മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോർ നവംബർ ഒന്നിന് സുൽത്താൻ ബത്തേരിയിൽ പ്രവർത്തനം ആരംഭിക്കും

  സുൽത്താൻ ബത്തേരി: കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോറാണ് കേരള പിറവിദിനമായ നവംബർ ഒന്നിന് സുൽ്ത്താൻ ബത്തേരിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൈജി ഫ്യൂച്ചർ സ്റ്റോറിന്റെ ഉൽഘാടനം നവംബർ ഒന്നിന് രാവിലെ പത്തരയ്ക്ക് സിഎംഡി എ കെ ഷാജി നിർവ്വഹിക്കും. മാനിക്കുനി ജൈന ക്ഷേത്രത്തിന് എതിർവശത്താണ് വയനാട് ജില്ലയിലെ ഏറ്റവും വലിയ ഡിജിറ്റൽ ആന്റ് ഹോം അപ്ലൈൻസസ് സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. വീടുകളിലേക്ക്…

Read More

‘മാതാപിതാക്കൾ ഈശ്വര വിശ്വാസികൾ, അഞ്ചാം തരത്തിൽ ആദ്യ പഠനം അവസാനിച്ചു, ബീഡി കെട്ടാൻ പോയി’; മുഖ്യമന്ത്രി

തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ ഓർമ്മകൾ പങ്കുവച്ചത്. പാട്ട് പാടി ആയിരുന്നു മുഖ്യമന്ത്രിക്ക് മോഹൻലാലിൻറെ ആദരവ്. സ്വപ്നത്തിൽപ്പോലും ഇല്ലാത്ത അഭിമുഖമെന്ന് മോഹൻലാൽ പറഞ്ഞു. കുട്ടിക്കാലവും സ്‌കൂൾ ജീവിതവും മുഖ്യമന്ത്രി ഓർത്തെടുത്തു. തനിക്കുള്ളത് രണ്ട് സഹോദരന്മാർ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളവർ ചെറുപ്രായത്തില്‍ തന്നെ വിട്ടുപോയെന്ന് സഹോദരങ്ങളെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. സന്യാസ ജീവിതത്തിന്റെ അംശം മനസിലുണ്ട്. മാതാപിതാക്കൾ ഈശ്വര…

Read More

വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വാസവും കൈവരിക്കണം: വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

  തിരുവനന്തപുരം: സ്‌കൂളുകള്‍ ജീവിതപരിശീലന കേന്ദ്രങ്ങള്‍ കൂടിയാകണമെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വസമുള്ളവരായി മാറണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കൊല്ലായില്‍ ഗവ. എല്‍.പി സ്‌കൂളിലെ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം അക്കാദമിക മികവും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആധുനിക ജീവിതത്തിനും തൊഴില്‍ കമ്പോളങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അനുയോജ്യമായ രീതിയിലേക്കെത്താന്‍ ഓരോ കുട്ടിയും പ്രാപ്തരാകണമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെയും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല മുന്‍പന്തിയിലാണെന്നും ഏവരേയും അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ…

Read More

സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ജൂലൈ അറുവരെ കസ്റ്റംസ് കസ്റ്റഡിയില്‍; സ്വർണ്ണക്കടത്തിൽ അർജുൻ പങ്കെടുത്തതിന് തെളിവ്

  കൊച്ചി: സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ജൂലൈ അറുവരെയാണ് കസ്റ്റഡി കാലാവധി. രാമനാട്ടുകരയിൽ സ്വർണം കള്ളക്കടത്ത് ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ട ദിവസം അര്‍ജുന്‍ കരിപ്പൂരിൽ എത്തിയതിന്റെ അടക്കം തെളിവ് പുറത്ത് വന്നിരുന്നു. ഇതോടെയാണ് അന്വേഷണം അർജുനിലേക്ക് തിരിഞ്ഞത്. അതേസമയം വിദേശത്ത് നിന്നെത്തിയ ആളിൽ നിന്നും കടം നൽകിയ പണം തിരികെ വാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്നാണ് അര്‍ജുന്‍ പറയുന്നത്. എന്നാൽ മൊഴി വിശ്വാസയോഗ്യമല്ലെന്നും, അർജുൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് അറിയിച്ചു. സ്വർണ്ണക്കടത്തിൽ…

Read More

വരാപ്പുഴ പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതി മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട നിലയിൽ

  വരാപ്പുഴ പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിനോദ് കുമാർ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട നിലയിൽ. റായ്ഗഢിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിലാണ് വിനോദ് കുമാറിന്റെ മൃതദേഹം കണ്ടത്. തല്ലിക്കൊന്ന ശേഷം കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. സംഭവത്തിൽ രണ്ട് പേരെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു.

