ആറ് ഫോണുകളും ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കി; കേസ് ഉച്ചയ്ക്ക് പരിഗണിക്കും

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ആറ് ഫോണുകളും ഹൈക്കോടതിയിൽ എത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിന്റെ രണ്ട് ഫോണുകൾ സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറിയത്. മൊബൈൽ ഫോണുകൾ തിങ്കളാഴ്ച 10.15ന് മുമ്പായി ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുമ്പാകെ മുദ്ര വെച്ച കവറിൽ ഹാജരാക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷൻ നൽകിയ ഉപഹർജിയും ഇന്നുച്ചയ്ക്ക് ശേഷം കോടതി…

Read More

സുരക്ഷാ ക്രമീകരണങ്ങളിൽ പൂർണ്ണ തൃപ്‌തി; സ്റ്റേഡിയം നേരിൽ കണ്ട് അർജന്റീന ടീം മാനേജർ

ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കൊച്ചിയിൽ എത്തിയ അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര ഇന്ന് തിരികെ അർജന്റീനയിലേക്ക് മടങ്ങും. സ്റ്റേഡിയം, താമസം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചും മത്സരത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും കായികമന്ത്രി വി. അബ്ദുറഹ്മാനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സരം നടത്തുന്ന കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ടീം മാനേജർ മടങ്ങുന്നത്. സാധാരണക്കാർക്കും മെസിയെ കാണാൻ അവസരമൊരുക്കുന്ന രീതിയിൽ…

Read More

വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍; നാൽപ്പതിലേറെ മുറിവുകള്‍

വയനാട്ടിൽ വെടിയേറ്റ് മരിച്ച മാവോ വാദി കേഡര്‍ വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍. നാൽപ്പതിലേറെ മുറിവുകളും. ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. ശരീരത്തിൽ നാൽപത് മുറിവുകളും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എക്സറേ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. നെഞ്ചിലും വയറിലും നാൽപതിലധികം മുറിവുകൾ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ശരീരത്തിൽ ബുള്ളറ്റ് തുളച്ചുകയറിയ പാടുകളുണ്ടായിരുന്നു. തുടർന്നായിരുന്നു എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയത്.  

Read More

ഫെബ്രുവരി 22 മുതൽ സ്കൂളുകൾ തുറക്കും

സ്ക്കോട്ട്ലൻഡിൽ ഫെബ്രുവരി 22 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി നിക്കോളാസ് സ്റ്റർജിയൻ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് ഏവരും കരുതുന്നത്. നിലവിൽ ഇഗ്ലണ്ടിൽ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചിരിക്കുന്ന മാർച്ച്‌ 8 നും രണ്ടാഴ്ച്ച മുമ്പാണ് സ്ക്കോട്ട്ലൻഡിൽ സ്കൂളുകൾ തുറക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

Read More

അട്ടപ്പാടി മധു വധം: ഹാജരാകാതെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; എവിടെ പോയെന്ന് കോടതി

അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. മണ്ണാർക്കാട് എസ് സി, എസ് ടി പ്രത്യേക കോടതിയുടേതാണ് ചോദ്യം. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് കേസ് ഫെബ്രുവരി 26ലേക്ക് മാറ്റി. കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ വി ടി രഘുനാഥ് കേസിൽ നിന്നുമൊഴിയാൻ നേരത്തെ കത്ത് നൽകിയിരുന്നു. ഇദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. 2018 മെയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളായ 16 പേരും നിലവിൽ…

Read More

ഓണാവധി: കേരളത്തിലേക്ക് കര്‍ണ്ണാടകയുടെ 150 ബസ് സര്‍വീസ് നടത്തും, തീരുമാനം കെ സി വേണുഗോപാലിന്റെ ആവശ്യം പരിഗണിച്ച്

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ്സ് സര്‍വീസ് നടത്തണമെന്ന കെ സി വേണുഗോപാല്‍ എംപിയുടെ നിര്‍ദ്ദേശം അനുസരിച്ച് 150 സര്‍വീസ് നടത്താന്‍ ഉത്തരവ് നല്‍കി ഗതാഗത മന്ത്രി ബിഎസ് ബൈരതി സുരേഷ്. ബാംഗ്ലൂരില്‍ നിന്ന് 60 ബസുകളാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യവും സ്വകാര്യബസ്സുകളുടെ അമിത ടിക്കറ്റ് നിരക്കും കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് തിരിച്ചറിഞ്ഞാണ് ബസ് സര്‍വീസിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത്….

