സംസ്ഥാനത്ത് ഇന്ന് 5405 പേർക്ക് കൊവിഡ്; 96 മരണം: 5370 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19…

Read More

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണതോതില്‍ ഉടനില്ല : റെയില്‍വേ

ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണതോതില്‍ തുടങ്ങാന്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. കോവിഡ് സ്പെഷ്യല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും റെയില്‍വേ പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണനിലയില്‍ പുനരാരംഭിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സര്‍വീസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. ഘട്ടംഘട്ടമായി സര്‍വീസുകള്‍ ആരംഭിക്കുന്നത് പരിഗണനയിലണ്ടെന്നും പറയുന്നു. നിലവില്‍ 65 ശതമാനത്തിലധികം ട്രെയിനുകള്‍ സ്പെഷ്യല്‍ സര്‍വീസുകളായി ഓടുന്നുണ്ട്. ജനുവരിയില്‍ മാത്രം 250ല്‍…

Read More

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്ടർ മരിച്ചു

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു. കർണാടക ആർ ടി സി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. പുലർച്ചെ ഇരിയിട്ടിലാണ് സംഭവം. കാർ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നെത്തിയ ബസ് ഇരിട്ടി ഉളിയിൽ ചായ കുടിക്കാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസിൽ നിന്ന് പുറത്തേക്കിറങ്ങവെയാണ് നിയന്ത്രണം വിട്ട കാർ വന്ന് പ്രകാശിനെ ഇടിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രകാശ് മരിച്ചു. കാർ ഡ്രൈവറായ മാഹി സ്വദേശി മുഹമ്മദിന് ഗുരുതരമായി പരുക്കേറ്റു….

Read More

കൊച്ചി ബ്ലാക് മെയിൽ കേസിൽ ഷംനയുടെ വീട്ടിലെ സിസി ടിവി ദ്യശ്യങ്ങൾ മജിസ്‌ട്രേറ്റ് കണ്ട് ബോധ്യപ്പെടണമെന്ന് പ്രതികൾ

കൊച്ചി ബ്ലാക് മെയിൽ കേസിൽ ഷംനയുടെ വീട്ടിലെ സിസി ടിവി ദ്യശ്യങ്ങൾ പരിശോധിക്കണമെന്നും അത് മജിസ്ട്രേറ്റ് കണ്ട് ബോധ്യപ്പെടണമെന്നുമാണ് പ്രതി റഫീഖ് ആവശ്യമുന്നയിച്ചിരിക്കുന്നത്. റഫീഖുമായുള്ള വാട്സ് ആപ്പ് ചാറ്റ് പരിശോധിക്കണമെന്നും എറണാകുളം മജിസ്ടേറ്റ് കോടതിയിൽ പ്രതി ആവശ്യമുന്നയിച്ചു. അതേ സമയം ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവർ തന്നെയാണെന്നും പ്രതികൾക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. ഷംനയോട് ഫോണിൽ സംസാരിച്ച സ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം അന്തിമ തീരുമാനം…

Read More

കോവിഡുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ പുതുതായി 146 പേർ നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 146 പേരാണ്. 80 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3458 പേര്‍. ഇന്ന് വന്ന 71 പേര്‍ ഉള്‍പ്പെടെ 657 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1498 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 76497 സാമ്പിളുകളില്‍ 71523 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 68808 നെഗറ്റീവും 2715 പോസിറ്റീവുമാണ്

Read More

ഗസ്സയിലെ വെടിനിർത്തൽ; വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ്

ഗസ്സയിൽ അറുപതു ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ സമയത്ത് എല്ലാ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറും ഈജിപ്തും അന്തിമനിർദ്ദേശം സമർപ്പിക്കും. ഹമാസ് കരാർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോണൾഡ് ട്രംപ് പ്രതികരിച്ചു. നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേൽ വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിർത്തലിനായി ഈജിപ്തും, ഖത്തറും വളരെയധികം സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയിലെ ഇസ്രയേൽ എംബസി ഇത് സ്ഥിരീകരിക്കുകയോ വിഷയത്തിൽ…

Read More

സാങ്കേതിക പ്രശ്‌നം; കൊച്ചി – കുവൈറ്റ് എയർ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി

കൊച്ചി: കൊച്ചിയിൽനിന്ന് കുവൈറ്റിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. AI 9253 എന്ന എയർ ഇന്ത്യ വിമാനമാണ് കൊച്ചിയിൽ തിരിച്ചിറക്കിയത്. യാത്രക്കിടെ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 4.30ന് കൊച്ചിയിൽനിന്നും യാത്രക്കാരുമായി പുറപ്പെട്ട വിമാനം രണ്ട് മണിക്കൂർ പറന്ന ശേഷമാണ് തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മുടങ്ങിയ വിമാനത്തിന് പകരം സർവീസ് ഏർപ്പെടുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 80 രൂപയാണ് പവന് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിൻരെ വില 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിൻരെ വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,662 രൂപയായി.

Read More

‘ഔസേപ്പച്ചൻ BJP വേദിയിൽ, തൃശൂരുകാർ അല്ലെങ്കിൽ തന്നെ പറ്റിയ തെറ്റിൽ പശ്ചാതപിക്കുകയാണ്, ബിജെപി ഇങ്ങനെ പലരേയും ഇറക്കും’: ടി എൻ പ്രതാപൻ

ഔസേപ്പച്ചൻ ബിജെപി വേദിയിലെത്തിയതിൽ പ്രതികരണുവുമായി കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ.ബിജെപിയുടെ വികസന സന്ദേശയാത്രയുടെ ഉദ്ഘാടന വേദിയിലാണ് ഔസേപ്പച്ചന്‍ എത്തിയത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുകയും സംസാരിക്കുയും ചെയ്തു. ചിലരൊക്കെ ചില സന്ദർഭങ്ങളിൽ ചിലരാവും. തൃശൂരുകാർ അല്ലെങ്കിൽ തന്നെ പറ്റിയ തെറ്റിൽ പശ്ചാതപിക്കുകയാണെന്നും പ്രതാപൻ വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കും. അത്കൊണ്ട് ബിജെപി പലരേയും ഇറക്കുമെന്ന് പ്രതാപൻ പറഞ്ഞു. ഔസേപ്പച്ചനെ പോലെയുള്ളവര്‍ ബിജെപി പ്രതിനിധി കള്‍ ആയി നിയമസഭയില്‍ എത്തണമെന്ന് ബി. ഗോപാലകൃഷ്ണന്‍ പരിപാടിയില്‍ പറഞ്ഞു. നേരത്തെ…

Read More

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് കൊല്ലം സ്വദേശി

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഇതോടെ, രോഗം ബാധിച്ച് ഈ മാസം മാത്രം 12 പേർ മരിച്ചു. 65 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രണ്ട് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 33 ആയി. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് വലിയ ആശങ്കയാണ് അമീബിക് മസ്തിഷ്ക ജ്വരം…

Read More