Headlines

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

  ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയില്‍ പാറയിൽ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. 200 അടിയോളം താഴ്ച്ചയില്‍ നിന്നുമാണ് യുവാവിനെ കണ്ടെത്തിയത്. പരിക്കേറ്റ യുവാവിനെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാക്‌സി തൊഴിലാളികളും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുവാവ് കൊളുക്കുമലയിലെ സിംഹപ്പാറയില്‍ നില്‍ക്കുന്നതിനിടെ തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നു. തമിഴ്‌നാടിന്റെ ഭാഗമായിട്ടും തമിഴ്‌നാട് പൊലീസും ഫയര്‍ഫോഴ്‌സും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.   ചെന്നൈ സ്വദേശി കാര്‍ത്തിക് ആണ് അപകടത്തില്‍ പെട്ടത്.തമിഴ്‌നാട്ടില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് ഒപ്പമാണ്…

Read More

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ

  എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി സമവായ ചർച്ച. കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ മന്ത്രി റോജി എം ജോൺ, വി.പി സജീന്ദ്രൻ എംഎൽഎ എന്നിവർ പങ്കെടുക്കും. ഉന്നതിയിൽ ഉള്ളവരുമായും പരാതിക്കാരുമായും സംസാരിക്കും.നാളെ വൈകിട്ടോടുകൂടി മലയിടംതുരുത്തിൽ താമസിക്കുന്ന എട്ട് ദളിത് കുടുംബങ്ങളെയും ഒഴിപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ്. നാളെ രാവിലെ അഡ്വക്കേറ്റ് കമ്മീഷൻ പൊലീസ് സംഘവുമായി എത്താനാണ് സാധ്യത. ഈ സമയത്താണ് സർക്കാരിന്റെ നിർണായക ഇടപെടൽ. കുടുംബങ്ങളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം…

Read More

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കൊവിഡ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കൊവിഡ്. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടറുടെ അടുത്ത് പോയെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നേരത്തെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ 25 എം.പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

‘കണ്ണൂരിൽ 11ൽ 8 മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ഭൂരിപക്ഷം, ലീഗ് നേതാക്കൾ ബിജെപിക്ക് വേണ്ടി വീട് കയറി വോട്ട് ചോദിച്ചു’: കെ കെ രാഗേഷ്

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. തിരിച്ചടി ഉണ്ടായെന്നു ഒരു മാധ്യമം വാർത്ത കൊടുത്തു, യഥാർഥത്തിൽ 11ൽ 8 മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ഭൂരിപക്ഷം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും പിടിക്കാൻ കഴിയുന്ന സാഹചര്യം. കണ്ണൂരിൽ എൽഡി എഫിന് ജയിക്കാൻ കഴിയാത്തത് ആയി ഒരു മണ്ഡലവുമില്ല എന്ന് ഈ തെരെഞ്ഞെടുപ്പിലൂടെ വ്യക്തമായി. വിവാദങ്ങൾ ആണ് തിരഞ്ഞെടുപ്പിൽ ചർച്ചയായത്, വികസനം അല്ലെന്നും കെ കെ രാഗേഷ് പറഞ്ഞു. കണ്ണൂരിൽ…

Read More

ഡൽഹി സ്ഫോടനം: ചുവന്ന ഫോർഡ് എക്കോസ്പോർട്ട് കാറിന് വേണ്ടി അന്വേഷണം ഊർജിതം

ഫോർഡ് എക്കോസ്പോർട്ട് കാറിന് വേണ്ടി അന്വേഷണം ഊർജിതം.ചുവന്ന നിറത്തിലുള്ള ഫോർഡ് ഇക്കോസ്‌പോർട്ടിനായി ഡൽഹി പോലീസ് പ്രത്യേക സംഘത്തെ വിന്യസിച്ചു.അഞ്ചു പ്രത്യേക സംഘങ്ങൾ തെരച്ചിൽ നടത്തുന്നു. ഉത്തർപ്രദേശ്, ഹരിയാന പൊലീസുകൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ടോൾ പ്ലാസകൾ കേന്ദീകരിച്ചു അന്വേഷണം ആരംഭിച്ചു. ഡോ. ഉമർ മുഹമ്മദദിന്റ പേരിൽ രജിസ്റ്റർ ചെയ്തതാണ് കാർ. DL 10 എന്ന നമ്പറിൽ ആരംഭിക്കുന്നതാണ് കാർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, സഹാറൻപൂരിൽ ജോലി ചെയ്തിരുന്ന ഡോ. ആദിൽ എന്നയാളെ ജമ്മു കശ്മീർ പൊലീസ്…

Read More

തിരുവനന്തപുരത്ത് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ

  തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട. ഒന്നര കിലോ കഞ്ചാവ്, ഹാഷിഷ് ഓയിൽ, എൽ എസ് ഡി സ്റ്റാമ്പ്, എംഡിഎംഎ എന്നിവയുമായി യുവാവ് പിടിയിലായി. സംഭവത്തിൽ കരകുളം സ്വദേശി ശരത്തിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സ്‌കൂട്ടറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മയക്കുമരുന്നുമായി ശരത്ത് പിടിയിലാകുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് സംശയിക്കുന്നു.

