മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണം, ആക്ടീവ ഇടിച്ചിട്ട വാഹനം കണ്ടെത്തി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹത, ആക്ടീവ ഇടിച്ചിട്ടത് സ്വരാജ് മസ്ദ ലോറിയെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദര്‍ശിച്ചു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയത് ദുരൂഹത ഉണര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്തു നേമത്തു വെച്ചുണ്ടായ അപകടത്തിലാണ് മരണം. ഇന്ന് വൈകിട്ട് 3 .30 നാണു അപകടം സംഭവിച്ചത്. സ്വരാജ് മസ്ദ ലോറി പ്രദീപിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു, ഇടിച്ച ലോറി നിര്‍ത്താതെ പോയി. സ്വരാജ്…

Read More

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി

ടോക്യോ ഒളിമ്പിക്‌സിൽ മെഡൽ നേട്ടത്തിന് തുടക്കം കുറിച്ച് ഇന്ത്യ. 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി മെഡൽ സ്വന്തമാക്കി. സ്‌നാച്ചിൽ മീരബായ് ചാനു 87 കിലോ ഉയർത്തി. ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് മീരാബായ് ചാനു അതേസമയം അമ്പെയ്ത്തിൽ മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടു. ദീപിക കുമാരിയും പ്രവീൺ ജാദവുമാണ് മത്സരിച്ചത്.

Read More

ഗൾഫ് രാഷ്ട്രത്തലവൻമാരുമായി മോദി ചർച്ച നടത്തി; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യം

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാഷ്ട്രത്തലവൻമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലഫോണിൽ ചർച്ച നടത്തി. ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയും മെഡിക്കൽ സേവനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ വിഷയങ്ങളായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മാർച്ച് 17ന് തന്നെ പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് സായിദ് അൽ നഹ്യാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവരുമായി മാർച്ച് 26നും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് ബിൻ…

Read More

ശബരിമലയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; ഭക്തർക്ക് വിരിവെക്കാൻ അനുമതി

ശബരിമല സന്നിധാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ഉണ്ടായേക്കും. നിബന്ധനകൾക്ക് വിധേയമായി ഭക്തർക്ക് വിരിവെക്കാൻ അനുമതി നൽകും. താമസ സൗകര്യം ഒരുക്കുന്നതിനുള്ള മുന്നൊരുക്കം സന്നിധാനത്ത് ആരംഭിച്ചു. കോവിഡ് നിബന്ധനകളെ തുടർന്നാണ് സന്നിധാനത്ത് വിരിവെക്കാനും നേരിട്ട് നെയ് അഭിഷേകം നടത്താനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. സന്നിധാനത്ത് കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന്റെ നിർദേശാനുസരണമാണ് ഗസ്റ്റ്ഹൗസുകൾ, വിരിഷെഡ്ഡുകൾ അടക്കമുള്ളവ വൃത്തിയാക്കാൻ ആരംഭിച്ചത്. 500 മുറികളാണ് സജ്ജമാക്കുന്നത്. 17,000 പേർക്ക് വിരിവെക്കാനുള്ള സൗകര്യമാണ് സന്നിധാനത്ത് ഉള്ളത്. അതേസമയം പ്രതികൂല കാലാവസ്ഥയിൽ സന്നിധാനത്ത്…

Read More

മമത ബാനർജിക്ക് റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയം; തേൽവി സമ്മതിച്ച് ബിജെപി

  കൊൽക്കത്ത: ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിക്ക് ഉജ്ജ്വല ജയം. 58,389 വോട്ടുകൾക്കാണ് മമത ബിജെപി സ്ഥാനാർത്ഥിയായ പ്രിയങ്ക ടിബ്രെവാളിനെ തോല്പിച്ചത്. ഭവാനിപ്പൂർ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. തൃണമൂൽ കോൺഗ്രസിനെയും മമതയെയും സംബന്ധിച്ച് മുഖ്യമന്ത്രി പദത്തിൽ തുടരാൻ ഈ വിജയം ഏറെ അത്യാവശ്യമായിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം 80 വാർഡുകളിൽ സംസ്ഥാന, ദേശീയ നേതാക്കളെ ചുമതല ഏല്പിച്ച് കൃത്യമായ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളാണ് നടത്തിയത്. എങ്കിലും ഇത്ര വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് അവർക്ക് തിരിച്ചടിയാവും. മേയിൽ നടന്ന നിയമസഭാ…

