Headlines

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ആലുവാ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശി വൈശാഖാണ് മരിച്ചത്. മൂന്ന് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. വൈദ്യുതി ബോർഡിലെ ജീവനക്കാരനാണ് വൈശാഖ് കുളിക്കുന്നതിനിടെ വൈശാഖിനെ കാണാതാകുകയായിരുന്നു. പിന്നീട് പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി; യാത്രക്കാർ സുരക്ഷിതർ

ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി ഡൽഹിയിൽ നിലത്തിറക്കി. പൈലറ്റിന് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം, പറന്നുയർന്ന ഉടൻ തന്നെ തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് തിരികെ ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ഒരു എഞ്ചിനിൽ നിന്നാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതെന്നാണ് പ്രാഥമിക…

Read More

നായ്ക്കളെ പരിപാലിക്കാൻ ആളെ വേണമെന്ന് ഗോപി സുന്ദർ; വിമർശകനോട് ചോറും 15 കെ സാലറിയും തരാമെന്നും സംഗീത സംവിധായകൻ

തന്റെ  നായ്ക്കളെ പരിപാലിക്കാൻ ഒരാളെ അന്വേഷിച്ച്‌ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഗോപി സുന്ദര്‍ പുതിയ ആവശ്യം അറിയിച്ചത്. പോസ്റ്റിനു താഴെ കമന്റ് ചെയ്തവരോട്  ഇത് തമാശയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ മതിയോ ചോറും 500 രൂപയും മതി. പണ്ടൊരു നാടന്‍ പട്ടിക്കു ചോറു കൊടുത്തിട്ടുണ്ട്’ എന്ന് ആയിരുന്നു ഒരാളുടെ കമന്റ്. , ഇതിന് ഗോപി സുന്ദര്‍ മറുപടി നൽകി. ‘കോമഡി ആക്കരുത്, എന്റെ ആവശ്യം ആണ്. സീരിയസ് ആണെങ്കില്‍ പറഞ്ഞോളൂ. ചോറും…

Read More

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

24 മണിക്കൂറിനിടെ 2.40 ലക്ഷം പേർക്ക് കൂടി കൊവിഡ്; മരണസംഖ്യ മൂന്ന് ലക്ഷത്തിലേക്ക്

  കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയും രാജ്യത്ത് കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് ലക്ഷത്തിന് മുകളിൽ പ്രതിദിന വർധനവുണ്ടായിരുന്ന സ്ഥിതിയിൽ നിന്നാണ് കുറവ് വന്നിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 2,65,30,132 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3741 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 3,55,102 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. 2,34,25,467 പേരാണ് ഇതിനോടകം രോഗമുക്തരായത്. 2,99,266 പേർ മരിച്ചു. നിലവിൽ 28,05,399 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത്…

Read More

ആഫ്രിക്കൻ നേഷൻസ് കപ്പിനിടെ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ചു

  കാമറൂണിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ചു. ഒലെംബ സ്റ്റേഡിയത്തിലാണ് അപകടം. ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാർട്ടർ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. കൊമോറോസ് ദ്വീപിനെതിരെയായിരുന്നു മത്സരം മത്സരം കാണാനായി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിരുന്ന ആരാധകർ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ആറ് പേർ മരിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട് നാൽപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ പലരുടെയും…

Read More

ഇറാഖിൽ പോലീസ് ചെക്ക് പോസ്റ്റിന് നേർക്ക് ഐ എസ് ആക്രമണം; 13 പോലീസുകാർ കൊല്ലപ്പെട്ടു

  വടക്കൻ ഇറാഖിലെ കിർകുക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ 13 പോലീസുദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സാതിഹ ഗ്രാമത്തിലെ ചെക്‌പോസ്റ്റിലാണ് ആക്രമണം നടന്നത്. സായുധരായ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികൾ പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു മണിക്കൂർ നേരം ഏറ്റുമുട്ടൽ നണ്ടുനിന്നു. ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Read More

തകരാറായ കോക്കോണിക്സ് ലാപ് ടോപ്പുകള്‍ തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാശ്രീ പദ്ധതിയിലൂടെ ആയിരുന്നു കൊകോണിക്സ് ലാപ്ടോപുകള്‍ വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പുകള്‍ ആയിരുന്നു ഇത്. കെഎസ്‌എഫ്‌ഇ മുഖാന്തരം വായ്പയായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പക്ഷെ, തുടക്കത്തില്‍ തന്നെ നിരവധി വിദ്യാര്‍ത്ഥികള്‍ ലാപ്ടോപ് പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പലര്‍ക്കും തകരാറുകളെ തുടര്‍ന്ന് മാറ്റേണ്ട അവസ്ഥയുമുണ്ടായിരുന്നു. ഇതോടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍…

Read More

‘സുപ്രിയ സുളെയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം, മഹാരാഷ്ട്രയിൽ രണ്ട് മന്ത്രിമാർ’; ശരദ് പവാറിന്റെ നീക്കങ്ങൾ ദൂതന്മാർ വഴി ?

  മുംബൈ ∙ ശരദ് പവാറിന്റെ പാർട്ടിയെ എൻസിപി അജിത് പക്ഷത്ത് ലയിപ്പിച്ച് എൻഡിഎയുടെ ഭാഗമാക്കണമെന്ന ബിജെപി നിർദേശത്തോട് അനുകൂലമായി പ്രതികരിക്കാതെ അജിത് വിഭാഗം ദേശീയ അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ. ലയനം വഴി ശരദ് പവാറിന്റെയും മകൾ സുപ്രിയ സുളെ എംപിയുടെയും കൈകളിലേക്ക് പാർട്ടിയുടെ നിയന്ത്രണം പോകുന്ന സാഹചര്യമുണ്ടാകുമെന്നും അതിനു താൽപര്യമില്ലെന്നുമാണ് സുനേത്രയുടെയും മകനും രാജ്യസഭാംഗവുമായ പാർഥ് പവാറിന്റെയും നിലപാട്.പാർട്ടി ദേശീയ അധ്യക്ഷ പദവിയിലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തും തുടരാൻ തന്നെ അനുവദിച്ചാൽ ഐക്യനീക്കത്തോട്…

Read More

പെഗാസസ് വിവാദത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് മമത; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അധികാരമേറ്റ ശേഷം മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ നേരിൽ കാണുന്ന കീഴ് വഴക്ക പ്രകാരമായിരുന്നു കൂടിക്കാഴ്ച. പെഗാസസ് വിവാദത്തിലും കൊവിഡ് പ്രതിരോധത്തിൽ ബംഗാളിനെ കേന്ദ്രം അവഗണിച്ചതിലും മമതാ ബാനർജി നേരിട്ട് പ്രതിഷേധം അറിയിച്ചു. പെഗാസസ് വിവാദത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് മമതാ ബാനർജി ആവശ്യപ്പെട്ടു. ബംഗാളിന് കൂടുതൽ ഡോസ് വാക്‌സിൻ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചക്ക് ശേഷം മമതാ ബാനർജി പ്രതികരിച്ചു.

Read More