Headlines

അഭയ കേസ്: ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തോമസ് കോട്ടൂരും സെഫിയും ഹൈക്കോടതിയിൽ

വിചാരണ കോടതി വിധിച്ച ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യവുമായി അഭയകേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ ശിക്ഷ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം 28 വർഷത്തെ നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഇരുവരെയും ശിക്ഷിച്ചത്. കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ഇരുവർക്കുമെതിരെ തെളിഞ്ഞിരുന്നു. എന്നാൽ വിചാരണ നടപടികൾ നീതി പൂർവമായിരുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് കോട്ടൂർ നൽകിയ അപ്പീൽ…

Read More

2 ലക്ഷം രൂപ കൈക്കൂലി: ‘പിന്നീട് വേണ്ട വിധം ചെയ്താൽ മതി’; തൊടുപുഴയിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പിടിയിൽ

  തൊടുപുഴ ∙ പുതുതായി നിർമിച്ച സ്വകാര്യ ആയുർവേദ ആശുപത്രിക്കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിന് 75,000 രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭയിലെ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ വിജിലൻസ് പിടിയിൽ. എറണാകുളം കറുകുറ്റി സ്വദേശി എം.പി.ജോസ് (54) ആണ് അറസ്റ്റിലായത്. നഗരസഭയിലെ സെക്രട്ടറി ഇൻ ചാർജ് കൂടിയാണു പ്രതി.തൊടുപുഴ സ്വദേശിയായ പരാതിക്കാരൻ കംപ്ലീഷൻ സർട്ടിഫിക്കറ്റിന് 2025 ഒക്ടോബറിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. ഒരു മാസത്തോളം ഫയൽ പിടിച്ചുവച്ച എൻജിനീയർ, സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഒന്നര ലക്ഷം രൂപ കൈക്കൂലി…

Read More

മൊഫിയയുടെ ആത്മഹത്യ: സി ഐ സുധീറിനെ ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റി

  മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ ആലുവ സിഐക്കെതിരെ നടപടി. സി ഐ സുധീറിനെ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണ്. അന്വേഷണം പൂർത്തിയാകുമ്പോൾ തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം സി ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് യുഡിഎഫ്. സ്റ്റേഷന് മുന്നിൽ പലതവണ സംഘർഷമുണ്ടായി. ജനപ്രതിനിധികൾ അടക്കമുള്ളവർ പോലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരിക്കുകയാണ്. പോലീസുമായി പിടിവലിയും നടന്നു. സ്റ്റേഷനിലെത്തിയ ഡിഐജിയുടെ വാഹനം…

Read More

29 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നവംബർ 29ന് വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ജില്ലകളിൽ യെല്ലോ അലർട്ടാണെങ്കിലും ഓറഞ്ച് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ വേണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി കുറിപ്പിന്റെ പൂർണരൂപം സംസ്ഥാനത്ത്  നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നാണ് ശക്തമായ മഴ മുന്നറിയിപ്പിൽ നിന്ന്…

Read More

സ്വര്‍ണക്കടത്ത് കേസ്: മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റുകളുണ്ടാകും

സ്വര്‍ണക്കടത്ത് കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നവരാണ് ഇവര്‍. ഇവരില്‍ നിന്ന് കൂടുതല്‍ പ്രതികളുടെ സൂചന കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിക്കുന്ന ജലാല്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ കീഴടങ്ങലും സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി പിടികൊടുക്കാതെ കഴിഞ്ഞിരുന്ന ജലാല്‍ നാടകീയമായി കീഴടങ്ങിയതിന് പിന്നില്‍…

Read More

ഓണ്‍ലൈനില്‍ പുതിയ ആത്മഹത്യാ ഗെയിം; 11കാരന്‍ കുറിപ്പ് എഴുതിവെച്ച് ജനലില്‍ നിന്ന് ചാടിമരിച്ചു: രക്ഷിതാക്കള്‍ ഞെട്ടലില്‍

