Headlines

രാജ്യത്ത് പെട്രോൾ വില സെഞ്ച്വറി തികച്ചു: മധ്യപ്രദേശിലെ വിവിധ ജില്ലകളിൽ 100 കടന്നു, കേരളത്തിലും സെഞ്ച്വറിയിലേക്ക്

രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറിലെത്തി. മധ്യപ്രദേശിലെ ഭോപ്പാൽ, അനുപൂർ തുടങ്ങിയ ജില്ലകളിലും മഹാരാഷ്ട്രയിലെ പർബനി ജില്ലയിലുമാണ് പെട്രോൾ വില മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിനാണ് വില നൂറ് കടന്നത് മധ്യപ്രദേശിലെ അനുപൂരിൽ 102 രൂപയാണ് പെട്രോൾ ലിറ്ററിന് വില. രാജസ്ഥാനിൽ വരും ദിവസം തന്നെ സാധാരണ പെട്രോൾ വില സെഞ്ച്വറി തികയ്ക്കും. നിലവിൽ 99 രൂപയാണ് ഇവിടുത്തെ വില. കേരളത്തിലും പെട്രോൾ വില അധികം വൈകാതെ നൂറ് കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

Read More

മേജർ സന്ദീപ് ഉണ്ണികൃഷ്ണറ്നെ ജീവിതം പറഞ്ഞ് ‘മേജർ’, വീഡിയോ പുറത്തിറക്കി അണിയറ പ്രവർത്തകർ

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണറ്നെ ജീവിതം സിനിമയാകുന്നു. ‘മേജർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആദിവി ശേഷ് ആണ് നായകനാകുന്നത്. സന്ദീപിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു വീഡിയോ സിനിമയുടെ അണിയറ പ്രവർത്തകർ അവതരിപ്പിച്ചു. സന്ദീപിനോടുള്ള ആദരവിന്റെ അടയാളമായി അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിക്കുന്നതിന് ഒരു മൈക്രോ സൈറ്റും ആരംഭിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സൈറ്റിൽ പങ്കുവയ്ക്കും. ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ മഹേഷ് ബാബുവിന്റെ…

Read More

‘രാജീവ് ചന്ദ്രശേഖറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും; നേമത്ത് CJP ഡ‍ീൽ‌’; കെ എസ് ശബരിനാഥൻ

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ കോടികളുടെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതിൽ കോൺഗ്രസ് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥൻ. വരണാധികാരിക്ക് ചില പരിമിതികൾ ഉള്ളതിനാൽ മാത്രമാണ് പത്രിക അംഗീകരിച്ചത്. രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി കൊടുക്കാൻ എൽഡിഎഫ് തയ്യാറായില്ലെന്നും നേമത്ത് സി.ജെ.പി. ഡീൽ നടക്കുന്നുണ്ടെന്നും കെ എസ് ശബരീനാഥൻ.സൂക്ഷ്മ പരിശോധന വേളയിൽ വിഷയം ചൂണ്ടിക്കാട്ടിയതിനാൽ കോടതിയിൽ എത്തുമ്പോൾ കോൺഗ്രസിന് മുൻതൂക്കം ലഭിക്കുമെന്ന് കരുതുന്നുവെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു. ഒരു…

Read More

ഡബിൾ ഡെക്കർ ബസ് അപകടം; ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി

മൂന്നാറിൽ കെഎസ്ആർടിസിയുടെ ആഡംബര ഡബിൾ ഡക്കർ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി. ഡ്രൈവർ മുഹമ്മദ് കെ.പിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ. എതിരെ വന്ന കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് ഡ്രൈവർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ എതിരെയൊരു വാഹനം ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ ബോധ്യപ്പെട്ടു. ഡ്രൈവറെ വെള്ളപൂശി ആദ്യഘട്ടത്തിൽ കെഎസ്ആർടിസി രംഗത്ത് വന്നിരുന്നു. വിശദമായ അന്വേഷണത്തിന്റെയും ട്വന്റിഫോറിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കഴിഞ്ഞ വെള്ളിയാഴ്ച ചിന്നക്കനാൽ നിന്ന് സഞ്ചാരികളുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്….

Read More

മദ്യപാനത്തിനിടെ തർക്കം: നെയ്യാറ്റിൻകരയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

നെയ്യാറ്റിൻകരയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അച്ഛൻ മകനെ കുത്തിക്കൊന്നു. പാതിരിശ്ശേരിയിൽ കുട്ടു എന്ന് വിളിക്കുന്ന എസ് എസ് അരുണാണ്(32) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അച്ഛൻ ശശിധരൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശശിധരൻ നായരും അരുണും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും ഇതിന് ശേഷം വഴക്കിടുന്നതും പതിവാണ്. സംഭവദിവസം വാക്കു തർക്കം മൂർച്ഛിക്കുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ശശിധരൻ നായർ അരുണിനെ കുത്തുകയുമായിരുന്നു. കുത്തിയതിന് പിന്നാലെ ശശിധരൻ നായർ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. അരുണിന്റെ അമ്മയാണ് യുവാവിന്റെ സുഹൃത്തുക്കളെ വിളിച്ച് കാര്യം…

