മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ. ഡ്രൈവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഉമ്മൻചാണ്ടി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെയാണ് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ പോയത്. ഇതേ തുടർന്ന് ഉമ്മൻചാണ്ടി നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു.    

Read More

മകൾ നോക്കിനിൽക്കെ ഭാര്യയെ കഴുത്തറത്തു കൊന്നു, കാറിൽ കടന്നുകളഞ്ഞു; ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

  മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. തമിഴ്നാട്ടിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ടു, ശേഷം ട്രെയിൻ കയറി തമിഴ്‌നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു. മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സുരേഷ് കാറിൽ രക്ഷപ്പെടുകയായിരുന്നു.     നാലാഞ്ചിറ മഠത്തുനട കെ.ആർ.എ. 158 തിരുപ്പതി ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട…

Read More

‘ആദർശ ധീരതയുള്ള നേതാവ്’; വിഎസിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. വി എസ് ആദർശ ധീരതയുള്ള നേതാവായിരുന്നു. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്‌മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര…

Read More

വാക്‌സിൻ സ്‌റ്റോക്കില്ല: സംസ്ഥാനത്തെ വാക്‌സിനേഷൻ ഇന്ന് പൂർണമായും മുടങ്ങും

വാക്‌സിൻ സ്റ്റോക്ക് തീർന്നതോടെ സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ ഇന്ന് പൂർണമായും മുടങ്ങും. സംസ്ഥാനത്തേക്ക് കൂടുതൽ ഡോസ് വാക്‌സിൻ ഇന്നെത്തുമെന്ന് വിവരമുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണമായിട്ടില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ വാക്‌സിൻ സ്‌റ്റോക്ക് പൂർണമായും തീർന്നു. സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ കൊണ്ടാണ് ഇന്നലെ വാക്‌സിനേഷൻ പൂർണമായും മുടങ്ങാതിരുന്നത്. ചില ജില്ലകളിൽ കുറച്ച് ഡോസ് കൊവാക്‌സിൻ മാത്രം ബാക്കിയുണ്ട്. എറണാകുളം മേഖലാ കേന്ദ്രത്തിലേക്ക് രണ്ട് ലക്ഷവും കോഴിക്കോട് മേഖലാ കേന്ദ്രത്തിലേക്ക് നാല് ലക്ഷം ഡോസും വാക്‌സിൻ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി…

Read More

സിപിഎം നേതാവ് പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയാകും

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം നേതാവ് പി സതീദേവി എത്തുമെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. നിലവിൽ ഈ പദവി ഒഴിഞ്ഞു കിടക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം പാർട്ടി സതീദേവിയെ അറിയിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കി ഗവർണറുടെ അനുമതിയോടുകൂടിയാകും പ്രഖ്യാപനമുണ്ടാകുക.

Read More

വയനാട്ടിൽ തോക്കുമായി വേട്ടക്കിറങ്ങിയ തമിഴ്‌നാട് പോലീസുദ്യോഗസ്ഥൻ കീഴടങ്ങി

  വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടക്കിറങ്ങിയ തമിഴ്‌നാട് പോലീസുദ്യോഗസ്ഥൻ ഷിജു കീഴടങ്ങി. മുത്തങ്ങ റേഞ്ച് ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 10നാണ് ഷിജു തോക്കുമായി ചീരാൽ പൂമുറ്റം വനത്തിനുള്ളിൽ അർധരാത്രി വേട്ടക്കിറങ്ങിയത്. വനത്തിനുള്ളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ പ്രതിയുടെ ചിത്രങ്ങൾ പതിയുകയായിരുന്നു. ഇതിന് പിന്നാലെ നീലഗിരി ജില്ലാ പോലീസ് മേധാവി ഷിജുവിനെ സസ്‌പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് ഷിജു ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Read More

പരുക്കേറ്റ ഋഷഭ് പന്തിന് പകരം ഇഷാൻ കിഷൻ വരില്ല; കാരണം പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റതിനെ തുടർന്ന് അവസാന മത്സരത്തിൽ നിന്ന് ഋഷഭ് പന്ത് പുറത്തായിരുന്നു. പന്തിന് പകരക്കാരനായി ബിസിസിഐ ഇഷാൻ കിഷനെ പരിഗണിച്ചെങ്കിലും, ബിസിസിഐയുടെ ഈ വാഗ്ദാനം ഇഷാൻ കിഷാൻ നിസരിച്ചു. ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഇഷാൻ പന്തിന് ഒരു മികച്ച പകരക്കാരനാണ്. എന്നാൽ, എന്തുക്കൊണ്ട് നിരസിച്ചു എന്നതിന്റെ കാരണം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അജിത് അഗർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഇഷാൻ കിഷനെ സമീപിച്ചിരുന്നു എങ്കിലും, തനിക്ക് പറ്റിയ പരുക്ക് കാരണം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ…

Read More

എസ്എൻസി ലാവ്‌ലിൻ കേസ് ആ​ഗസ്ത് 10 ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂഡൽഹി: വിവാദമായ എസ് എൻ സി ലാവ്‌ലിൻ കേസ് ആ​ഗസ്ത് 10ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. ബെഞ്ചിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരുമുണ്ട്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയിൽ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ ഇഡിക്ക് നൽകിയ പരാതിയിൽ ക്രൈം നന്ദകുമാർ മുഖ്യമന്ത്രി…

Read More

ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ആദ്യ ടേമിൽ മന്ത്രിമാരാകും

രണ്ടാം പിണറായി സർക്കാരിൽ ഒറ്റ അംഗങ്ങളുള്ള ഘടകകക്ഷികൾക്ക് രണ്ട് ടേമുകളായി മന്ത്രിസ്ഥാനം നൽകാൻ ധാരണ. ആദ്യഘട്ടത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസിന്റെ എംഎൽഎ ആന്റണി രാജുവും കോഴിക്കോട് സൗത്തിൽ നിന്ന് അട്ടിമറി വിജയം നേടിയ ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലും മന്ത്രിമാരാകും   ഗണേഷ്‌കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പാർട്ടിയിൽ നിന്ന് പലരും യുഡിഎഫിലേക്ക് പോയപ്പോൾ ഇടതിനൊപ്പം ഉറച്ചുനിന്നതിന്റെ അംഗീകാരമാണ് തനിക്ക് ലഭിക്കുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു. പാർട്ടിയെ പരിഗണിച്ചതിൽ സന്തോഷമുണ്ട്. തന്റെ മനസ്സ് എന്നും…

Read More

രാഹുലിനെതിരെ പരാതി നല്‍കിയതിന് അധിക്ഷേപം: ദീപ ജോസഫിനെതിരെ തടസ ഹർജി നല്‍കി അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകി. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതി ദീപ ജോസഫിന്റെ ഹർജിയിലാണ് തടസ്സ ഹർജി നൽകിയത്. അഡ്വ കെ ആർ സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സ ഹർജി ഫയൽ ചെയ്തത്.അതേസമയം, ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ. മുരളി എംഎല്‍എ നല്‍കിയ പരാതി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയിരുന്നു. മൂന്നാമത്തെ…

Read More