Headlines

5949 പേര്‍ക്ക് കോവിഡ്; 5268 രോഗമുക്തി

കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍…

Read More

കേരളത്തില്‍ പെട്ടെന്ന് നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ്; കാരണം മേഘങ്ങളില്‍ നിന്നുള്ള വായുപ്രവാഹം

കോഴിക്കോട്: ഞൊടിയിടയില്‍ നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായുണ്ടാവുന്ന കാറ്റ് നാശനഷ്ടവും ജനങ്ങളില്‍ ഭീതി വിതക്കുന്നതുമാണ്. മേഘങ്ങളില്‍ നിന്നു താഴോട്ടു പെട്ടെന്നുണ്ടാകുന്ന ‘മിനി ടൊര്‍ണാഡോ’ എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍ ഡോ.എസ്. അഭിലാഷ് പറഞ്ഞു. മണ്‍സൂണ്‍ സമയത്ത് പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ കാറ്റു വീശുന്നതു പതിവാണ്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക്…

Read More

കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ; വീ വിൽ മിസ് യു, സിആർ7!

  ഡാലസ്∙ ലോകകപ്പ് ഫുട്ബോളിൽ ഇനി ആ ‘സ്യൂൂ’ മുഴക്കം ഉണ്ടാകില്ല. ഗോളടിച്ചതിനു ശേഷം പാഞ്ഞ് ഓടി, വായുവിൽ ഉയർന്നുചാടി, ഇരുവശങ്ങളിലേക്കും കൈകൾ വീശിയുള്ള വിഖ്യാതമായ ആ സെലിബ്രേഷൻ ഒരു തലമുറയുടെ മുഴുവൻ ആഘോഷമായിരുന്നു. 2006ൽ ജർമനിയിൽ തുടങ്ങി ആറു ലോകകപ്പുകളിൽ പറങ്കിപ്പടയുടെ നട്ടെല്ലായി നിന്ന ആ ഏഴാം നമ്പർ ജഴ്സിക്കാരൻ ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവച്ച് കാൽപ്പന്തുകളിയുടെ വിശ്വവേദിയിൽനിന്നു പടിയിറങ്ങുകയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് കരിയറിന് ഒടുവിൽ വികാരനിർഭരമായ അന്ത്യം. 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ സ്പെയിനിനോട്…

Read More

മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവം; യുവാക്കള്‍ പിടിയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. വഴി തടസ്സപ്പെടുത്തിയ കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിന്റെ വിരോധത്തിലാണ് മര്‍ദ്ദനം. കരുനാഗപ്പള്ളി സ്വദേശി ഉദയകുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ പോലീസ് പിടികൂടി.അന്‍സര്‍, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ പരിക്കേറ്റ ഉദയകുമാര്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

Read More

Aljazeera Jobs Opportunities In Qatar

Aljazeera Qatar Jobs  Anyone here Who has not known about the world’s most big  organization like Aljazeera Group In Qatar? Now it is  the time has come to get energized on the grounds that now you can begin your vocation venture at Aljazeera Group in many Qatar.  This co-ordinations goliath has declared opportunities for Qatar…

Read More

കോഴിക്കോട് ഇറച്ചിക്കോഴികളുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു: അഞ്ഞൂറോളം കോഴികൾ ചത്തു

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ നിയന്ത്രണം വിട്ട് മിനി ലോറി അപകടത്തിൽ പെട്ടു.ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിർത്തിയിട്ടിരുന്ന രണ്ടു ഓട്ടോകൾക്കും കേടുപാടുകൾ സംഭവിച്ചു. കക്കാടംപൊയിലിൽ നിന്നും കോഴിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കേബിൾ വയറുകളും പൊളിഞ്ഞിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികൾ അപകടത്തിൽ ചത്തു.

Read More

‘എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്, കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ട്’; സുരേഷ് ഗോപി

പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്. സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ…

Read More

ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര ചെയ്യുന്നത് ശിക്ഷാർഹം

  ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര പാടില്ലെന്ന് ഗതാഗത കമ്മീഷ്ണറുടെ ഉത്തരവ്. കുട ചൂടി പിൻസീറ്റിലിരുന്നുള്ള യാത്ര അപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ഗതാഗത കമ്മീഷണർ എം.ആർ.അജിത്കുമാറാണ് ആർ.ടി.ഒമാർക്ക് നിർദേശം നൽകിയത്.നിലവിലെ ഗതാഗത നിയമപ്രകാരം കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണ്. എന്നാൽ ഇത് കർശനമായി നടപ്പാക്കുകയോ,നിയമനടപടി സ്വീകരിക്കുകയോ ഉണ്ടായിരുന്നില്ല.അപകടങ്ങൾ വർധിച്ചതിനാലാണ് വാഹന പരിശോധനയിൽ ഇത്തരം യാത്രക്കാർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. വാഹനം ഓടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും നിയമം ബാധകമാണ്. ആയിരം മുതൽ അയ്യായിരം രൂപ വരെ പിഴ…

Read More

യുക്രൈൻ പ്രസിഡന്റിനെ വധിക്കാൻ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോർട്ട്

  യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയെ വധിക്കാൻ റഷ്യ നാനൂറിലേറെ കൂലിപ്പടയെ ഇറക്കിയിട്ടുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ട്. സെലൻസ്‌കിയെയും മന്ത്രിമാരെയും വധിച്ച് യുക്രൈന്റെ അധികാരം പിടിക്കാനാണ് ഇവരുടെ ശ്രമമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വാർത്ത നൽകുന്നത്. ആഫ്രിക്കയിൽ നിന്ന് അഞ്ചാഴ്ച മുമ്പാണ് കീവിൽ ഇവരെ എത്തിച്ചത്. റഷ്യൻ പ്രസിഡന്റിന്റെ അടുപ്പക്കാരൻ നടത്തുന്ന സ്വകാര്യ സായുധസംഘമായ ദ വാഗ്നർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ചയാണ് യുക്രൈന് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നും ഇതേ തുടർന്നാണ് കീവിൽ 36 മണിക്കൂർ്…

Read More

പ്രഭാത വാർത്തകൾ

പ്രഭാത വാർത്തകൾ 🔳ലഖിംപുര്‍ കേസില്‍ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. ലഖിംപുര്‍ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ 12 മണിക്കൂറായി ആശിഷിനെ ചോദ്യം ചെയ്യുകയായിരുന്നു. സംഘര്‍ഷസമയത്ത് താന്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവര്‍ത്തിച്ചത്. ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിച്ചില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. 🔳ആശിഷിന്റെ പിതാവായ മന്ത്രി അജയ് മിശ്ര രാജിവെക്കാതെ ലഖിംപുര്‍ സംഭവത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ആശിഷ് മിശ്ര…

Read More