ഖത്തറിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; കൊവാക്‌സിന് അംഗീകാരം നല്‍കി ആരോഗ്യ മന്ത്രാലയം

  ദോഹ: ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് അനുമതി നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. നിബന്ധനയോടെ അംഗീകാരം നല്‍കിയ കൊവാക്‌സിന്‍ എടുത്തവര്‍ക്ക് ഇനി ഖത്തറിലേക്ക് വരാം. അംഗീകാരം ഉടന്‍ പ്രാബല്യത്തില്‍ വരും. മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിനോഫാം, സിനോവാക്, സ്പുട്‌നിക് വി, കോവാക്‌സിന്‍ എന്നിവയാണ് മന്ത്രാലയം നിബന്ധനകളോടെ അംഗീകരിച്ച വാക്‌സിനുകള്‍. മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നിബന്ധനകളോടെ അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസ് എടുത്ത ആളുകള്‍ ഖത്തറിലേക്ക് പോകുന്നതിന് മുമ്പ് സീറോളജി ആന്റിബോഡി…

Read More

‘പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല മോഷണവുമായി ബന്ധം’; അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല മോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രത്യേകാന്വേഷണ സംഘത്തിന് കത്തു നല്‍കി. പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയില്‍ കാണാതെ പോയ സ്വര്‍ണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല കത്തിൽ പറയുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അന്താരാഷ്ട്ര മാഫിയയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രത്യേകാന്വേഷണ സംഘത്തോട് വെളിപ്പെടുത്താന്‍ തയാറാണെന്നും ചെന്നിത്തല അറിയിച്ചു. പ്രത്യേകാന്വേഷണ സംഘം അന്വേഷണത്തിന് തയാറെങ്കില്‍ ഈ ഓപ്പറേഷനെ കുറിച്ച് നേരിട്ടറിവുള്ള വ്യക്തിയെ അന്വേഷവുമായി സഹകരിപ്പിക്കാം. സംസ്ഥാനത്തെ ചില…

Read More

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ ചടങ്ങിൽ ആണ് ശശി തരൂർ പങ്കെടുത്തത്. വിരുന്നിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് കോൺഗ്രസ് വിമർശിച്ചു. പ്രതിപക്ഷത്തെ നേതാക്കളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന് അറിയില്ലെന്നും പരിപാടിയിൽ പങ്കെടുത്തവർ ഇതിന് മറുപടി പറയണമെന്നും കോൺഗ്രസ് വാക്താവ് പവൻ ഖേര പറഞ്ഞു. തന്നെ വിളിച്ചിരുന്നേൾ പോകില്ലായിരുന്നു…

Read More

വാട്‌സ്ആപ്പ് കമ്യൂണിറ്റി വരുന്നു; ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരം

പഴയ ഫേസ്ബുക്ക്, ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ വരുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത്. എന്താണ് കമ്യൂണിറ്റി? കമ്യൂണിറ്റിയെന്നാൽ ഗ്രൂപ്പുകളുടെ മേൽ അഡ്മിന് കൂടുതൽ അധികാരം നൽകുന്ന സംവിധാനമാണ്. ഈ സംവിധാനം വഴി ഒരു ഗ്രൂപ്പിനെ മറ്റൊന്നുമായി ബന്ധിപ്പിക്കാൻ അഡ്മിന് കഴിയും. ഉദാഹരണത്തിന് ഒരു ഡിഗ്രി കോഴ്‌സ് ഒരു കമ്യൂണിറ്റിയാണെങ്കിൽ അതിലെ വിവിധ ക്ലാസ് ഗ്രൂപ്പുകൾ ഈ കമ്യൂണിറ്റിയിലെ അംഗങ്ങളാണ്. വാട്‌സ്ആപ്പിൻെ 2.21.21.6. വേർഷനിലാണ് ഈ സൗകര്യമുള്ളത്….

