Headlines

മൻസൂർ വധക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്ന് കെ സുധാകരൻ; സാക്ഷിയെ ഹാജരാക്കാം

  മൻസൂർ വധക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കെ സുധാകരൻ. സംഭവത്തിൽ ഗൂഢാലോചനയുണ്ട്. കൃത്യം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഡിജിറ്റൽ ഭീഷണി സന്ദേശം പ്രചരിപ്പിച്ചു. ഇത് മാത്രം മതി ഗൂഢാലോചനക്ക് തെളിവ് യുഎപിഎ ചുമത്തിയില്ലെങ്കിൽ കോടതിയിൽ പോകും. ഷുഹൈബ് വധത്തിൽ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മൻസൂർ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തിന് തെളിവായി സാക്ഷിയെ ഹാജരാക്കുമെന്നും സുധാകരൻ പറഞ്ഞു പോലീസ് സേനയിലെ സിപിഎമ്മിന്റെ ക്രിമിനൽ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. അന്വേഷണ സംഘത്തലവനായ ഇസ്മായിൽ സിപിഎം നേതാക്കളുടെ…

Read More

ജാതി വിഷയം ചർച്ചയാക്കിയത് പാർട്ടി; കാലം മറുപടി നൽകുമെന്ന് എസ് രാജേന്ദ്രൻ

  ദേവികുളത്ത് ജാതി വിഷയം ചർച്ചയാക്കിയത് താനല്ല, പാർട്ടിയാണെന്ന് മുൻ എംഎൽഎ എസ് രാജേന്ദ്രൻ. സിപിഎമ്മിൽ നിന്ന് ഒരു വർഷം സസ്‌പെൻഷൻ ലഭിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു രാജേന്ദ്രൻ. തനിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തൽ ശരിയല്ല. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാലങ്ങളായി ചിലർ ശ്രമിച്ചിരുന്നതായും രാജേന്ദ്രൻ പറഞ്ഞു താൻ ആരോടും ജാതി പറഞ്ഞിട്ടില്ല. ദേവികുളത്ത് ജാതി വിഷയം എടുത്തിട്ടത് താനല്ല. പാർട്ടി കമ്മീഷന്റെ പല കണ്ടെത്തലുകളും ശരിയല്ല. പ്രമുഖർക്കൊപ്പം പടം വന്നില്ലെങ്കിലും തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. പാർട്ടിയോട്…

Read More

അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; അറസ്റ്റ് വൈകുന്നേരത്തോടെയെന്ന് സൂചന

രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന അർജുൻ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അർജുൻ ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായത്. അഭിഭാഷകർക്കൊപ്പമാണ് അർജുൻ എത്തിയത്. കഴിഞ്ഞാഴ്ച രാമനാട്ടുകരയിൽ അഞ്ച് പേർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വർണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘങ്ങളിലേക്കും എത്തിച്ചത്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ നേതാവാണ് അർജുൻ ആയങ്കി കേസിൽ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് കടത്തിയ…

Read More

വിഴിഞ്ഞം തീരത്ത് മൂന്ന് ലങ്കൻ ബോട്ടുകൾ കോസ്റ്റ് ഗാർഡ് പിടികൂടി; ലഹരിക്കടത്തെന്ന് സംശയം

വിഴിഞ്ഞം തീരത്ത് ശ്രീലങ്കയുടെ മൂന്ന് ബോട്ടുകൾ കോസ്റ്റ് ഗാർഡ് പിടികൂടി. ലഹരിക്കടത്തെന്നാണ് സംശയം. ബോട്ടുകളിൽ പരിശോധന തുടരുകയാണ്. മൂന്ന് ബോട്ടുകളിലായി 19 പേരുണ്ടെന്നാണ് സംശയം പരിശോധനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുരത്തുവിട്ടിട്ടില്ല. വൈകുന്നേരത്തോടെ ഇവ വിഴിഞ്ഞത്തേക്കോ കൊച്ചിയിലേക്കോ മാറ്റും.

Read More

വ്യോമസേനയ്ക്ക് കരുത്തേകാൻ മിഗിന് പകരം ഇനി തേജസ്, 62,370 കോടിയുടെ കരാർ; 97 വിമാനങ്ങൾക്ക് കരാർ ഒപ്പിട്ടു

ദില്ലി: 97 തേജസ് മാർക്ക് 1 എ വിമാനങ്ങൾക്കായുള്ള കരാർ ഒപ്പിട്ടു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) ആണ് വ്യോമസേനയുടെ കരാർ. 62,370 കോടി രൂപയുടെ കരാറിലാണ് ഇന്ന് പ്രതിരോധ മന്ത്രാലയത്തിൽ വച്ച് ഒപ്പിട്ടത്. മിഗ് 21 വിമാനങ്ങൾക്ക് പകരമാണ് പുതിയ തേജസ് വിമാനങ്ങൾ എത്തുക. 68 ഒറ്റ സീറ്റ്, 29 ഇരട്ട സീറ്റ് തേജസ് 1 എ വിമാനങ്ങൾക്കാണ് കരാർ നൽകിയത്. 2027-28 ഓടു കൂടി വിമാനങ്ങൾ വ്യോമസേനയ്ക്ക് നൽകിത്തുടങ്ങും. മിഗിന് പകരം ഇനി തേജസ് പുതിയ…

Read More

AICC ആസ്ഥാനത്തെ വന്ദേമാതരം വിവാദം: പരാതികളിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്