Read More

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

  തിരുവനന്തപുരം: സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താൻ അത്യന്താപേക്ഷിതമാണ്. കേരളത്തിൽ സ്ത്രീകളെ കമ്പോളീകരിക്കുന്ന ഏറ്റവും ദുഷിച്ച ഏർപ്പാടാണ് സ്ത്രീധനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീധനത്തിനെതിരെയുള്ള പരാതികളിന്മേൽ ശക്തമായ നടപടി ഉറപ്പുവരുത്തും. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനാണ് പുതിയ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. വ്യക്തികൾക്കോ,…

Read More

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം; എ.പത്മകുമാറിന്റെ മൊഴി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം. സ്വർണപ്പാളി അറ്റകുറ്റ പണിക്ക് അനുമതി നൽകിയത് തന്ത്രിയെന്നും മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരുമെന്നും പത്മകുമാർ എസ്ഐടിയ്ക്ക് നൽകിയ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ പലകാര്യങ്ങള്‍ക്കായി നിയോഗിക്കുകയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത് ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘത്തിനോട് പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ കൃത്രിമത്വം നടന്നതെന്ന ചോദ്യത്തിന് പത്മകുമാറിന്…

Read More

ആഗസ്റ്റ്‌ ഇരുപത് മുതല്‍ ഒമ്പത് മേഖലയില്‍ സ്വദേശിവൽക്കരണം നടപ്പാക്കാനെരുങ്ങി സൗദി

റിയാദ്: ആഗസ്റ്റ്‌ ഇരുപത് മുതൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഒമ്പതു മേഖലകളിൽ 70 ശതമാനം സൗദിവൽക്കരണം നടപ്പാക്കിത്തുടങ്ങും. മുഹറം ഒന്നു (ഓഗസ്റ്റ് 20) മുതലാണ് ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ നിർബന്ധിത സൗദിവൽക്കരണം നിലവിൽവരിക തേയില-കാപ്പി-തേൻ, പഞ്ചസാര-മസാലകൾ, മിനറൽ വാട്ടർ-പാനീയങ്ങൾ, പഴവർഗങ്ങൾ-പച്ചക്കറികൾ-ഈത്തപ്പഴം, ധാന്യങ്ങൾ-വിത്തുകൾ-പൂക്കൾ-ചെടികൾ-കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ-സ്റ്റേഷനറി ഉൽപന്നങ്ങൾ-വിദ്യാർഥി സേവനം, പ്രസന്റേഷൻ-ആക്‌സസറീസ്-കരകൗശല വസ്തുക്കൾ-പുരാവസ്തുക്കൾ, ഗെയിമുകൾ-കളിക്കോപ്പുകൾ, ഇറച്ചി-മത്സ്യം-മുട്ട-പാലുൽപന്നങ്ങൾ-വെജിറ്റബിൾ എണ്ണകൾ, ശുചീകരണ വസ്തുക്കൾ-പ്ലാസ്റ്റിക്-സോപ്പ് എന്നിവ വിൽക്കുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾക്കാണ് സൗദിവൽക്കരണം നിർബന്ധമാക്കുന്നത്.

Read More

സംസ്ഥാനത്ത് കാലവർഷം 31ന് എത്തും; 25 വരെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് കാലവർഷം 31ന് എത്താൻ സാധ്യത. ഇതിന് മുമ്പായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെട്ടേക്കും. ഇത് യാസ് ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും കനത്ത മഴ ലഭിക്കും. ശനിയാഴ്ച മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24നും 25നും മഴ കൂടുതൽ ശക്തമാകും 24ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും 25ന് തിരുവനന്തപുരം…

Read More