Read More

ന്യൂനമർദ്ദ സ്വാധീനം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

  അറബിക്കടൽ ഉണ്ടായ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ശനിയാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അറിയിപ്പ്. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയാണ്. രാത്രി മുതല്‍തീരപ്രദേശങ്ങളിലും മലയോര മേഖലകളലും മഴ തുടരുന്നു. സംസ്ഥാനത്ത്…

Read More

രാജ്യം പിന്തുടരുന്നത് അംബേദ്കറുടെ തുല്യതാനയമെന്ന് രാഷ്ട്രപതി; ബജറ്റ് സമ്മേളനത്തിന് തുടക്കം

  പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. നാളെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്ത 25 വർഷത്തെ വികസനമാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി പറഞ്ഞു. വാക്‌സിൻ നിർമാണത്തിൽ രാജ്യം നേട്ടമുണ്ടാക്കി. മുതിർന്ന പൗരൻമാരിൽ 90 ശതമാനം പേർക്കും വാക്‌സിൻ നൽകി. കൗമാരക്കാരുടെ വാക്‌സിനേഷനും സമയബന്ധിതമായി നടപ്പാക്കുകയാണ്. കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി. ആയുഷ്മാൻ ഭാരത് കാർഡ് ന്യായമായ ചികിത്സ ഉറപ്പാക്കി. അംബേദ്കറുടെ തുല്യതാ…

Read More

‘മോദി – മെസ്സി കൂടികാഴ്ച ഇല്ല’; പ്രധാനമന്ത്രി ജോർദാനിലേക്ക് പുറപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി -മെസി കൂടികാഴ്ച ഉണ്ടാകില്ല. ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി ജോർദാനിലേക്ക് പുറപ്പെട്ടു. വസതിയിലെത്തി കൂടികാഴ്ച നടത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതേസമയം ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച….

Read More

എൻഡോസൾഫാൻ ദുരന്തമുഖത്തിന്റെ വ്യാപ്തി ലോകത്തെ അറിയിച്ച വി എസ്

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ പഴയ സമര പോരാട്ടങ്ങൾ ഓർക്കുകയാണ് കാസർഗോട്ടെ എൻഡോസൾഫാൻ ജനത. ആരാരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത എൻഡോസൾഫാൻ ദുരിതബാധിതരുടെ ഇടയിലേക്ക് വി എസ് എത്തിയത് മുതലാണ് ആ മനുഷ്യർ ജനിച്ച മണ്ണിൽ കാലൂന്നി നിൽക്കാൻ തുടങ്ങിയത്. കാസർഗോഡ് കളക്ടറേറ്റ് മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ ആ സമര പോരാട്ടം നീണ്ടു. ഒരുപക്ഷേ വിഎസ് ഇല്ലായിരുന്നുവെങ്കിൽ കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്തമുഖത്തിന്റെ വ്യാപ്തി ലോകത്തിനറിയില്ലായിരുന്നു. എൻഡോസൾഫാൻ സമര നേതാക്കളുടെ വാക്കുകളിൽ ഉണ്ട് വിഎസ് എന്ന…

Read More

‘മോൻത’ കരതൊട്ടു; ആന്ധ്രയിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടിണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. മോൻത ഏറെ നാശനഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. മണിക്കൂറിൽ ഏകദേശം 110 കിലോമീറ്റർ വരെ വേഗത്തിലാവും ആദ്യ മണിക്കൂറിൽ മോൻത വീശിയടിക്കുക എന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കരയിലേക്ക് വീശിയടിച്ചതിന് ശേഷമുള്ള മൂന്ന് മണിക്കൂർ ആന്ധ്രയിലും തെക്കൻ ഒഡിഷ തീരത്തും ഏറെ നിർണായകമാണ്. അതീവ ജാഗ്രത നിർദേശമാണ് ഇവിടെ നൽകിയിരിക്കുന്നത്. ആന്ധ്രയിലെ 17 ജില്ലകളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി…

Read More

എക്‌സ്‌പോ 2020: സർക്കാർ ജീവനക്കാർക്ക് ആറു ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് ദുബായ്

  ദുബായ്: എക്സ്പോ 2020 ൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു ദുബായ്. എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന എക്സ്പോയിൽ പങ്കെടുക്കാൻ 2022 മാർച്ച് 31 വരെ എപ്പോൾ വേണമെങ്കിലും ജീവനക്കാർക്ക് അവധി എടുക്കാമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഒരു ദിവസത്തെ സന്ദർശന നിരക്കിൽ…

Read More