹിതവും മതനിരപേക്ഷവുമായ കേരളീയ സമൂഹം പടുത്തുയർത്തണമെന്ന ആശയമാണ്. എന്നാൽ…

Read More

മലപ്പുറം ജില്ലയിൽ ഒരാഴ്ച്ചത്തേക്ക് നിരോധനാജ്ഞ

ജില്ലയില്‍ നിരോധനാജ്ഞ : തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ 16-12-2020 മുതല്‍ 22-12-2020 വരെ (രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിബന്ധനകള്‍ 1. രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍ മുതലായവ അനുവദനീയമല്ല. (വിവാഹം, മരണം എന്നീ അനുവദനീയമായ ചടങ്ങുകള്‍ ഒഴികെ). 2. രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍/സ്ഥാപനങ്ങളില്‍ മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല. 3….

Read More