അൺ ലോക്ക് മൂന്നാം ഘട്ടം; ഇന്ന് രാത്രി മുതൽ കർഫ്യൂ ഉണ്ടാകില്ല
അൺ ലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി മുതൽ കർഫ്യൂ ഉണ്ടാകില്ല. ഈ മാസം അഞ്ചാം തീയതി മുതൽ കൂടുതൽ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. എന്നാൽ പല സംസ്ഥാനങ്ങളും പ്രധാന നഗരങ്ങളിൽ ലോക്ക് ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 5 മുതൽ ജിംനേഷ്യം, യോഗ കേന്ദ്രങ്ങൾ തുറക്കാം. കടകൾ, ഭക്ഷണശാലകൾ എന്നിവക്ക് രാത്രിയും പ്രവർത്തിക്കാം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെട്രോ, തീയറ്റർ, ബാർ, ഓഡിറ്റോറിയം, നീന്തൽക്കുളം, പാർക്ക്, സമ്മേളനഹാൾ, സ്റ്റേഡിയങ്ങൾ എന്നിവ അടഞ്ഞു കിടക്കും….
