ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ ഹോട്ടൽ കെട്ടിടം തകർന്നുവീണു; ആളപായമില്ല

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ ഹോട്ടൽ കെട്ടിടം തകർന്നുവീണു. എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ കെട്ടിടമാണ് തകർന്നുവീണത്. ഉത്തരാഖണ്ഡിലെ ജോഷിമാത് ഗ്രാമത്തിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് ഇവിടെ തുടർച്ചയായി പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുകൾ വീണിരുന്നു. അപകടസാധ്യത മുന്നിൽ കണ്ട് പൊലീസും എസ്ഡിആർഎഫും ചേർന്ന് ഹോട്ടലിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി.

Read More

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷ, അത് ആഗ്രഹിക്കുന്നു: ജി സുകുമാരന്‍ നായര്‍

ആലപ്പുഴ: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായർ. അതാണ് ആഗ്രഹിക്കുന്നതെന്നും സർക്കാർ എന്ത് നിലപാട് എടുക്കും എന്ന് പറയാൻ കഴിയില്ലയെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. യുവതി പ്രവേശനത്തിൽ രാഷ്ട്രീയ പാർട്ടികൾ ആരും ഇടപെട്ടിട്ടില്ലായെന്നും എന്‍എസ്എസ് മാത്രമാണ് കക്ഷിയെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പഴയ വാശിയിലും ഉശിരിലും കേസ് നടത്തുമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.ശബരിമല യുവതീ പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന് പറയാൻ…

Read More

‘ജെആർപിയുടെ മുന്നണി പ്രവേശനം ഉടൻ, തങ്ങളെ പരിഗണിക്കുന്നവർക്കൊപ്പം ശക്തമായി നിൽക്കും’; സി.കെ. ജാനു

ജനവിഭാഗം രാഷ്ട്രീയ പാർട്ടി (JRP) മുന്നണി പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് പാർട്ടി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് ശേഷം മറ്റ് മുന്നണികൾ ജെആർപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും സി.കെ. ജാനു. ട്വന്റിഫോറിനോട് പറഞ്ഞു. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിലോ യുഡിഎഫിലോ പ്രവേശനം നേടുമെന്നും, തങ്ങളെ പരിഗണിക്കുന്നവർക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും സി.കെ. ജാനു വ്യക്തമാക്കി. എൻഡിഎയുമായി ഇനി ഒരു ബന്ധവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. എൻഡിഎയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ അവർ നിലവിൽ മറ്റ് പ്രധാന മുന്നണികൾ ജെആർപിയുമായി ചർച്ചകൾ…

Read More

എറണാകുളത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച്‌ രണ്ട് പേര്‍ കൂടി മരിച്ചു. ആലുവ സ്വദേശി ബാബു, പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് എന്നിവരാണ് മരണപ്പെട്ടത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രണ്ട് പേരും മരിച്ചത്. രോഗം കൂടിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ആലുവ സ്വദേശി ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. എറണാകുളം ജില്ലയില്‍ ഇന്നലെ 1201 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

Read More

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല; മുൻ നിശ്ചയിച്ച തീയതികളിൽ പരീക്ഷകൾ നടക്കും: മന്ത്രി വി ശിവൻകുട്ടി

  സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ് എസ് എൽ സി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായി മന്ത്രി അറിയിച്ചു. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് ഓൺലൈനായി നടത്തും. നിയന്ത്രണം അൺ എയ്ഡഡ് സ്കൂളുകൾക്കും സി ബി എസ് സി സ്കൂളുകൾക്കും ബാധകം. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ…

Read More

നിസംഗത പാടില്ല, ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണം: ഹൈക്കോടതി

ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കെതിരെയും ആക്രമണം വർധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ സർക്കാർ ലാഘവത്തോടെയാണ് കാണുന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം നല്കാൻ ഡി ജി പി ഇടപെടണമെന്ന് കോടതി ആവശ്യപ്പെട്ടു. പരാതി ലഭിച്ചാലുടൻ നടപടിയെടുക്കണമെന്നും കാലതാമസം പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യ ആശുപത്രികൾ കോടതിയെ അറിയിച്ചു. കൊവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ…

