മോഹൻലാൽ സിനിമകൾ അടുത്ത കാലത്തൊന്നും തീയറ്ററുകളിലെത്തില്ല; ആരാധകർ നിരാശയിൽ

മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിവാദം ശരിക്കും തിരിച്ചടിയായത് മോഹൻലാൽ ആരാധകർക്കാണ്. തീയറ്ററിൽ ആഘോഷിക്കേണ്ട പടം വിവിധ സിനിമാ സംഘടനകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഒടിടി റിലീസിന് പോകുകയാണ്. എന്നാൽ ഇതുമാത്രമല്ല, മോഹൻലാലിന്റെ വരാനിരിക്കുന്ന അഞ്് ചിത്രങ്ങളും ഇനി ഒടിടി റിലീസായിരിക്കുമെന്നാണ് നിർമാതാവും താരത്തിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂർ ഇന്നലെ പറഞ്ഞത്. ഇതോടെ അടുത്ത കാലത്തൊന്നും തീയറ്ററുകളിലേക്ക് മോഹൻലാൽ ചിത്രമെത്തില്ലെന്ന് ഉറപ്പായി കഴിഞ്ഞു മരക്കാർ സിനിമയുടെ ഒടിടി റിലീസ് സ്ഥിരീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആന്റണി പെരുമ്പാവൂർ…

Read More

ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച പുരാവസ്തുക്കള്‍ ഓസ്‌ട്രേലിയ മടക്കിനല്‍കും; വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരത്തിന് 16.3 കോടി രൂപ വിലമതിക്കും

സിഡ്നി: വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോയ കലാമൂല്യമുള്ളതും പുരാതനവുമായ വസ്തുക്കള്‍ ഓസ്ട്രേലിയ ഇന്ത്യക്ക് മടക്കി നല്‍കും.   ഇന്നത്തെ വിപണിമൂല്യം അനുസരിച്ച്‌ 2.2 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ എങ്കിലും ഇവയ്ക്ക് വില വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം 16.3 കോടി ഇന്ത്യന്‍ രൂപ വരും. പലവിധ വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരമാണ് ഇപ്പോള്‍ ഇന്ത്യക്ക് കൈമാറാന്‍ പോകുന്നത്. എല്ലാ പുരാവസ്തുക്കളും മതപരമായി ബന്ധമുള്ളതിനാല്‍ തന്നെ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും മോഷണം പോയതായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഓസ്ട്രേലിയന്‍…

Read More

ലോകത്ത് 17.77 കോടി കൊവിഡ് രോഗബാധിതർ

  ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17.77കോടി പിന്നിട്ടു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.84 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 9,000ത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നാലര ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. നിലവില്‍ ഒരു കോടി പതിനാറ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. യുഎസില്‍ മൂന്ന് കോടി നാല്‍പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.6.16…

Read More

എല്ലാ മുസ്ലിം വീടുകളിലും പോകും, മുസ്ലീം ഔട്ട്റീച്ച് പ്രോഗ്രാമുമായി ബിജെപി; മോദി സർക്കാരിൻ്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം പകർന്നു നൽകും

മുസ്ലീം ഔട്ട്റീച്ച് പ്രോഗ്രാമുമായി കേരള ബിജെപി. മോദി സർക്കാരിൻ്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം പകർന്നു നൽകും. ഹജ്ജ് കർമ്മം പൂർത്തിയാക്കിയവരുടെ വീടുകളിൽ പ്രധാനമന്ത്രിയുടെ ആശംസാ കാർഡുകൾ എത്തിക്കും. എല്ലാ മുസ്ലിം വീടുകളിലും പോകും. ലക്ഷ്യമിടുന്നത് ന്യൂനപക്ഷ സമൂഹത്തിൽ നിറച്ച വിഷവും തെറ്റിദ്ധാരണയും ഇല്ലാതാക്കാൻ ആണ് നീക്കം മുസ്‌ലിം സമുദായത്തിന് തങ്ങളെ കുറിച്ചുള്ള തെറ്റിധാരണകൾ മാറ്റാൻ സംസ്ഥാനത്തെ എല്ലാം മുസ്‌ലിം വീടുകളും സന്ദർശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽ സിപിഐഎമ്മും…

Read More

13 വയസുകാരിയുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി; ഏഴുപേർക്ക് പുതുജീവൻ നൽകി വിടപറഞ്ഞ് ബിൽജിത്ത്

കൊച്ചിയിൽ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 വയസുകാരിയുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്ത് എന്ന 18 വയസ്സുകാരന്റെ ഹൃദയമാണ് കൊല്ലം സ്വദേശിയായ പതിമൂന്ന് കാരിക്ക് മാറ്റിവെച്ചത്. ഇന്ന് പുലർച്ചെ 1.20 നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള വാഹനം ലിസി ആശുപത്രിയിൽ എത്തിയത്. രാത്രി 12:45നാണ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് പോലീസ് അകമ്പടിയോടെ ഹൃദയവുമായി ആരോഗ്യപ്രവർത്തകർ ലിസി ആശുപത്രിയിലേക്ക് പുറപ്പെട്ടത്. വഴിയിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ കൊച്ചി…

