Headlines

കനത്ത മഴ മൂലം മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്തു കുറിച്യർമല പ്രദേശത്തെ ജനങ്ങളോട് മാറിത്താമസിക്കാൻ വില്ലേജോഫീസർ നിർദ്ദേശം നൽകി

വൈത്തിരി: കനത്ത മഴ മൂലം മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്തു കുറിച്യർമല പ്രദേശത്തെ ജനങ്ങളോട് മാറിത്താമസിക്കാൻ വില്ലേജോഫീസർ നിർദ്ദേശം നൽകി. തുടർച്ചയായ രണ്ടു വർഷങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ അച്ചൂരാനം വില്ലേജിൽപെട്ട കുറച്ചിയാർമല, മേൽമുറി, വലിയപാറ, സേട്ടുകുന്നു ഭാഗങ്ങളിലുള്ള ജനങ്ങളോടാണ് സംസ്ഥന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജാഗ്രത നിർദേശത്തെത്തുടർന്നാണ് അച്ചൂരാനം വില്ലേജോഫീസർ ബന്ധുവീടുകളിലേക്കു മാറിത്താമസിക്കാൻ നിർദ്ദേശം കൊടുത്തത്. മാറിത്താമസിക്കുവാൻ സൗകര്യമില്ലാത്തവർക്കു ക്യാമ്പുകൾ ഏർപ്പെടുത്തുവാൻ ഇന്നലെ പൊഴുതന പഞ്ചായത്ത് ഓഫീസിൽ ചേർന്ന വിവിധ ഉദ്യോഗസ്ഥരുടെ യോഗത്തിൽ…

Read More

‘GST ഉയര്‍ന്നാലും ലോട്ടറി ടിക്കറ്റ് വില കൂട്ടില്ല, താഴെത്തട്ടിലെ തൊഴിലാളികളുടെ കമ്മീഷന്‍ കുറയ്ക്കില്ല’: ഉറപ്പുകളുമായി ധനമന്ത്രി

ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി ഉയര്‍ന്നാലും ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കില്ല. താഴെത്തട്ടിലുള്ള വില്‍പ്പന തൊഴിലാളികളുടെ കമ്മീഷന്‍ തുക കുറയില്ലെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. പകരം ഏജന്റുമാരുടെ കമ്മീഷനില്‍ ചെറിയ കുറവ് വരുത്തിയേക്കും. ഓണം ബമ്പര്‍ ടിക്കറ്റിന്റെ വിലയും വര്‍ധിപ്പിക്കില്ല. ഇന്നു ചേര്‍ന്ന ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഈ മാസം 22ന് പുതിയ ജിഎസ്ടി നിരക്ക് നിലവില്‍ വരും. ലോട്ടറി ടിക്കറ്റ് ജി എസ് ടി നിരക്ക് 28 ല്‍ നിന്ന് 40% ആയി…

Read More

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് യു.എ.ഇ ഉടന്‍ നീക്കിയേക്കും

  ദുബൈ: ഇന്ത്യയില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരി. യു.എ.ഇ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായിട്ടായിരിക്കും വിലക്ക് പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നീക്കിയാല്‍ റസിഡന്‍സ് വിസയുള്ളവര്‍ക്കാകും ആദ്യ പരിഗണന. ഒക്ടോബര്‍ ഒന്നിന് എക്‌സ്‌പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിലക്കുകളും നീങ്ങുമെന്നും അമന്‍ പുരി പറഞ്ഞു….

Read More

അപകട സ്ഥലത്ത് നിന്ന് പുറത്തെടുക്കുമ്പോൾ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നു; പേരും പറഞ്ഞു

  കൂനൂരിൽ അപകടത്തിൽപ്പെട്ട് കിടന്ന ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോൾ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. ഇതിന് മുന്നോടിയായി തന്റെ പേര് അദ്ദേഹം പറഞ്ഞിരുന്നു ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജീന്ദർ സിംഗ്, നായക് ഗുരു സേവക് സിംഗ്, നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക്…

Read More

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ.സമൻസ് പ്രകാരം മാർച്ച് നാലാം തീയതി ഹാജരാകാനാണ് ആവശ്യപ്പെട്ടത്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് ഇ ഡി. എൻ വാസു അടക്കം അഞ്ചുപേരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ചോദ്യം…

Read More

‘വിസ്മയമാണ് ലീഗ്, മലപ്പുറവും കോഴിക്കോടും വളര്‍ന്നാല്‍ മതിയെന്ന് ചിന്ത’; പ്രതിഷേധവുമായി പാലക്കാട്ടെ പ്രവർത്തകർ

