Headlines

‘മത്സരിക്കാനില്ല; സീറ്റുവെച്ചു മാറുന്നതിനെക്കുറിച്ച് കോൺഗ്രസ് അറിയിച്ചിട്ടില്ല’; പിസി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്. വ്യക്തിപരമായ കാരണങ്ങളുണ്ട്. കേരള കോൺഗ്രസിന് 10 സീറ്റിൽ കുറയരുത്. കഴിഞ്ഞ തവണ 10 സീറ്റിൽ മത്സരിച്ചതാണ്. സീറ്റുവെച്ചു മാറൽ വേണമെങ്കിൽ ആവാം. എന്നാൽ സീറ്റുവെച്ചു മാറുന്നതിനെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പിസി തോമസ്.കേരള കോൺഗ്രസ് പിജെ ജോസഫിന്റെയും പ്രവർത്തകരുടെയും തറവാടാണെന്നും പിസി തോമസ് പറഞ്ഞു. അതിനാൽ ജോസ് കെ മാണി തങ്ങളെ ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും അദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എന്ന ഒറ്റ പാര്‍ട്ടിയെ…

Read More

കോവിഡ് വ്യാപനം; പ്രവാസികള്‍ക്കും അന്യസംസ്ഥാന യാത്രികര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച്‌ വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച്‌ രജിസ്‌റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വഴി വെരിഫൈ…

Read More

ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ 47 കളിക്കാര്‍ ക്വാറന്റൈനില്‍; പരിശീലനത്തിന് പോലും പോകാനാവാതെ ക്വാറന്റീനിയാലവരില്‍ പ്രമുഖ കളിക്കാരേറെ

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനെത്തിയ ഡസന്‍ കണക്കിന് കളിക്കാര്‍ 14 ദവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. മെല്‍ബണിലേക്ക് ഇവര്‍ വന്ന രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുന്‍കരുതലായി കളിക്കാരെ ക്വാറന്റൈനിലാക്കിയിരിക്കുന്നത്. തല്‍ഫലമായി ഇവര്‍ പരിശീലനത്തിന് പോലും പോകാതെ മുറികളില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ലോസ് ഏയ്ജല്‍സില്‍ നിന്നും അബുദാബിയില്‍ നിന്നും വിക്ടോറിയയിലേക്കെത്തിയ രണ്ട് വിമാനങ്ങളിലുള്ള 47 കളിക്കാര്‍ അടക്കമുള്ള 120 യാത്രക്കാരാണ് ക്വാറന്റൈനില്‍ പോകേണ്ടി വന്നിരിക്കുന്നത്. വിമാനങ്ങളിലെ മൂന്ന് പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണീ നടപടി. വെള്ളിയാഴ്ച…

Read More

ശെരിക്കും സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ വനിതാ ബില്ലിനെ പിന്തുണയ്ക്കണം; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി സ്‌മൃതി ഇറാനി

സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി. സ്‌ത്രീ ശാക്തീകരണത്തെ കുറിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ സംസാരിക്കുന്നത് കേട്ടു. ശെരിക്കും സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച 33 ശതമാനം വനിതാ സംവരണ ബിൽ വേഗത്തിൽ നടപ്പിലാക്കാൻ സഹകരിച്ചുകൊണ്ട് യഥാർത്ഥ പിന്തുണ നൽകുകയാണ് വേണ്ടതെന്ന് സ്‌മൃതി ഇറാനി പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറിയായ ശേഷം ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു. ശനിയാഴ്ച പൂനെയിൽ നടന്ന…

Read More

വരന് നാട്ടില്‍ എത്താനാകില്ല : ഹൈക്കോടതിയുടെ അനുമതിയോടെ രാജ്യത്തെ ആദ്യ ഓൺലൈൻ കല്യാണം കേരളത്തിൽ

  കൊച്ചി : വെര്‍ച്വല്‍ റിയാലിറ്റിയുടെ യുഗത്തില്‍ ഓണ്‍ലൈന്‍ വഴി വിവാഹം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉത്തരവ്. വരന് വിവാഹ ദിവസം സ്ഥലത്ത് എത്താന്‍ സാധിക്കേല്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഓണ്‍ലൈനായി വിവാഹം നടത്താന്‍ ഇടക്കാല അനുമതി നല്‍കുകയായിരുന്നു. അതേസമയം വിവാഹം ഓണ്‍ലൈനായി നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം വിശദമായി പരിഗണിക്കാനും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്….