Read More

90% സ്ഥാനാർത്ഥികളും ജയിക്കുക അപൂർവങ്ങളിൽ അപൂർവം; ബിഹാറിലും വോട്ട് കൊള്ള നടന്നു, കോൺഗ്രസ് പരിശോധിക്കും: കെ സി വേണുഗോപാൽ

ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തോൽവി പരിശോധിക്കും. കോൺഗ്രസ് ഘടകകക്ഷികളുമായി സംസാരിച്ചു. തേജസ്വി യാദവുമായി സംസാരിച്ചു. ഒരു രാഷ്ട്രീയപാർട്ടിക്ക് 90% സ്ഥാനാർത്ഥികളും ജയിക്കുക എന്നുള്ളത് അപൂർവങ്ങളിൽ അപൂർവ്വമാണ്. അങ്ങനെ ഒരു സാഹചര്യം ബിഹാറിൽ ഉണ്ടായിരുന്നതായി ഞങ്ങൾക്കാർക്കും ബോധ്യപ്പെട്ടിട്ടില്ല. കൃത്യമായിട്ടുള്ള വിവരശേഖരണം നടത്തുകയാണ്. ബിഹാറിലും വോട്ട് കൊള്ള നടന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. എല്ലാ ബൂത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി…

Read More

അടൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കും; പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്

രാഹുലിനെ സംരക്ഷിക്കാന്‍ പാലക്കാട്ടെ ഒരു വിഭാഗം നേതാക്കള്‍. രാഹുൽ മാങ്കൂട്ടത്തെ വീട്ടിൽ പോയി കണ്ടത് സ്ഥിരീകരിച്ച് ബ്ലോക്ക് പ്രസിഡണ്ട് സി വി സതീഷ്. മലമ്പുഴയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ വിഷയം സഭയിൽ ഉന്നയിക്കാൻ ആവശ്യപ്പെട്ടായിരുന്നു സന്ദർശനം എന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി വി സതീഷ് പറഞ്ഞു. പാലക്കാട് നഗരസഭയിലെ വിവിധ വാർഡുകളിലെ വികസനവും ചർച്ചയായി. രാഹുൽ പാലക്കാട് എത്തിയാൽ ഒരു മനുഷ്യൻ എന്ന നിലയിൽ കോൺഗ്രസ് പ്രവർത്തകർ സംരക്ഷണം ഒരുക്കും. ഡിസിസി പ്രസിഡന്റിന്റെ അനുമതിയോടെ അല്ല…

Read More

ബിനീഷുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഇ ഡിയുടെ നോട്ടീസ്

കള്ളപ്പണ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകി. അബ്ദുൽ ലത്തീഫ്, അനി കുട്ടൻ, അരുൺ എസ്, റഷീദ് എന്നിവരോട് ഹാജരാകാനാണ് നിർദേശം. നവംബർ 18ന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലത്തീഫിനും റഷീദിനും നേരത്തെയും ഇ ഡി നോട്ടീസ് അയച്ചിരുന്നു. ക്വാറന്റൈനിലാണെന്ന കാരണം പറഞ്ഞ് ഇവർ എത്തിയിരുന്നില്ല. അതേസമയം കൊവിഡ് പരിശോധനക്ക് ശേഷം ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. സുരക്ഷ മുൻനിർത്തി…

Read More

കരിപ്പൂരില്‍ 1,088ഗ്രാം സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1,088 ഗ്രാം സ്വര്‍ണം പിടികൂടി. ദുബയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്. ആദ്യത്തെ യാത്രക്കാരന്‍ 495.9 ഗ്രാം സ്വര്‍ണത്തിന്റെ കാപ്‌സ്യൂളുകള്‍ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്. രണ്ടാമത്തെയാള്‍ 591.8 ഗ്രാം സ്വര്‍ണം അരയില്‍ പ്ലാസ്റ്റിക് പൗച്ചില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ മാസം ആദ്യം മറ്റൊരു യാത്രക്കാരനില്‍ നിന്ന് അഞ്ച് സ്വര്‍ണ കാപ്‌സൂളുകള്‍ പിടിച്ചെടുത്തിരുന്നു. അഞ്ചും മലദ്വാരത്തില്‍ നിന്നാണ് കസ്റ്റംസ് കണ്ടെടുത്തത്. രണ്ട് ദിവസം മുമ്പ് ടോയ്‌ലറ്റിലെ ചവറ്…

Read More

എസ്എച്ച്ഒക്കെതിരെയുള്ള ബലാത്സംഗക്കേസ്: അന്വേഷണം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന്

  തിരുവനന്തപുരം മലയൻകീഴ് എസ്എച്ച്ഒക്കെതിരെയുള്ള ബലാത്സംഗക്കേസ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഉത്തരവ് ഉടനിറങ്ങുമെന്നാണ് വിവരം. പൊലീസ്‌ അസോസിയേഷൻ ജില്ലാ റൂറൽ പ്രസിഡൻറായ എസ്എച്ച്ഒ എ.വി സൈജുവിനെതിരെ വനിതാ ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഇവരെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയുടെ മൊഴി ഇന്നലെ റൂറൽ എസ്പി ദിവ്യ വി ഗോപിനാഥ് രേഖപ്പെടുത്തിയിരുന്നു. വിവാഹ വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിദേശത്ത് നിന്നെത്തിയ ഡോക്ടർ കുടുംബസംബന്ധമായ പ്രശ്നത്തിന് പരാതി നൽകാൻ…

Read More