കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. (kerala extreme heat yellow alert in 12 districts) കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ പുറത്തിറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍,…

Read More

പൊന്നിന് ഇന്നും വിലയിടിവ്; കുറഞ്ഞത് ആറായിരം രൂപയിലേറെ; രണ്ട് ദിവസത്തിനിടെ പന്ത്രണ്ടായിരത്തിലേറെ രൂപ കുറഞ്ഞു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 6320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,17,760 രൂപയായി. ഗ്രാമിന് 14,720 രൂപയും നല്‍കേണ്ടതായി വരും. ഇന്നലെയും സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസങ്ങള്‍ കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 12,600 രൂപയാണ് കുറഞ്ഞത്. (gold rate falls kerala january 31).അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ പതനമാണ് കേരളത്തിലും…

Read More

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രത്തിന് വിട; കെ ആർ ഗൗരിയമ്മ അന്തരിച്ചു

കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കടുത്ത അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രമായിരുന്നു ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കിറങ്ങിയ ഗൗരിയമ്മ പതിറ്റാണ്ടുകളോളം സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യമായിരുന്നു. കർഷക പ്രസ്ഥാനങ്ങളിലൂടെയും ട്രേഡ് യൂനിയൻ പ്രവർത്തനങ്ങളിലൂടെയുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്ക് അവർ ഉയർന്നുവന്നത് തിരുക്കൊച്ചി നിയമസഭയിലേക്ക് രണ്ട് തവണ ജനവിധി നേടിയ…

Read More

ഗ്രീൻ ടീ കുടിച്ച് വണ്ണം കുറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  ശരീരം ഫിറ്റ് ആക്കാനായി പലരും നിരവധി മാർഗ്ഗങ്ങളാണ് പരീക്ഷിക്കാറുള്ളത്. അതിന്റെ ആദ്യപടിയായി, ഭക്ഷണക്രമത്തിൽ ഗ്രീൻ ടീ ഉൾപ്പെടുത്തുക.  രണ്ട് മുതൽ അഞ്ച് കപ്പ് വരെയാണ് ഗ്രീൻ ടീയുടെ അനുയോജ്യമായ ഉപഭോഗം പ്രതിദിനം, അത് ആദ്യം തന്നെ മനസ്സിൽ സൂക്ഷിക്കണം. ഇനി ഗ്രീൻ ടീ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. ഭക്ഷണ ശേഷം ഉടൻ ഗ്രീൻ ടീ കുടിക്കരുത് ഭക്ഷണത്തിന് തൊട്ടുപിന്നാലെ ഗ്രീൻ ടീ കഴിക്കാൻ പാടുള്ളതല്ല. നിങ്ങൾക്ക് ഇപ്പോൾ ഉണ്ടായിരുന്ന എല്ലാ കലോറികളെയും  അത് കഴിക്കുന്നത് …

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി

കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 2 .O30 കിലോഗ്രം സ്വർണ്ണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി .ഇതിന് ഇന്ത്യൻ മാർക്കറ്റിൽ 1 .OI കോടി രൂപ വിലവരും . ദുബായിൽ നിന്നും ഫ്ളൈ ദുബായി വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 1167 ഗ്രാം സ്വർണ്ണവും എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന കോഴിക്കോട് സ്വദേശി എം സജാദിൽ നിന്നും 863 ഗ്രം സ്വർണ്ണവുമാണ് എയർ കസ്റ്റംസ് പിടികൂടിയത്.

Read More

ലീഡ്‌സിൽ ലീഡ് 200 കടത്തി ഇംഗ്ലണ്ട്; വീണത് രണ്ട് വിക്കറ്റുകൾ മാത്രം

  ലീഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ട് അതിശക്തമായ നിലയിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് നിലവിൽ 215 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 78 റൺസിന് പുറത്തായിരുന്നു 124 പന്തിൽ 66 റൺസുമായി ഡേവിഡ് മലാനും 91 പന്തിൽ 79 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. 61 റൺസെടുത്ത റോറി ബേൺസും 68 റൺസെടുത്ത ഹസീബ് ഹമീദുമാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും ജഡേജയും…

Read More

സംസ്ഥാനത്ത് പുതുതായി 12 ഹോട്ട് സ്‌പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ആലക്കോട് (കണ്ടെൻമെന്റ് സോൺ വാർഡ് 12), ഇരട്ടിയാർ (13, 14), പുറപ്പുഴ (സബ് വാർഡ് 10, 11), കൊല്ലം ജില്ലയിലെ മൈലം (7), വെളിനല്ലൂർ (സബ് വാർഡ് 6, 10, 12), കല്ലുവാതുക്കൽ (സബ് വാർഡ് 4), പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ (സബ് വാർഡ് 5, 6, 7, 11, 13, 14), അടൂർ മുൻസിപ്പാലിറ്റി (സബ് വാർഡ് 4, 26), ചിറ്റാർ (സബ് വാർഡ് 13),…

Read More

പത്തനംതിട്ടയിലെ കല്ലൂപ്പാറയിലും തുമ്പമണിലും പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ

പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളിൽ ഗുരുതര പ്രളയസാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജലകമ്മീഷൻ വിലയിരുത്തിയത്. പത്തനംതിട്ട മണിമല, അച്ചൻകോവിൽ നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. കല്ലൂപ്പാറ എന്ന സ്ഥലത്ത് അപകടനിലയ്ക്ക് മുകളിലാണ് മണിമലയാർ ഒഴുകുന്നത്. അച്ചൻകോവിലാറും തുമ്പമൺ എന്ന പ്രദേശത്ത് കൂടി അപകടനിലക്ക് മുകളിലൂടെ ഒഴുകുകയാണ്

Read More

സിക്ക വൈറസ്: പരിശോധനക്ക് അയച്ച 17 പേരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ്

  സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചവർ താമസിച്ചിരുന്ന പ്രദേശത്ത് നിന്നും പരിശോധനക്ക് അയച്ച 17 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആദ്യമായി സിക്ക സ്ഥിരീകരിച്ച ഗർഭിണിയുടെ സ്വദേശമായ പാറശ്ശാലയിൽ നിന്നടക്കം ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവായത്. രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 14 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. സിക്ക വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തിരുവനന്തുപരത്ത്…

Read More