മിന്നൽ മുരളി എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്

  ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 24ന് നെറ്റ്ഫ്‌ളിക്‌സിലുടെ ചിത്രം പ്രദർശനത്തിനെത്തും. ടൊവിനോ സൂപ്പർ ഹീറോയായി എത്തുന്ന ചിത്രമാണ് മിന്നൽ മുരളി കൊവിഡ് സാഹചര്യത്തിലാണ് ചിത്രം ഒടിടി റിലീസിന് പോകുന്നത്. കുഞ്ഞിരാമായണം, ഗോദ എന്നി ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നൽ മുരളി. സമീർ താഹിറാണ് ഛായാഗ്രഹണം. മലയാളമടക്കം അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത് മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും…

Read More

വേനൽ മഴ തുടരും: ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

  സംസ്ഥാനത്ത് വേനൽമഴ തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.(Summer rains to continue: Yellow alert in 7 districts today) ചൊവ്വാഴ്ച എറണാകുളം, തൃശൂർ,…

Read More

ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻസിപിയിൽ രാജി; പ്രമേയം പാസാക്കി യുവജന വിഭാഗവും

മന്ത്രി എ കെ ശശീന്ദ്രന് ഏലത്തൂരിൽ വീണ്ടും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻ സി പിയിൽ രാജി. എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം പി എസ് പ്രകാശനാണ് രാജിവെച്ചത്. യുഡിഎഫിലേക്ക് ചേക്കേറിയ മാണി സി കാപ്പന്റെ പാർട്ടിക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രകാശൻ പറഞ്ഞു ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തുവന്നിട്ടുണ്ട്. ശശീന്ദ്രൻ മാറി നിൽക്കണമെന്നാവശ്യപ്പെട്ട് എൻ വൈ സി പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ കൂടി പങ്കെടുത്ത യോഗത്തിലാണ്…

Read More

‘അവർക്ക് ആവശ്യത്തിനു വേദന ലഭിച്ചിട്ടില്ല’; ഇറാനെതിരെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ യേക്കാൾ വലിയ സൈനിക ആക്രമണം’

  വാഷിങ്ടൻ ∙ ഇറാനെതിരെ മുമ്പ് നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ യേക്കാൾ വലിയ, സൈനിക ആക്രമണത്തിന് താൻ ഗൗരവമായി ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്സിയോസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.‘‘ഞാൻ ഒരു വൻ ആക്രമണത്തെക്കുറിച്ച് ചിന്തിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം വളരെ വലുത്. അന്തിമ തീരുമാനത്തിലേക്ക് ഞാൻ എത്തിക്കഴിഞ്ഞു. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഞങ്ങൾ പൂർത്തിയാക്കി’’ – ഡോണൾ‌ഡ് ട്രംപ് പറഞ്ഞു. ഇറാൻ ചർച്ചകൾക്ക് താൽപര്യം കാണിക്കുന്നുണ്ടെങ്കിലും ഒരു കരാറിലെത്താൻ അവർ തയാറാകുന്നില്ലെന്ന് ട്രംപ്…

Read More

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ദുരൂഹം: പി കെ ശ്രീമതി

  വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ദുരൂഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. വിവാഹ പ്രായം 18 വയസ്സായി തന്നെ നിലനിർത്തണം. പെൺകുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്ത് കൊണ്ടുവരേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു വിവാഹ പ്രായം ഉയർത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാവുന്ന തീരുമാനമാണ്. ബില്ലിനെ ശക്തമായി എതിർക്കുകയാണ്. ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് മഹിളാ സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും ആലോചിച്ച് വേണമായിരുന്നു. തീരുമാനത്തിന് പിന്നിൽ ചില രാഷ്ട്രീയ…

Read More

ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടി; വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

  ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍. ദേവീ-ദേവന്‍മാരുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് വീണ്ടും സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞ ചട്ടപ്രകാരമല്ലെന്ന് ആരോപിച്ച് എല്‍ഡിഎഫ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കി.     ബലിദാനികളുടെ പേരില്‍ മുതല്‍ ഇരുങ്കുളങ്കര ദുര്‍ഗാദേവിയുടെ നാമത്തില്‍ വരെ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാരില്‍ 19…

Read More

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താൻ തീരുമാനം. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. പരീക്ഷ പേപ്പർ ചോർച്ച ക്രമകേട് സിബിഐക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പുതിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക സൈറ്റുകൾ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കുക. പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല. അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.   പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച…

Read More

ചീരാലിൽ 56 ആൻ്റിജൻ ടെസ്റ്റിൽ 9 പേർക്ക് കോവിഡ് പോസിറ്റീവ്

സുൽത്താൻ ബത്തേരി:ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന ആൻ്റി ജൻ പരിശോധനയിൽ 9 പോസിറ്റീവ് കേസുകൾ ചീരാൽ ആശാരിപ്പടിയിൽ ഒരു കുടുംബത്തിലെ ആറു പേർക്കും പുളിഞ്ചാൽ, മാടക്കര, മുത്താച്ചി കുനി എന്നിവടങ്ങളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 56 പേരെയാണ് പരിശോധിച്ചത്, ആർ.ടി.പി.സി.ആർ പരിശോധനക്ക് 9 പേരുടെ സ്രവവും ശേഖരിച്ചിട്ടുണ്ട്.

Read More

വന്ദേമാതരം ഉത്തരവ്, മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ട് പറയാം; നിലപാടിൽ മാറ്റമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന സർക്കാർ ഉത്തരവിൽ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ പൂർണ്ണമായും ചൊല്ലേണ്ടതില്ല. ഇന്ത്യ മുന്നണിയുടെ നിലപാട് തന്നെയാണ് സംസ്ഥാനത്തും ആവർത്തിക്കുക. ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെ കുറിച്ച് അറിയില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.     സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. കേന്ദ്രസർക്കാർ നിർദേശപ്രകാരം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം…

Read More

ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെയെത്തിക്കണമെന്ന നിർദേശം; ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകും

ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെയെത്തിക്കണമെന്ന ഹൈക്കോടതി നിർദേശത്തിനെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകും. പുനപരിശോധന ഹർജി അംഗീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. താന്ത്രിക കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ശബരിമല തന്ത്രിയാണെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയതിൽ ദേവസ്വം ബോർഡിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വർണ്ണപാളി തിരിച്ച് എത്തിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകുകയായിരുന്നു. ഇടക്കാല ഉത്തരവിലാണ് നിർദേശം. അനുമതിയില്ലാതെ കൊണ്ടുപോയ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണപ്പാളികളാണ് തിരികെയെത്തിക്കേണ്ടത്….

Read More