Read More

കിവീസിനോടുള്ള തോല്‍വി അടുത്തിടെ ഇന്ത്യക്കേറ്റ വലിയ തിരിച്ചടി; അടിമുടി മാറാനുറച്ച് ടീം ഇന്ത്യ

2019-ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ നാട്ടിലൊരു ഏകദിന പരമ്പര തോല്‍ക്കുന്നത്. അത് തെളിയിക്കുന്നതാകട്ടെ ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും ബോളിങ്ങിലും പരിഹരിക്കാന്‍ പ്രശ്‌നങ്ങളേറെയുണ്ട് എന്നുള്ളതാണ്. ബാറ്റിങ്ങിനേക്കാളും ഉപരി ബോളിങ്ങിലെ പ്രശ്‌നങ്ങളാണ് ടീം ഇന്ത്യക്ക് തിരിച്ചടി ഉണ്ടാക്കുന്നത്. പരമ്പരയിലുടനീളം ന്യൂസിലാന്‍ഡിന്റെ ബാറ്റര്‍മാര്‍ക്ക് പേടി സ്വപനമാകാന്‍ ഇന്ത്യന്‍ നിരയില്‍ നിന്നും ഒരു ബോളര്‍ പോലും ഉണ്ടായില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. ഹോം ഗ്രൗണ്ട് ആയിട്ടുപോലും സ്പിന്നര്‍മാര്‍ കിവീസ് ബാറ്റര്‍മാര്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്ടിച്ചില്ല. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും രവീന്ദ്ര ജഡേജക്കും പരമ്പരയില്‍ സ്വാധീനമുണ്ടാക്കാന്‍…

Read More

കൊവിഡ് വ്യാപനം: മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ എന്നിവിടങ്ങളിലാണ് ലോക്ക് ഡൗൺ. ശനിയാഴ്ച രാത്രി പത്ത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ മൂന്ന് നഗരങ്ങളും പൂർണമായി അടച്ചിടും സ്‌കൂളുകൾ, കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 31 വരെ അവധി നൽകിയിട്ടുണ്ട്. അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതും പ്രതിരോധ നടപടികൾക്ക് കാരണമായെന്ന് സർക്കാർ അറിയിച്ചു വെള്ളിയാഴ്ച മധ്യപ്രദേശിൽ 1140…

Read More

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി

ഇന്ത്യയിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. സൈഡസ് പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തര അംഗീകാരത്തിന് കാത്തിരിക്കുകയാണ്. കൊവാക്‌സിൻ പരീക്ഷണം സെപ്റ്റംബറോടെ അവസാനിക്കും ഫൈസർ വാക്‌സിന് ഇതിനകം അമേരിക്കൻ റെഗുലേറ്റർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമുണ്ട്. സെപ്റ്റംബറോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചാൽ കൊവിഡ് വ്യാപനത്തെ വലിയ തോതിൽ തടയാൻ സാധിക്കുമെന്ന് ഗുലേറിയ പറഞ്ഞു ഇന്ത്യയിൽ നിലവിൽ 42 കോടി ഡോസ് വാക്‌സിനാണ് നൽകിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടു കൂടി ജനസംഖ്യയിലെ…

Read More

ശ്വാസം മുട്ടൽ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടൽ അടക്കം ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഡൽഹി എയിംസിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് നെഗറ്റീവായതിന് ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഓഗസ്റ്റ് 2ന് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മേദാന്ത ആശുപത്രിയിൽ ചികിത്സ തേടി. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ട ശേഷം ഓഗസ്റ്റ് 18ന് വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി….

Read More

ഇന്നത്തെ കോടിപതി നിങ്ങളാകുമോ? ധനലക്ഷ്മി ലോട്ടറി ഫലം ഇന്നറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷവും ഉള്‍പ്പെടെ നിരവധി ആകര്‍ഷകമായ സമ്മാനങ്ങള്‍ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മിയ്ക്കുണ്ട്. എല്ലാ ബുധനാഴ്ചയുമാണ് ധനലക്ഷ്മി ലോട്ടറി നറുക്കെടുക്കുന്നത്. (kerala lottery dhanalekshmi lottery result today)ഉച്ചയ്ക്ക് 3 മണിക്കായിരുന്നു എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക…

Read More