കോഴിക്കുട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

കോഴിക്കോട്:കൂടരഞ്ഞി , പനക്കച്ചാൽ  മഴുവഞ്ചേരി ജോണിയുടെ വീട്ടിലെ കോഴികൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കോഴിക്കൂട്ടിൽ കയറി കൂടിയ പെരുമ്പാമ്പ് മൂന്നു കോഴികളെ തിന്നുകയും. 5 കോഴികളെ കൊന്നിടുകയും ചെയ്തു. കൂടിനു ചുറ്റും വല കെട്ടുകയും , കോഴിക്കൂടിനാണെങ്കി സുഷിരങ്ങളുമില്ല. ഇതിന്റെ ഇടയിലൂടെ എങ്ങനെയാണ് ഇത്രയും വലിയ പെരുമ്പാമ്പ് അകത്തുകയറിയത് എന്നറിയില്ല. കോഴികളെ അകത്താക്കിയ പെരുമ്പാമ്പിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. രാവിലെ കോഴിക്ക് ഭക്ഷണം കൊടുക്കാൻ കൂട് തുറന്നപ്പോഴാണ് പെരുമ്പാമ്പ് അകത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാർ ഉടൻ തന്നെ  ഫോറസ്റ്റ്…

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഒപി സേവനം

മേപ്പാടി: കുട്ടികളിൽ മഴക്കാല രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 ജൂലൈ 3 മുതൽ 2025 ആഗസ്റ്റ് 31 വരെ ശിശുരോഗ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും വൈദ്യ പരിശോധന സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8111885061 എന്ന നമ്പറിൽ വിളിക്കുക.

Read More

മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തു; യുവാവിനെ കാമുകി ആസിഡൊഴിച്ച് കൊന്നു

മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവാവിനെ കാമുകി ആസിഡൊഴിച്ച് കൊന്നു. ആഗ്ര സ്വദേശി ദേവേന്ദ്രകുമാറെന്ന 25കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ കാമുകി സോനം പാണ്ഡെയെ പോലീസ് കസ്റ്റഡിയിലെടുത്തു. സോനത്തിനും സാരമായി പൊള്ളലേറ്റിട്ടുണ്ട് വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് സോനം. ഏതാനും വർഷങ്ങളായി ദേവേന്ദ്രകുമാറുമായി ഇവർ അടുപ്പത്തിലായിരുന്നു. അടുത്തിടെയാണ് ദേവേന്ദ്ര മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഇതറിഞ്ഞ സോനം ഇതേ ചൊല്ലി വഴക്കിടുകയും ചെയ്തു എന്നാൽ വിവാഹത്തിൽ നിന്ന് പിൻമാറാൻ ദേവേന്ദ്ര കുമാർ തയ്യാറായില്ല. കഴിഞ്ഞ…

Read More

സനു മോഹൻ ആറ് ദിവസമായി താമസിച്ചത് മൂകാംബികയിലെ ഹോട്ടലിൽ; വ്യാപക തെരച്ചിൽ

  കൊച്ചി മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 13കാരി വൈഗയുടെ പിതാവ് സനു മോഹനായി കൊല്ലൂർ മൂകാംബികയിൽ വ്യാപക തെരച്ചിൽ. കൊല്ലൂരിലെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട സനുമോഹനായി കർണാടക പോലീസും തെരച്ചിൽ നടത്തുന്നുണ്ട്. ഇയാളെ ഉടൻ പിടികൂടമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു ആറ് ദിവസമായി മൂകാംബികയിലെ ഹോട്ടലിലാണ് സനുമോഹൻ താമസിച്ചിരുന്നത്. റൂം വാടക പോലും നൽകാതെയാണ് ഇന്നലെ രാവിലെ സനുമോഹൻ ഇവിടെ നിന്ന് കടന്നത്. ഹോട്ടലിൽ…

Read More

ലൈംഗിക പീഡന കേസ്; രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്, കേരളം വിട്ടതായി സൂചന