Read More

എൻഐഎ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

കൊച്ചി: മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്ന എൻഐഎയുടെ കൊച്ചിയിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രതിഷേധവുമായി വന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവ മോർച്ച, യൂത്ത് കോൺഗ്രസ് എന്നിവർക്ക് പുറമെ മറ്റ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി എത്തുമെന്നാണ് റിപ്പോർട്ട്. രാവിലെ ആറു മണിയോടെയാണ് മന്ത്രി കെ ടി ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. അതിന്റെ അടസ്ഥാനത്തിൽ കൊച്ചിയിലെ എൻഐഎ ഓഫീസിന് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചോദ്യം ചെയ്യാനായി എൻഐഎ വിളിച്ചപ്പോൾ…

Read More

ധീരജിന്റെ മരണകാരണം ഇടതുനെഞ്ചിലേറ്റ കുത്ത്; മൂന്ന് സെന്റിമീറ്റർ ആഴത്തിൽ മുറിവ്, ദേഹത്ത് ചതവുകളും

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ധീരജിന്റെ മരണകാരണമായത് നെഞ്ചിലേറ്റ മുറിവാണ്. ഇടത് നെഞ്ചിന് താഴെ കത്തി കൊണ്ട് മൂന്ന് സെന്റിമീറ്റർ ആഴത്തിലാണ് കുത്തേറ്റത്. ഒരു മുറിവ് മാത്രമാണ് ശരീരത്തുള്ളത്. ദേഹത്തിൽ മർദനമേറ്റ പാടുകളുമുണ്ട് രാഷ്ട്രീയ വിരോധത്തെ തുടർന്നാണ് ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്നതെന്നാണ് എഫ് ഐ ആറിലുള്ളത്. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റ്…

Read More

ജനാധിപത്യത്തെ കൊന്നു: ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ വമ്പൻ റാലി

  രാജ്യത്ത് ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിപക്ഷ പാർട്ടികളുടെ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. വിജയ് ചൗക്കിലേക്കാണ് കൂറ്റൻ പ്രതിഷേധ റാലി നടന്നത്. പെഗാസസ് ഫോൺ ചോർത്തൽ, കാർഷിക നിയമം തുടങ്ങിയവക്കെതിരെ പ്രതിഷേധിച്ചാണ് റാലി നടന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമായിരുന്നു റാലി. പാർലമെന്റിൽ വെച്ച് പ്രതിപക്ഷത്തിന് സംസാരിക്കാനുള്ള അവസരം പോലും സർക്കാർ നൽകുന്നില്ല. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് രാഹുൽ പറഞ്ഞു പാർലമെന്റ് സമ്മേളനം അവസാനിച്ചിരിക്കുന്നു. എന്നാൽ അറുപത് ശതമാനത്തോളം…

Read More

സിക്കിം ലോട്ടറിക്ക് നികുതി ഏർപ്പെടുത്തിയ കേരളത്തിന്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു

  സിക്കിം ലോട്ടറിക്ക് പേപ്പർ ലോട്ടറി നിയമപ്രകാരം നികുതി ഏർപ്പെടുത്തിയ കേരളത്തിന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി. ചൂതാട്ടത്തിന്റെ പരിധിയിൽ ലോട്ടറി വരുന്നതിനാൽ സംസ്ഥാനത്തിന് നികുതി പിരിക്കാമെന്ന് കോടതി അറിയിച്ചു. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ച നികുതി സിക്കിമിന് കൈമാറണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി മൂല്യവർധിത നികുതി നിലവിൽ വരികയും ലോട്ടറി നറുക്കെടുപ്പിലൂടെ ലൈസൻസ് ഫീ ജനറൽ ആക്ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെയാണ് കേരളം പ്രത്യേക നികുതി ഏർപ്പെടുത്തിയത്. 2005ലാണ് കേരളം…

Read More