Headlines

വയനാട് ഹേമചന്ദ്രൻ കൊലക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

  വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശിനി ലീബയാണ് കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതി പൊലീസിനോട് തട്ടിക്കയറി. പ്രതിയെ വൈദ്യ പരിശോധന നടത്തി. കേസിലെ 6 പ്രതികളിൽ 5 പേര് നേരത്തെ പിടിയിലായിരുന്നു. വനത്തിൽ കുഴിച്ച് മൂടിയ നിലയായിരുന്നു ഹേമചന്ദ്രനെ കണ്ടെത്തിയിരുന്നത്.     ‌അജേഷ്, ജ്യോതിഷ്, വൈശാഖ്, മെൽബിൻ മാത്യു, ലിബ, നൗഷാദ് എന്നിവരാണ് കേസിലെ…

Read More

മുൻ മിസ് കേരളയുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണം ഓഡി കാറിന്റെ ചേസിംഗ്; പുതിയ വെളിപ്പെടുത്തൽ

  മുൻ മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് പിന്നിൽ ഒരു ഓഡി കാറിന്റെ ചേസിംഗ് എന്ന് നിർണായക വെളിപ്പെടുത്തൽ. മരിച്ച അൻസിയുടെയും അഞ്ജനയുടെയും കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനാണ് പോലീസിന് മൊഴി നൽകിയത്. ഇവരുടെ കാറിന് പിന്നാലെ ഓഡി കാർ ചേസ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട് ഇരുസംഘവും മത്സരയോട്ടം നടത്തിയതാണോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റ അബ്ദുൽ റഹ്മാൻ കൊച്ചി മെഡിക്കൽ സെന്റർ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിലാണ്. ഓഡി…

Read More

ഭാമയുടെ കൂറുമാറ്റം; രൂക്ഷവിമർശനവുമായി റിമയും രമ്യാ നമ്പീശനും

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ധിഖും ഭാമയും കൂറുമാറിയതിനെ രൂക്ഷമായി വിമർശിച്ച് നടിമാരായ രമ്യാ നമ്പീശനും റിമ കല്ലിങ്കലും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരുടെയും പ്രതികരണം രമ്യയുടെ ഫേസ്ബുക്ക് കുറിപ്പ് സത്യം വേദനിപ്പിക്കും. എന്നാൽ ചതി. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വാസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നു. കൂറുമാറി എതിരാകുന്ന ദൃക്‌സാക്ഷികളെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ ഇര അവരുടെ അടുപ്പക്കാരിയാകുമ്പോൾ എങ്ങനെ ചതിക്കാൻ തോന്നുന്നു. ഈ പോരാട്ടം യാഥാർഥ്യമാണ്. സത്യം ജയിക്കും. അതിജീവിച്ചവർക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക്…

Read More

ആറ്റിങ്ങല്‍ തീപ്പിടുത്തം: മൂന്ന് കടകളാണ് കത്തിയമര്‍ന്നത്: 35 ലക്ഷം രൂപയുടെ നാശനഷ്ടം

  തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് കടകള്‍ കത്തി നശിച്ച സംഭവത്തില്‍ 35 ലക്ഷം രൂപയുടെ നശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത തുണിക്കടയടക്കം മൂന്ന് കടകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന വിഭാഗം മണിക്കൂറുകളോളം എടുത്ത് നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമായത്.

Read More

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

  ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി. മര്‍ദനം ചട്ട വിരുദ്ധമെന്നും, ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നെന്നും റിപ്പോര്‍ട്ട്. കുറ്റകൃത്യമായി കണക്കാക്കുമെന്നും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ബാധകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ പരിഗണനയിലുണ്ട്.     ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍പ്രത്യേക അന്വേഷണ സംഘം നടപടികള്‍ വേഗത്തിലാക്കിയിരുന്നു. പ്രധാനപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.സാക്ഷികളും ഇരകളുമടക്കം ഇരുപതോളം പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തി. ഇനി ചോദ്യം ചെയ്യാനുള്ളത്…

Read More

സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ വില

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 12,650 രൂപയിലെത്തി. പവൻ വില 200 രൂപ കുറഞ്ഞ് 1,01,200 രൂപയുമായി. ഇന്നലെയും പവന് 400 രൂപ കുറഞ്ഞിരുന്നു. വെള്ളി വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 255 രൂപയിലെത്തി.ലാഭമെടുപ്പ് ശക്തമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഒരു ശതമാനത്തോളം ഇടിഞ്ഞു. മറ്റ് കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് ഉയർന്നതും വിലയെ സ്വാധീനിച്ചു. ഇതാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ….