Read More

‘പാർട്ടി തിരുത്തു’മെന്ന് പ്രഖ്യാപനം, പരസ്പരം തിരുത്തി നേതാക്കൾ; വലിയ പ്രതിസന്ധിയിൽ സിപിഎം

  തിരുവനന്തപുരം ∙ ‘തിരുത്തും’ എന്ന് പ്രഖ്യാപിച്ച സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നതു പരസ്പരമുള്ള തിരുത്തൽ. തോൽവിയുടെ കാരണങ്ങളിൽ മുതൽ പാർട്ടി വിട്ടവരോടുള്ള സമീപനങ്ങളിൽ വരെ ഭിന്നതകൾ മറ നീക്കുന്നതിന്റെ അസ്വസ്ഥതയിലാണ് പാർട്ടി. വിഭാഗീയതയ്ക്കു ശേഷമുള്ള വലിയ പ്രതിസന്ധിയിലൂടെയാണ് സിപിഎം കടന്നുപോകുന്നത്.ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ നിലപാടിനെ പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എം.വി.ഗോവിന്ദനും പരസ്യമായി നിരാകരിച്ചതു ചർച്ചയായിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം.വി.ജയരാജനെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞത്.പിബി അംഗമായ എ.വിജയരാഘവനും കേന്ദ്രകമ്മിറ്റി…

Read More

ആശങ്കയായി ഷിഗെല്ല; ഈ വർഷം രോഗം സ്ഥിരീകരിച്ചത് 114 പേർക്ക്, കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം

  കൽപ്പറ്റ: സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല. അഞ്ചുവർഷത്തെ ഷിഗെല്ല കണക്കുകൾ പുറത്ത് വന്നു. ഈ വർഷം രോഗം സ്ഥിരീകരിച്ചത് 114 പേർക്കാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 54 പേർക്കായിരുന്നു രോഗം. 2025 ൽ 132 പേർക്കാണ് രോഗം ബാധിച്ചത്. 2024 ൽ 121 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2023 ൽ 90 പേർക്കും 2022 ൽ 83 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വർഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ….

Read More

‘ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ബിജെപി

വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.     അശാസ്ത്രീയമായി വൻതോതിൽ മണ്ണ് തള്ളിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് സർക്കാർ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നു. എന്നാൽ ഇതിന്‍റെ ഉത്തരവാദിത്തം ഒരു കരാറുകാരന്‍റെ തലയിൽ കെട്ടിവെച്ച് സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാൻ കഴിയില്ല.കൃത്യമായ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരും ഭരണകൂടവും എവിടെയായിരുന്നു എന്ന്…

Read More

പ്രവർത്തകരെ അത്ഭുതപ്പെടുത്തി രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങി ശശികല; തമിഴകത്ത് സംഭവിക്കുന്നത് എന്ത്

തമിഴകത്ത് പുതിയ രാഷ്ട്രീയ ചലനങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പ്രവർത്തകരെ നിരാശയിലാഴ്ത്തി രാഷ്ട്രീയ വിടവാങ്ങൽ പ്രഖ്യാപിച്ച് വികെ ശശികല. മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികല കള്ളപ്പണക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞു അടുത്തിടെയാണ് പുറത്തിറങ്ങിയത്. എ.ഐ.എ.ഡി.എം.കെയിൽ നിന്ന്​ ശശികലയെ പുറത്താക്കിയിരുന്നു. ജയലളിത ജീവിച്ചിരുന്നപ്പോഴും താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. അവരുടെ മരണശേഷവും അതിന്​ താൽപര്യമില്ല. തന്‍റെ പാർട്ടി ജയിക്കാൻ വേണ്ടി പ്രാർഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്​നാട്ടിൽ നില നിൽക്കുമെന്നാണ്​ പ്രതീക്ഷയെന്നും ശശികല പറഞ്ഞു….

Read More