ഇറ്റലി: അന്ത്യസന്ദേശം കുറിച്ച് വെച്ച് 11 വയസ്സുള്ള ആണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇറ്റലിയില്‍ നടന്ന സംഭവം ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഞെട്ടലായി മാറുന്നത് കുട്ടി എഴുതിവെച്ച കുറിപ്പിലെ ഓണ്‍ലൈന്‍ ആത്മഹത്യാ ഗെയിമിനെ കുറിച്ചുള്ള വിവരങ്ങളാണ്. ഏതാനും മാസം മുന്‍പ് ലോകത്തെ ഭയപ്പെടുത്തിയ ബ്ലൂ വെയിലിന് സമാനമായ ഓണ്‍ലൈന്‍ ആത്മഹത്യാ ഗെയിം സംബന്ധിച്ചാണ് ആശങ്ക ഉയരുനന്ത്.   ഇറ്റലിയിലെ  പത്ത് നില കെട്ടിടത്തിന്റെ ജനലില്‍ നിന്നാണ് കുട്ടി ചാടിമരിച്ചത്. ആണ്‍കുട്ടിയുടെ ടാബ് പോലീസ് പരിശോധിച്ചപ്പോഴാണ് സന്ദേശം ശ്രദ്ധയില്‍ പെട്ടത്. ‘അമ്മയോടും,…

Read More

യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി നിലനിർത്തുമെന്ന് ചെന്നിത്തല; നടപടിക്രമങ്ങളെ വീഴ്ചകൾ ഒഴിവാക്കും

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കിഫ്ബി നിർത്തലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബി നിർത്തലാക്കാൻ യുഡിഎഫ് ആലോചിക്കുന്നില്ല. അധികാരത്തിലെത്തിയാലും കിഫ്ബി നിലനിർത്തും. നടപടിക്രമങ്ങളിലെ വീഴ്ചകൾക്കാണ് പരിഹാരമുണ്ടാകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു അധികാരത്തിലിരുന്ന കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയാണ്. ഒന്നര ലക്ഷം പിൻവാതിൽ നിയമനങ്ങളാണ് സർക്കാർ നടത്തിയത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇത് നിർത്തലാക്കും   ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണം നടത്തും. 3 മാസം മുതൽ 2 വർഷം…

Read More

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം; എ.പത്മകുമാറിന്റെ മൊഴി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം. സ്വർണപ്പാളി അറ്റകുറ്റ പണിക്ക് അനുമതി നൽകിയത് തന്ത്രിയെന്നും മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരുമെന്നും പത്മകുമാർ എസ്ഐടിയ്ക്ക് നൽകിയ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ പലകാര്യങ്ങള്‍ക്കായി നിയോഗിക്കുകയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത് ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘത്തിനോട് പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ കൃത്രിമത്വം നടന്നതെന്ന ചോദ്യത്തിന് പത്മകുമാറിന്…

Read More

ശബരിമലയില്‍ ഭക്തജനത്തിരക്ക്; നാളെ സ്‌പോട്ട് ബുക്കിംഗ് എണ്ണം 5000 ആയി നിജപെടുത്തി

ശബരിമല ദര്‍ശനത്തിന് ഭക്തരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് പരിഗണിച്ച് നാളെ (25.11. 2025) ശബരിമല ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം 5000 ആയി നിജപെടുത്തിയിരിക്കുന്നു. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ട്. ഇന്നും ശബരിമലയില്‍ തീര്‍ഥാടന തിരക്കാണുണ്ടായിരുന്നത്. ഇതുവരെ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 85,000 കടന്നു. 10000ത്തിനു മുകളിലാണ് ഇന്നത്തെ സ്‌പോട്ട് ബുക്കിംഗ്. തീര്‍ഥാടകരുടെ എണ്ണം കൂടിയെങ്കിലും തിരക്ക് നിയന്ത്രണവിധേയമാണ്. സീസണ്‍ തുടങ്ങി ഇതുവരെ ആകെ എത്തിയ ഭക്തരുടെ എണ്ണം 7.5…

Read More

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം നാളെ ചരിത്രം സൃഷ്ടിക്കും: മന്ത്രി വി. ശിവൻകുട്ടി

എല്ലാവരും സ്‌കൂളിലെത്തുന്നതോടെ പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം നാളെ ചരിത്രം സൃഷ്ടിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 40 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലെത്തുമെന്നും ഞായറാഴ്ചകളിലും പഠിപ്പിക്കാൻ തയ്യാറാണെന്നാണ് അധ്യാപക സംഘടനകളുടെ നിലപാടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 60 – 90 ശതമാനം വരെ പാഠഭാഗങ്ങൾ പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസ്ഇ സ്‌കൂളുകളും പ്രവർത്തിക്കണമെന്നാണ് അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ മേഖലകളിൽ ലാഭനഷ്ടം നോക്കാതെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഒരിടവേളക്ക് ശേഷം സ്കൂളുകള്‍…

Read More