Read More

യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ്; ഇടതു മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് CPI യും CPIM ഉം, എ കെ ബാലൻ

  പാലക്കാട്: CPI – CPIM തർക്കം യുഡിഎഫ് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന സിപിഐഎം അംഗം എ കെ ബാലൻ. ചെങ്കൊടിയുടെ ഒരു കൊടി കിട്ടുമോ എന്നാണ് UDF കാത്തിരിക്കുന്നത്.സിപിഐഎമ്മിന്റെ നിലപാടാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞത്. സത്യൻ മൊകേരിയും ബിനോയ് വിശ്വവും പറഞ്ഞത് സിപിഐയുടേതും. രണ്ടുപാർട്ടികളും പറഞ്ഞുകൊണ്ടേയിരിക്കും. ഇളകുന്ന ആടിൻ്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കനെ പോലെയാണ് UDF. ചെങ്കൊടിയുടെ ഒരു ചെറിയ കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ എ കെ ബാലൻ വിമർശിച്ചു.  …

Read More

ലക്ഷദ്വീപിലെ തുടർ പ്രക്ഷോഭം ചർച്ച ചെയ്യാൻ ഇന്നും സർവകക്ഷി യോഗം ചേരും; പ്രതിഷേധം ഡൽഹിയിലേക്കും

  ലക്ഷദ്വീപിലെ ബിജെപി നേതാവായ അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹപരമായ പരിഷ്‌കാരങ്ങളിൽ തുടർ പ്രതിഷേധങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കളെയടക്കം ഉൾപ്പെടുത്തി കോർകമ്മിറ്റി രൂപീകരിക്കും. തുടർന്ന് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് തീരുമാനം ഖോഡ പട്ടേലുമായുള്ള കൂടിക്കാഴ്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം ഡൽഹിയിലേക്ക് വ്യാപിപ്പിക്കും. ഖോഡാ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തുന്നുണ്ട്. ഇതിനിടെ തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപറേഷൻ ഉത്തരവിറക്കി. സുരക്ഷ ലെവൽ…

Read More

ആര്യന്‍ ഖാനുള്‍പ്പെട്ട ലഹരിക്കേസ്: അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ നീക്കി

  ബോളിവുഡ് താരം ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസ് അന്വേഷണത്തില്‍ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ നീക്കി. കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. എൻസിബി ഉദ്യോഗസ്ഥൻ സഞ്ജയ്‌ സിങിനാണ് അന്വേഷണ ചുമതല. ഒക്ടോബര്‍ രണ്ടിനാണ് മുംബൈയില്‍ നിന്നും പുറപ്പെട്ട ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതോടെ സമീര്‍ വാങ്കഡെക്ക് ഹീറോ പരിവേഷമായിരുന്നു. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനെന്ന് സമീര്‍ വാഴ്ത്തപ്പെട്ടു. എന്നാല്‍ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍…

Read More

ദിലീപിൻ്റെ ജാമ്യത്തിന് ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്

  തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിക്കാൻ ബിഷപ്പ് ഇടപെട്ടിട്ടില്ലെന്നും വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും നെയ്യാറ്റിൻകര രൂപത. ജാമ്യം ലഭിക്കാൻ ബിഷപ്പ് ഇടപെട്ടുവെന്ന് പറഞ്ഞ് സംവിധായകൻ ബാലചന്ദ്രകുമാർ പണം തട്ടിയെന്ന് ദിലീപിൻ്റെ സത്യവാങ്മൂലത്തുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രൂപതയുടെ വിശദീകരണം. ദിലീപുമായോ ആരോപണമുന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നതെന്നും നെയ്യാറ്റിൻകര രൂപത പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

Read More

കോഴിക്കോട് താമരശേരി ഫ്രഷ് കട്ട് സംഘർഷം; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട് താമരശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ആം ആദ്മി പ്രവർത്തകനും, സമരസമിതി പ്രവർത്തകനുമായ താമരശ്ശേരി സ്വദേശി ബാവൻകുട്ടി(71), റഷീദ് (53) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളെല്ലാം ഒളിവിലാണ്. എട്ട് കേസുകളിലായി 356 പേരാണ് പ്രതികൾ. ഇന്നലെ രാത്രി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ പൊലിസ് പരിശോധനയ്ക്ക് എത്തിയിരുന്നു. അതേസമയം പൊലീസ് അന്വഷണം തുടരുന്നതിനിടെ രാഷ്ട്രീയ വാഗ്വാദവും മുറുകുകയാണ്. അതിക്രമത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന സിപിഐഎം വാദം ആവർത്തിച്ച് ജില്ലാ സെക്രട്ടറി എം മെഹബൂബ് രംഗത്തെത്തി….

Read More