Read More

‘മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യും, നിയമസഭ തിരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണം’; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചെറുപ്പക്കാർക്ക് പരിഗണന നൽകണം. തന്റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസ്സം നിന്നിട്ടില്ല. മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യും. തന്‍റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസം നിന്നിട്ടില്ല. കഴിഞ്ഞതവണ മത്സരിക്കാതിരുന്നത് കെപിസിസി അധ്യക്ഷനായത് കൊണ്ടാണ്. ലോക്സഭയിലേക്ക് മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. പാർട്ടി എന്ത് പറഞ്ഞാലും താൻ അനുസരിക്കും. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്, പാർട്ടി എന്തുപറഞ്ഞാലും അനുസരിക്കും. വരികൾക്കിടയിൽ നിന്ന് അർത്ഥം വായിച്ചോളൂ. എംപിമാർ മത്സരിക്കുന്ന…

Read More

പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനുവേണ്ടി വ്യാജപ്രചാരണങ്ങൾ നടത്തുന്നു: മേയര്‍ ആര്യ രാജേന്ദ്രന്‍

  തിരുവനന്തപുരം: രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രതിപക്ഷം വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. പൊതുജനങ്ങളുടെ തുക സംരക്ഷിക്കുക എന്നത് തന്നെയാണ് തങ്ങളുടെ നിലപാടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നഗരസഭയിലെ നികുതി ക്രമക്കേടില്‍ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം നടന്നതിന് പിറകെയാണ് മെയറുടെ പ്രതികരണം. കൌണ്‍സിലര്‍മാര്‍ കൗൺസിൽ ഹാളിൽ കിടന്നു പ്രതിഷേധിച്ചു. ‘കൌണ്‍സില്‍ യോഗത്തിൽ വിജയകരമായി അജണ്ടകൾ പൂർത്തിയാക്കാൻ സാധിച്ചു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ല. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തിട്ടുണ്ട്. തുടര്‍ നടപടിയുമായി…

Read More

പി.ആർ.ശ്രീജേഷുൾപ്പെടെ 11 താരങ്ങൾക്ക് ഖേൽരത്‌ന നൽകാൻ ശുപാർശ

  ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി.ആർ. ശ്രീജേഷും ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ചേത്രി, മിതാലി രാജ്, നീരജ് ചോപ്ര എന്നിവരുൾപ്പെടെ 11 താരങ്ങൾക്ക് ഖേൽരത്‌ന നൽകാൻ ശുപാർശ. മുൻ ബോക്‌സിങ് താരം കെ.സി ലേഖയെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്‌കാരത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. 17 പരിശീലകരെ ദ്രോണാചാര്യ അവാർഡിന് ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം അർജുന പുരസ്‌കാരത്തിനായി 35 കായികതാരങ്ങളെയാണ് വിവിധ അസോസിയേഷനുകൾ ശുപാർശ ചെയ്തത്. ഒളിമ്പിക്‌സിൽ ഏറെ കാലത്തിന് ശേഷം വെങ്കലമെഡൽ നേടിയ…

Read More

ശബരിമല സ്വർണ്ണക്കൊള്ള: തുടർ അറസ്റ്റിലേക്ക് കടക്കാൻ SIT; ഉണ്ണികൃഷ്ണൻ പോറ്റിയുമായി എ പത്മകുമാറിന് റിയൽ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തുടർ അറസ്റ്റിലേക്ക് ഉടൻ കടക്കാൻ എസ്ഐടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി ശങ്കർദാസും എൻ.വിജയകുമാറും നിരീക്ഷണത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി എ പത്മകുമാറിന് റിയൽ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം. എ പത്മകുമാറിന്റെ വീട്ടിൽ നിന്നും നിർണായക സാമ്പത്തിക രേഖകൾ പിടിച്ചെടുത്തു. പത്തനംതിട്ടയിൽ ഭൂമിയും വ്യാപാര സ്ഥാപനങ്ങളും വാങ്ങി. അസ്വഭാവികമായ സാമ്പത്തിക നേട്ടം പത്മകുമാറിന് ലഭിച്ചെന്നും എസ്ഐടിയുടെ കണ്ടെത്തൽ. കേസിൽ കെ.പി ശങ്കർദാസും എൻ.വിജയകുമാറും…

Read More

പൂരത്തിന് താരം രാമൻ തന്നെ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ഏക്കത്തുക

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ലേലത്തുക. 13ലക്ഷത്തി അമ്പതിനായിരം രൂപയ്ക്കാണ് ഏക്കത്തിനടുത്തത് അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം പൂരാഘോഷകമ്മിറ്റി. ഫെബ്രുവരി 7 നാണ് പൂരം. കേരളത്തിലെ നാട്ടാനകളിൽ ലക്ഷണമൊത്ത ആനകളിൽ ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കേരളത്തിലെ നാട്ടാനകളിൽ സൂപ്പർ സ്റ്റാറായ രാമചന്ദ്രന് ആരാധകർ ഏറെയാണ്.തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയെന്നാണ് ഈ കൊമ്പന്‍ അറിയപ്പെടുന്നത്. ബിഹാറില്‍ നിന്നെത്തിച്ച ഈ…

Read More