പുത്തൻവേലിക്കര മോളി വധം: പ്രതിയായ അസം സ്വദേശിക്ക് വധശിക്ഷ

എറണാകുളം പറവൂർ പുത്തൻവേലിക്കര മോളി വധക്കേസിൽ പ്രതിയായ അസം സ്വദേശിക്ക് വധശിക്ഷ. പരിമൾ സാഹു എന്ന മുന്നയെയാണ് പറവൂർ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്. 2018 മാർച്ച് 18നാണ് മോളി കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറി മോളിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇത് ചെറുത്തപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു. ഭിന്നശേഷിക്കാരനായ മകൻ ഡെനിയോടൊപ്പമാണ് മോളി താമസിച്ചിരുന്നത്. മോളിയുടെ വീടിന്റെ ഔട്ട് ഹൗസിലാണ് മുന്ന താമസിച്ചിരുന്നത്. ഇയാൾ സമീപത്തുള്ള കോഴിക്കടയിലെ ഡ്രൈവറായിരുന്നു. ഡെനിയിൽ നിന്നാണ് മുന്നയുടെ പേര് പോലീസിന് ലഭിക്കുന്നത്. തുടർന്ന്…

Read More

വയനാട്ടിൽ രേഖയില്ലാത്ത നാല് ലക്ഷം രൂപ പിടികൂടി

വൈത്തിരി : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്ലയിംഗ് സ്ക്വാഡ് ടീം ലക്കിടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഇനോവ കാറിൽ നിന്നും രേഖയില്ലാതെ നാല് ലക്ഷം രൂപ കണ്ടെത്തി.കോഴിക്കോട് ഭാഗത്ത് നിന്നും വൈത്തിരിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരിൽ നിന്നാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ടി റസാഖ്‌, എസ് ഐ നെൽസൺ സി അലക്സ്, സിബിൻ, ശ്രീജിത്ത്, ജോജി,ഷാജു എന്നിവരടങ്ങിയ സംഘം പണം പിടികൂടിയത്  

Read More

ഇന്ത്യയുടെ സ്വന്തം ദാദക്കിന്ന് 48ാം പിറന്നാൾ

സ്പിൻ ബൗളുകളെ ക്രീസിന് വെളിയിൽ നിന്നും സിക്‌സർ പറത്തുന്ന ദാദ. ഓഫ്‌സൈഡ് പൂട്ടാൻ എതിർ ക്യാപ്റ്റന്മാർ വിയർക്കുന്ന രംഗം, ക്രിക്കറ്റ് ചരിത്രം പേറുന്ന ലോഡ്‌സിൽ ജഴ്‌സിയൂരിയുള്ള ഐതിഹാസിക അഹ്ലാദ പ്രകടനംഅങ്ങനെ ഇന്ത്യൻ ക്രിക്കറ്റിൻറെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. നിലവിൽ ബി.സി.സി.ഐ പ്രസിഡൻറ് കൂടിയായ ഗാംഗുലി ഇന്ന് 48ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നായകനായിരുന്നു സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റിൻറെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റൻ. ഒട്ടനവധി യുവതാരങ്ങളെ രാജ്യത്തിന്…

Read More

ഒന്നര വർഷത്തിന് ശേഷം എം ശിവശങ്കർ തിരികെ സർവീസിൽ പ്രവേശിച്ചു

  സ്വർണക്കടത്ത് കേസിൽ സസ്‌പെൻഷനിലായി ഒന്നര വർഷത്തിന് ശേഷം എം ശിവശങ്കർ തിരികെ സർവീസിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയാണ് അദ്ദേഹം സർവീസിൽ പ്രവേശിച്ചത്. ശിവശങ്കറിന് ഏത് വകുപ്പാണെന്ന കാര്യം ഇതുവരെ തീരുമാനിച്ചില്ല. 2023 ജനുവരി വരെ ശിവശങ്കറിന് സർവീസ് കാലാവധിയുണ്ട്. 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. കസ്റ്റംസും ഇ ഡിയും ശിവശങ്കറിനെ സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ കേസിലും പ്രതി ചേർത്തിരുന്നു. കേസിൽ അറസ്റ്റിലായ ശിവശങ്കർ 98 ദിവസം ജയിലിൽ…

Read More

കോവിഡ് വ്യാപനം രൂക്ഷം; സമരങ്ങളുടെ വിലക്ക് 31 വരെ നീട്ടി ഹൈക്കോടതി

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുമ്പോൾ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ഓ​ഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സർക്കാറിനെതിരായ പ്രതിഷേധങ്ങൾ വ്യാപകമായ സാഹചര്യത്തിൽ കൂടുതൽ ആളുകൾ സമരങ്ങളിൽ പങ്കെടുക്കുന്നതും ലാത്തി ചാർജ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് പ്രതിഷേധങ്ങൾ മാറിയ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങളിൽ ഇപ്പോൾ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതേ സമയം കേരളത്തിൽ കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്

  സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്….