Read More

പിഎസ്‌സി ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി; 2 ഉദ്യോഗസ്ഥർ പ്രതികളാകും

തിരുവനന്തപുരം ∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ്‌സിയിലെ തെളിവെടുപ്പ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പൂർത്തിയാക്കി. പിഎസ്‌സിയിലെ 2 ഉദ്യോഗസ്ഥരെ പ്രതികളാക്കി വൈകാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്ഐടി റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. പിഎസ്‌സി ആസ്ഥാനത്ത് ഒരാഴ്ചയോളം നീണ്ട തെളിവെടുപ്പിൽ ഓൺ സ്ക്രീൻ മാർക്കിങ്ങുമായി ബന്ധപ്പെട്ട രേഖകളടക്കം ശേഖരിച്ചു. രേഖകളെല്ലാം ഡിജിറ്റലായതിനാൽ സൈബർ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്. ഇടത് സർവീസ് സംഘടനയിൽപെട്ടയാൾക്ക് അന്യായമായി ജോലി…

Read More

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും, സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും

  ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം, നെയ്മർ തിരിച്ചെത്തും. സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും. സ്കോട്ലൻഡിനെതിരായ അടുത്ത മത്സരത്തിൽ ബ്രസീൽ സൂപ്പർ താരം നെയ്മർ കളിക്കുമെന്ന് കൊച്ച് അറിയിച്ചു. പരുക്കിനെ തുടർന്ന് ആദ്യ 2 മത്സരവും നെയ്മറിന് നഷ്ടമായിരുന്നു.     ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി തന്നെയാണ് നെയ്മർ അവസാന ഗ്രൂപ്പ് മത്സരത്തിൽ ടീമിനൊപ്പമുണ്ടാകുമെന്ന് സ്ഥിരീകരിച്ചത്. നെയ്മർ ചേരുന്നത് ടീമിന് ഇനിയുള്ള മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും.നെയ്മർ കായികക്ഷമത വീണ്ടെടുക്കുകയാണെന്നും അടുത്ത ആഴ്ച ആദ്യം തന്നെ ടീമിനൊപ്പം പൂർണമായ…

Read More

ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സ് സി​പി​ഐ മ​ന്ത്രി​മാ​രു​ടെ അ​റി​വോ​ടെ: കോ​ടി​യേ​രി

  തിരുവനന്തപുരം: ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സ് സി​പി​ഐ മ​ന്ത്രി​മാ​രു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഓ​ർ​ഡി​ന​ൻ​സ് സി​പി​ഐ​ക്ക് ബോ​ധ്യ​പ്പെ​ട്ടി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബോ​ധ്യ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന​ത​ല്ല പ്ര​ശ്നം, അ​വ​രു​മാ​യി ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന​താ​ണ്. ച​ർ​ച്ച ന​ട​ന്നി​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ചി​രു​ന്നു. എ​ല്ലാ മ​ന്ത്രി​മാ​രും ഉ​ള്ള മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഓ​ർ​ഡി​ന​ൻ​സ് തീ​രു​മാ​നം എ​ടു​ത്ത​ത്. മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ മ​ന്ത്രി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ ച​ർ​ച്ച ന​ട​ത്തി​യേ​നെ, അ​ങ്ങ​നെ​യു​ണ്ടാ​യി​ല്ല. സി​പി​ഐ​യു​മാ​യും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ര​ശ്ന​മി​ല്ലെ​ന്നും…

Read More

സംസ്ഥാന പൊലീസ് മേധാവിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രം​ഗം; പരാതിയുമായി മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാർത്താസമ്മേളനത്തിനിടെ നാടകീയ രം​ഗം. വാർത്താ സമ്മേളനം നടക്കുന്ന ഹാളിൽ പരാതിയുമായി സർവീസിൽ ഉണ്ടായിരുന്ന മുൻ പോലീസുകാരൻ എത്തി. സർവീസിലിരിക്കുമ്പോൾ തുടങ്ങിയ കേസുമായി ബന്ധപ്പെട്ട പരാതിയാണ് അദേഹം വാർത്താസമ്മേളനത്തിനിടെ ഉയർത്തിയത്. പരാതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അദേഹത്തെ കോൺഫറൻസ് റൂമിലേക്ക് മാറ്റി. സംസ്ഥാന പൊലീസ് മേധാവിയുമായി സംസാരിക്കാൻ അവസരമുണ്ടാക്കുമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു. വിഷയത്തിൽ ഗൗരവമുള്ള ശ്രദ്ധ നൽകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ഡിജിപിയായി ചുമതലയേറ്റെടുത്ത ശേഷം…

Read More