ഡൽഹി: AICC ആസ്ഥാനത്തെ വന്ദേമാതരം വിവാദത്തിലെ പരാതികളിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്. വന്ദേമാതരം ആലപിക്കുന്നത് തടയാൻ ശ്രമിച്ചുവെന്നായിരുന്നു സോണിയാ ഗാന്ധിക്കെതിരായ പരാതി. അന്വേഷണം പുരോഗമിക്കുന്നതായി ഡൽഹി പൊലീസ് അറിയിച്ചു. സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ നീക്കം. വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കാണിച്ച് ഡൽഹിയിലും കർണാടകയിലും പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും കേസെടുത്തിട്ടില്ല. ആലാപനം മനഃപൂർവം സോണിയ ഗാന്ധി തടസ്സപ്പെടുത്തി എന്നാണ് ബിജെപി…

Read More

ബജറ്റ് അങ്ങേയറ്റം നിരാശാജനകം; സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ പദ്ധതിയൊന്നുമില്ല, ധനമന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്ര ബജറ്റ് ഏറെ നിരാശാജനകമെന്നും കേരളം പ്രതീക്ഷിച്ച ഒന്നും ലഭിച്ചില്ലെന്നും സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. ഭാവിയിൽ ഇക്കോണമിയെ മുന്നോട്ട് കൊണ്ട് പോകാനുള്ള ഒന്നും ബജറ്റിൽ ഇല്ല. ടാക്സിനെക്കുറിച്ച് മാത്രമാണ് ബജറ്റിൽ ഉടനീളം പറഞ്ഞത് സാമ്പത്തിക രംഗത്തെ പ്രതിസന്ധിയെ പരിഹരിക്കാനും ഒന്നുമില്ല മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.ജല ജീവൻ മിഷന് വേണ്ടി 50 ശതമാനം കേന്ദ്രം 50 ശതമാനം സംസ്ഥാനം എന്നതായിരുന്നു കണക്ക്. എന്നാൽ ഇപ്പോൾ സംസ്ഥാനം 5000 കോടി രൂപ നബാഡ്…

Read More

പ്ലസ്‍വണ്‍ സീറ്റുകള്‍ കൂട്ടാൻ പറ്റില്ല: 60 കുട്ടികളെ ഒരുമിച്ചിരുത്തുന്നത് വെല്ലുവിളിയെന്ന് വിദഗ്ധര്‍

  കോഴിക്കോട്: പ്ലസ്‍വണ്‍ സീറ്റുകള്‍ കുറവുളള ജില്ലകളില്‍ സീറ്റുകൾ കൂട്ടാനുളള മന്ത്രിസഭ തീരുമാനത്തിനെതിരെ വിദഗ്ധര്‍. പ്ലസ്‍വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്‍റെ കൈയിലുളള ഒറ്റമൂലിയാണ് സീറ്റ് കൂട്ടല്‍. ഈ വര്‍ഷവും അതിന് മാറ്റമുണ്ടായില്ല. ഇതോടെ വടക്കന്‍ ജില്ലകളില്‍ ഭൂരിഭാഗം സ്കൂളുകളിലും ഒരു ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 60 ആകും. കോവിഡ് സാഹചര്യത്തില്‍ ഇത്രയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ഈ രംഗത്തെ വിധഗ്ധർ ചൂണ്ടിക്കാട്ടുന്നു. പഠനം ഓണ്‍ലൈന്‍ ആയാലും ഓഫ് ലൈന്‍ ആയാലും…

Read More

എംഎൽഎ ആയശേഷമല്ല ഞാൻ മേയറായത്, മേയർ ആയ ശേഷം എംഎൽഎ ആകുകയായിരുന്നു; കോർപ്പറേഷനിൽ LDF ജയിക്കും എന്നതിൽ സംശയം വേണ്ട: വി ശിവൻകുട്ടി

തദ്ദേശ തിരഞ്ഞെടുപ്പിൽ മേയർ വാക് പോരിൽ പ്രതിപക്ഷ നേതാവിനും ശബരീനാഥനും മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ആ വിവാദം അനന്തമായി നീട്ടികൊണ്ട് പോകേണ്ടത് ഇല്ല. പ്രതിപക്ഷനേതാവ് തന്റെ അടുത്ത സുഹൃത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യം വന്നത് കൊണ്ടാണ് അന്ന് പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിനാഥ് മത്സരിക്കുന്നതിൽ തനിക്ക് പ്രശ്നം ഇല്ല. ഇടതുമുന്നണി ഭരണം നിലനിർത്തുമെന്ന് വി ശിവൻകുട്ടി. കോർപറേഷനിൽ LDF ജയിക്കും എന്നതിൽ സംശയം വേണ്ട. മഹാ ഭൂരിപക്ഷം അത് ആവർത്തിക്കുക തന്നേ ചെയ്യും. UDF, BJP…

Read More

കേന്ദ്ര സർക്കാർ നികുതി കുറച്ച് നൽകി സഹായിച്ചില്ലെങ്കിൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് യുഎഇയിലേക്ക്

കേന്ദ്ര സർക്കാർ നികുതി കുറച്ച് നൽകി സഹായിച്ചില്ലെങ്കിൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് യുഎഇയിലേക്ക മാറ്റും. സംഘാനത്തിന് നികുതിയിനത്തിൽ മാത്രം ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) അടയ്ക്കേണ്ട തുക ഏകദേശം 906 കോടി രൂപയോളം വരും എന്ന് ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഇളവിനായി ബിസിസിഐ കേന്ദ്ര ധനകാര്യ വകുപ്പിന് നൽകിയ അപേക്ഷയിൽ ഇത് വരെ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ല. നികുതിയിളവ് സംബന്ധിച്ചുള്ള തീരുമാനം അറിയുന്നതിനായ് 2019 ഡിസംബർ 31 മുതൽ 2020 ഡിസംബർ 31…

Read More