Read More

സമ്പർക്ക രോഗികൾ ദിനംപ്രതി വർധിക്കുന്നു; ഇന്ന് 798 കേസുകൾ

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ഇന്നും വർധനവ്. 1078 കേസുകളിൽ 798 എണ്ണവും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതിൽ 65 കേസുകളും ഉറവിടം വ്യക്തമല്ലാത്തതാണ്. ഇന്നലെ ഉറവിടമറിയാത്തതായി 57 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 222 കേസുകളിൽ 100 എണ്ണവും സമ്പർക്ക രോഗികളാണ്. 16 പേരുടെ ഉറവിടം വ്യക്തമല്ല. കൊല്ലത്ത് ഇന്ന് സ്ഥിരീകരിച്ച 106 കേസുകളിൽ 94 എണ്ണവും സമ്പർക്ക രോഗികളാണ്. ഉറവിടമറിയാത്ത 9 കേസുകളുണ്ട്. ആലപ്പുഴയിൽ 82 ൽ 40 എണ്ണം സമ്പർക്ക രോഗികളാണ്. തിരുവനന്തപുരത്ത്…

Read More

തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിന്റെ കാൽ വെട്ടി മാറ്റി റോഡിലെറിഞ്ഞു; ചോര വാർന്ന് ദാരുണാന്ത്യം

  തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷ്(35)ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ 12 പേരടങ്ങിയ സംഘം സുധീഷിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു വീട്ടിനുള്ളിലിട്ടാണ് സുധീഷിന്റെ കാൽ മുറിച്ചുമാറ്റിയത്. തുടർന്ന് വെട്ടിയെടുത്ത കാൽ ബൈക്കിലെടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞു. രക്തം വാർന്നാണ് സുധീഷ് മരിച്ചത്.

Read More

ദേശീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് കേരളത്തിലേത്; ബിജെപിയെ പ്രതിരോധിച്ചത് എൽഡിഎഫ്: മുഖ്യമന്ത്രി

കേരളത്തിൽ ബിജെപിയെ പ്രതിരോധിച്ചത് എൽ ഡി എഫ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോലീബി സഖ്യത്തെ ചെറുത്ത് തോൽപ്പിച്ചത് വടകരയിലെയും ബേപ്പൂരിലെയും ജനങ്ങളാണ്. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുടങ്ങാൻ സഹായിച്ചത് കോൺഗ്രസാണെന്നും പിണറായി പറഞ്ഞു ദേശീയ പ്രധാന്യമുള്ള തെരഞ്ഞെടുപ്പാണ് കേരളത്തിലേത്. ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളാണ് അതിന് കാരണം. നാടിന്റെ മതനിരപേക്ഷത തകർക്കാനും ഭരണഘടനയുടെ മൂല്യങ്ങൾ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അങ്ങനെയുള്ള ഈ കാലഘട്ടത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ പ്രതീക്ഷയോടെയാണ് ദേശീയതലത്തിൽ നോക്കുന്നത്…

Read More

വാറ്റുചാരായം പിടികൂടി

സുൽത്താൻബത്തേരി : നിയമ സഭ ഇലക്ഷനോടനുബന്ധിച്ച് ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടിയും തോട്ടാ മൂല ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി കാര പൂതാടി, ഊരൻ കുന്ന്, കാടൻകൊല്ലി ഭാഗങ്ങളിലും, വനത്തിലും നടത്തിയ പരിശോധനയിൽ 25 ലിറ്റർ വാറ്റുചാരായം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. പ്രതിക്കായിട്ടുള്ള അന്വേഷണം നടത്തി വരുന്നതായി എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എൻ.ആർ രാധാകൃഷ്ണൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനോദ്,…

Read More