ലൈംഗിക പീഡന കേസിൽ പ്രതിയായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. രാഹുൽ കേരളം വിട്ടതായാണ് സൂചന. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബലാത്സംഗം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നടക്കമുള്ള ഗുരുതര വകുപ്പുകളാണ് എംഎൽഎയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് . തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍…

Read More

സംഗീത ഇതിഹാസത്തിന് വിട; സംസ്ക്കാര ചടങ്ങുകൾ പുരോഗമിക്കുന്നു

ചെന്നൈ: അന്തരിച്ച ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്‍റെ ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങ്. എസ്പിബിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ സിനിമ മേഖലയിൽ നിന്നും ആരാധകവൃന്ദത്തിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവരൊക്കെ എത്തിയിരുന്നു. ഇന്നലെ കോടമ്പാക്കത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. കൊവിഡ്…

Read More

യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി

  ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി. തുടർച്ചയായ ചോദ്യങ്ങൾ ഉന്നയിച്ച് പ്രകോപിപ്പിച്ചതിനാലാണ് അത്തരം മറുപടി നൽകിയതെന്നും പ്രിയങ്ക പറഞ്ഞു. യുപിയിൽ തന്റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി സ്വയം പ്രഖ്യാപിച്ചുവെന്ന തരത്തിലാണ് ഇതിൽ വാർത്ത വന്നത്. തുടർന്നാണ് ഇത് നിഷേധിച്ച് പ്രിയങ്ക രംഗത്തുവന്നത്. സമാജ് വാദി പാർട്ടിയുടെയും ബിജെപിയുടെയും ഒരേ രാഷ്ട്രീയമാണെന്നും പ്രിയങ്ക പറഞ്ഞു. ഒരേ തരം…

Read More

വയനാട് ജില്ലയില്‍ 286 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.64

  വയനാട് ജില്ലയില്‍ ഇന്ന് (15.10.21) 286 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 91 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 285 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.64 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 121514 ആയി. 117732 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3019 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2777 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ഗൂഗിൾ മാപ്പ് നോക്കി യാത്ര; അട്ടപ്പാടി ചുരത്തിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു

  അട്ടപ്പാടി ചുരത്തിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രെയിലറുകളാണ് അപകടത്തിൽപ്പെട്ടത്. കേബിളുകളുമായി പോയിരുന്ന ട്രൈലറുകളിൽ ഒന്ന് ഏഴാം വളവിൽ മറിയുകയും മറ്റൊന്ന് വഴിയിൽ കുടുങ്ങുകയുമായിരുന്നു. കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രൈലറുകളുടെ ഡ്രൈവർമാർ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചതാണ് ചുരം റോഡിലേക്ക് കയറാൻ കാരണം. ഗൂഗിൾ മാപ്പ് നോക്കി എളുപ്പ വഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. എന്നാൽ വഴിയിൽ ട്രെയ്‌ലറുകൾക്ക് തടസം അനുഭവപ്പെടുകയായിരുന്നു. അട്ടപ്പാടിയിലേക്ക് പോകേണ്ടതും മണ്ണാർക്കാട്ടേക്ക് ഇറങ്ങേണ്ടതുമായ നിരവധി വാഹനങ്ങൾ വഴിയിൽ…

Read More

ഡീസലും സെഞ്ച്വറിയടിച്ചു; 17 ദിവസത്തിനിടെ വര്‍ധിപ്പിച്ചത് 4 രൂപ 55 പൈസ

തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 100 കടന്നു. 100 രൂപ 11 പൈസയാണ് പാറശാലയിലെ ഡീസല്‍ വില. ഇടുക്കി പൂപ്പാറയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 05 പൈസയായി. ഇന്ന് ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 104 രൂപ 92 പൈസയും ഡീസലിന് 98 രൂപ 23 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 99 രൂപ 85 പൈസയായി. പെട്രോളിന്…

Read More