പാലക്കാട്: മുസ്‌ലിം ലീഗ് പാലക്കാട് ജില്ലാ നേതൃത്വത്തിന് എതിരെ പ്രത്യക്ഷ പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍. കോങ്ങാട് സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കിയിട്ടും പട്ടാമ്പി സീറ്റ് ലഭിക്കാത്തതിലാണ് പ്രതിഷേധം. രണ്ട് സീറ്റ് ഒരു സീറ്റാക്കി ചുരുക്കാന്‍ അഹോരാത്രം പണിയെടുത്ത ജില്ലാ ലീഗ് കമ്മറ്റി അഭിവാദ്യങ്ങളെന്നാണ് പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പരിഹസിക്കുന്നത്. വിസ്മയമാണ് പാലക്കാട്ടെ മുസ്‌ലിം ലീഗെന്നും പരിഹാസമുണ്ട്. ലീഗ് മലപ്പുറത്തും കോഴിക്കോടും മാത്രം വളര്‍ന്നാല്‍ മതി എന്ന ചിന്തയാണെന്നും പാലക്കാട്ടെ ലീഗുകാര്‍ക്ക് എന്നും കറവപശുവിന്റെ പണിയാണെന്നുമുള്ള പരിഹാസങ്ങളും…

Read More

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ ഇളവ്

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കോവിഡ് കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ മാറ്റം. ഇനി മുതൽ 80ൽ അധികം കോവിഡ് കേസുകളുള്ള കോര്‍പറേഷന്‍ വാര്‍ഡുകളായിരിക്കും കണ്ടെയിന്‍മെന്‍റ് സോണ്‍. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക കൌണ്‍സില്‍ യോഗത്തിന് ശേഷം മേയര്‍ ബീനാ ഫിലിപ്പാണ് ഇക്കാര്യം അറിയിച്ചത്. നഗര പരിധിയിലെ ജനസംഖ്യ കൂടി കണക്കിലെടുത്താണ് കോവിഡ് കണ്ടെയിന്‍മെന്‍റ് വ്യവസ്ഥകളില്‍ കോഴിക്കോട് കോര്‍പറേഷനില്‍ ഇളവ് നല്‍കുന്നത്. ഇതുവരെ 30 കേസുകളുണ്ടെങ്കില്‍ ആ വാര്‍ഡ് കണ്ടെയിന്‍റ്മെന്‍റ് സോണായിരുന്നു. നഗരത്തില്‍ രോഗ വ്യാപന നിരക്കും മരണ നിരക്കും…

Read More

ശശീന്ദ്രനെതിരായ ആരോപണം: സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി, പ്രതിപക്ഷം ഇറങ്ങിപ്പോയി

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. പോലീസ് കേസെടുക്കാൻ വൈകിയോ എന്ന കാര്യം അന്വേഷിക്കുകയാണ്. പാർട്ടിക്കാർ തമ്മിലുള്ള വിഷയത്തിൽ ഇടപെടുക മാത്രമാണ് ശശീന്ദ്രൻ ചെയ്തത്. എൻ സി പി സംസ്ഥാന ഭാരവാഹി പത്മാകരൻ തന്റെ കയ്യിൽ കയറി പിടിച്ചെന്ന പരാതിയിൽ രണ്ട് പേരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതാണ്. ആദ്യം യുവതി സ്റ്റേഷനിൽ ഹാജരായില്ല. പിന്നീട്…

Read More

മരംവെട്ടി കടത്തിയ സംഭവം: ഇടുക്കിയിൽ സിപിഐ നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്

  ഇടുക്കി സി എച്ച് ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്. കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി ആർ ശശി അടക്കമുള്ളവർക്കെതിരെയാണ് കേസ്. അഞ്ച് ടൺ മരം വെട്ടി കടത്തിയെന്നാണ് കേസ് വി ആർ ശശി, സ്ഥലമുടമ മോഹനൻ, മരംവെട്ടിയ സുധീഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വി ആർ ശശിയുടെ ഏലം സ്‌റ്റോറിലെ ആവശ്യത്തിനാണ് മരം വെട്ടിയത്. എന്നാൽ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളിൽ നിന്ന്…

Read More

രമണ്‍ ശ്രീവാസ്തവയെ പിന്തുണച്ചും ഐസക്കിനെ തള്ളിയും മുഖ്യമന്ത്രി;സിപിഎമ്മില്‍ രൂപപ്പെട്ടത് പുതിയ പ്രതിസന്ധി

വിജിലന്‍സിനെയും പൊലീസ് ഉപദേശകനെയും പിന്തുണച്ചും തോമസ് ഐസക്കിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി രംഗത്ത് വന്നതോടെ സിപിഎമ്മില്‍ രൂപപ്പെട്ടത് പുതിയ പ്രതിസന്ധി. പിന്തുണച്ചാല്‍ മറ്റുള്ളവരെ തള്ളിപ്പറയേണ്ട അവസ്ഥയിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിപ്പെട്ടു. സിപിഎമ്മിന്‍റെ അവൈലബിള്‍ സെക്രട്ടറിയേറ്റ് ഉടന്‍ ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ ശേഷം പരസ്യ പ്രതികരണത്തിലേക്ക് കടന്നാല്‍ മതിയെന്ന ധാരണ ഇന്നലെ തന്നെ സി.പി.എം നേതൃതലത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വിജിലന്‍സിനെതിരെ ആഞ്ഞടിച്ച ആനത്തലവട്ടം ആനന്ദന്‍ ഇന്നലെ ഒരക്ഷരം മിണ്ടിയില്ല. തോമസ് ഐസക്കാകട്ടേ കടുത്ത…

Read More