സംസ്ഥാനത്ത് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ; പൊതുജനങ്ങൾ അറിയേണ്ടതെല്ലാം

  സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവക്ക് 24…

Read More

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉയർന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്‌കാരം ഈ വർഷം താണു പത്മനാഭന് ലഭിച്ചിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. പൂനെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

Read More

വയനാട്ടിൽ സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധി; 200ൽ അധികം ബസ്സുകൾ സ്റ്റോപ്പേജ് നൽകി

സുൽത്താൻ ബത്തേരി: കൊവിഡ് 19 പശ്ചാതലത്തിൽ സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികാരണം സർവ്വീസുകൾ നടത്താൻ പറ്റാത്ത സാഹചര്യമാണ് ഉടമകൾ നേരിടുന്നത്. ഈ അവസ്ഥയിലാണ് സർവ്വീസുകൾ നഷ്ടം സഹിച്ച് നടത്താനാവില്ലന്ന് കാണിച്ച് ഉടമകൾ സ്‌റ്റോപ്പേജ് നൽകിയിരിക്കുന്നത്. ജില്ലയിൽ സർവ്വീസ് നടത്തികൊണ്ടിരിക്കുന്ന 300-ാളം സ്വകാര്യ ബസ്സുകളിൽ 200ലധികം ബസ്സുകളും സ്‌റ്റോപ്പേജ് നൽകിയെന്നാണ് ഉടമകൾ പറയുന്നത്. കൊവിഡ പശ്ചാതലത്തിൽ എല്ലാ റൂട്ടുകളിലും ലോക്ക് ഡൗണിനുശേഷം പരീക്ഷണാർത്ഥം സർവ്വീസുകൾ നടത്തിയെങ്കിലും യാത്രക്കാരില്ലാത്തതിനാൽ വൻസാമ്പത്തിക ബാധ്യതയാണ് ഉടമകൾക്ക് ഉണ്ടായത്. സർവ്വീസ് നടത്തിയ റൂട്ടുകളിൽ തൊഴിലാളികൾക്ക്…

Read More

അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും; പ്രവേശനോല്‍സവവും ഓണ്‍ലൈന്‍ വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ അധ്യയന വര്‍ഷം ആരംഭിക്കും. വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ വഴിയാവും ക്ലാസുകള്‍. സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനോത്സവവും ഓണ്‍ലൈനായി നടത്തിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലുണ്ടാവും. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യത്തെ രണ്ടാഴ്ച റിവിഷന്‍ ആയിരിക്കും. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിന്റെ കാര്യത്തില്‍ തീരുമാനമായില്ല. പ്ലസ്ടു ക്ലാസുകള്‍ തുടങ്ങുന്നതില്‍ ഇന്നോ നാളെയോ തീരുമാനം വരും.പ്ലസ്‌വണ്‍ പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട…

Read More

അഫ്ഗാനിസ്ഥാനിൽ സ്‌ഫോടനം; കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു

  അഫ്ഗാനിസ്ഥാനിൽ റോഡരികിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30ഓടെ ബദ്ഗിസ് പ്രവിശ്യയിലെ അബ്കമരി ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കി. താലിബാനാണ് സംഭവത്തിന് പിന്നിലെന്ന് അബ്കമരി ഗവർണർ ആരോപിച്ചു. എന്നാൽ ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Read More

സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാതെ മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി; രമേശ് ചെന്നിത്തല

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ട്. പക്ഷെ അദ്ദേഹം അച്ചടക്ക നടപടി സ്വീകരിക്കാതെ മൗനം പാലിക്കുകയാണ് ചെന്നിത്തല പറഞ്ഞു. പിണറായിയുടെ പൊലീസ് നയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത്. ഒരു പൊലീസ് സ്റ്റേഷനിലും സാധാരണക്കാരന് രക്ഷയില്ല. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം. പ്രശ്നം പൊലീസ് നയത്തിന്റേതാണെന്നും പിണറായി സർക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണിത്. ഇനി കേരളത്തിലെ പൊലീസ് സ്റ്റേഷനിൽ പാവപ്പെട്ടവനെ…

Read More

വൈദ്യുതി മുടങ്ങും

കല്‍പ്പറ്റ സെക്ഷനിലെ മുണ്ടേരി, മണിയങ്കോട്, പോലിസ് ക്വാര്‍ട്ടേഴ്‌സ്ഭാഗങ്ങളില്‍ ഇന്ന് (വെളളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Read More

‘മെസ്സി ഈസ്‌ മിസ്സിംഗ്‌; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്ന എഎഫ്എ പ്രതിനിധിയുടെ ചാറ്റ് പുറത്തുവന്നതോടെ സർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലക്ഷങ്ങൾ ചെലവാക്കി മെസിയെ വിളിക്കാൻ പോയവർ മറുപടി പറയണമെന്ന് സണ്ണി ജോസഫ്. മെസ്സി ഈസ്‌ മിസ്സിംഗ്‌ എന്നും കായിക മന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സർക്കാർ തള്ളിമറിച്ചുണ്ടാക്കിയ അപകടമെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. മന്ത്രി സ്പെയിനില്‍ പോയതിന് ഖജനാവില്‍ നിന്ന് ചെലവായ പണം സിപിഐഎം തിരിച്ചടക്കണമെന്ന് ഹൈബി ഈഡന്‍…

Read More

പാണ്ഡെയിലേറി ഹൈദരാബാദ്; അനായാസ ജയം: രാജസ്ഥാന്റെ സാധ്യത മങ്ങി

ദുബായ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ അനായാസ ജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് പ്രതീക്ഷകള്‍ കാത്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതകള്‍ ഏറക്കുറെ അസ്തമിച്ചു. ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായിരുന്ന കളിയില്‍ എട്ടു വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. 155 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഹൈദരാബാദിന് തുടക്കത്തില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിലെ അപരാജിത സെഞ്ച്വറി കൂട്ടുകെട്ട് ഉജ്ജ്വല വിജയം നേടിക്കൊടുത്തു. 18.1 ഓവറില്‍ രണ്ടു വിക്കറ്റ്…

Read More

കുവൈറ്റിൽ‌ പ്രവാസി മലയാളി നമസ്കാരത്തിനിടെ മസ്ജിദിൽ കുഴഞ്ഞു വീണു മരിച്ചു

കുവൈറ്റ് പ്രവാസി മലയാളി പ്രഭാത നമസ്കാരത്തിനിടയിൽ മസ്ജിദിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശി കീരം കയ്യിൽ ഷബീർ ആണ് മരിച്ചത്. 61 വയസായിരുന്നു പ്രായം. സാൽമിയയിലെ മസ്ജിദിൽ നമസ്കാരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ കേന്ദ്ര സെക്രട്ടേറിയറ്റ് മെമ്പറാണ് ഷബീർ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ അറിയിച്ചു. ഭാര്യ – റാലിസ ബാനു, നബീൽ…

Read More