Read More

മാസപ്പടി കേസ്: വീണ ടിയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് E.D

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ, വീണ ടിയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ് സ്ഥാപനം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് ഇഡി. ഇത് ഷെൽ കമ്പനിയെന്ന് സംശയം. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് പറയുന്ന കമ്പനിക്ക് ഓഫീസില്ല. കമ്പനിയുടെ മേൽവിലാസത്തിൽ ദുരൂഹതയുമുണ്ട്. 2023ൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ മേൽവിലാസത്തിലും ദുരൂഹത. മെഡിക്കൽ ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന കമ്പനിയെന്ന് രേഖകളിൽ പറയുന്നത്. ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ അക്കൗണ്ടിലെ 15.57 ലക്ഷം ഇഡി മരവിപ്പിച്ചിരുന്നു. ലേക്കർ ഇന്ത്യ കോർപ്പിന്റെ നടത്തിപ്പ് സംബന്ധിച്ച് അടിമുടി…

Read More

കടക്കെണിയിലായ പിതാവ് നിവൃത്തിയില്ലാതെ ഫോണ്‍ വിറ്റു; കൊറിയന്‍ ഡ്രാമാസ് കാണാന്‍ പറ്റാത്തതിനാല്‍ മൂന്ന് കുട്ടികള്‍ ജീവനൊടുക്കി; സംഭവം യുപിയില്‍

ഉത്തര്‍പ്രദേശ് ഗാസിയാബാദ് മൂന്നു കുട്ടികള്‍ ജീവനെടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടികള്‍ക്ക് കൊറിയന്‍ സംസ്‌കാരത്തോട് അമിത താത്പര്യമുണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍. കുട്ടികള്‍ ഉപയോഗിച്ച ഫോണ്‍ പിതാവ് വിറ്റത്തോടെ കുട്ടികള്‍ അസ്വസ്ഥരായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടികള്‍ക്ക് കൊറിയന്‍ പേരില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. (3 Ghaziabad girls die by suicide K-culture obsession angle emerges) രാജ്യത്തെ ഞെട്ടിച്ച മൂന്നു കുരുന്നുകളുടെ ആത്മഹത്യയായിരുന്നു ഗാസിയാബാദിലേത്. സംഭവത്തിന് പിന്നാലെ രാജ്യം ഒന്നടങ്കം ആത്മഹത്യയുടെ പിന്നിലെ…

Read More

യുപിയിൽ ഇന്ന് നാലാം ഘട്ട വോട്ടെടുപ്പ്; 59 മണ്ഡലങ്ങളിലേക്കായി 621 സ്ഥാനാർഥികൾ

  ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിന് തുടക്കം. പിലിഭിത്ത്, ലഖിംപൂർഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലക്‌നൗ, റായ്ബറേലി, ബണ്ട, ഫത്തേപൂർ ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 621 പേരാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതിൽ 121 പേർ ഗുരുതരമായ ക്രിമിനൽ കേസുകളിലെ ആരോപണവിധേയർ കൂടിയാണ്. നാലാം ഘട്ടത്തിൽ കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 51 എണ്ണവും 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി…

Read More

പൈലറ്റുമാർ സഹായം തേടിയില്ല: കുനൂർ ഹെലികോപ്റ്റർ അപകടത്തിലെ അന്വേഷണ റിപ്പോർട്ട്

  പൈലറ്റുമാർ സഹായം തേടിയില്ല: കുനൂർ ഹെലികോപ്റ്റർ അപകടത്തിലെ അന്വേഷണ റിപ്പോർട്ട് കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റുമാർ സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഹെലികോപ്റ്റർ മേഘങ്ങൾക്കിടയിൽപ്പെടുകയും കുന്നിലിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൈമാറി. എയർമാർഷൻ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ അന്വേഷണ സംഘമാണ് റിപ്പോർട്ട് കൈമാറിയത്. അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേർ മരിച്ചിരുന്നു ഹെലികോപ്റ്റർ…

Read More

മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ അപകടം; ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും

മൊസാബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ അപകടത്തില്‍ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ശ്രീരാഗിന്റേതാണെന്നു സ്ഥിരീകരിച്ച ശേഷമാണ് സ്‌കോര്‍പിയോ മറൈന്‍ കമ്പനി ഇക്കാര്യം ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്. മൃതദേഹം വിട്ട് കിട്ടാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വീട്ടുകാരെ അറിയിച്ചു. വ്യാഴ്ചയോ, വെള്ളിയാഴ്ചയോ മൃതദേഹം നാട്ടില്‍ എത്തിക്കും. ബെയ്‌റ തുറമുഖത്തിനു സമീപം ഈ മാസം 16ന് പുലര്‍ച്ചെയായിരുന്നു അപകടം. സ്‌കോര്‍പിയോ മറൈന്‍ കമ്പനിയുടെ ഇലക്ട്രോടെക്‌നിക്കല്‍…

Read More