Headlines

കഴിഞ്ഞ 24 മണിക്കൂറിനിടെ 1.32 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3207 പേർ മരിച്ചു

  രാജ്യത്ത് ചൊവ്വാഴ്ചയെ അപേക്ഷിച്ച് ഇന്ന് കൊവിഡ് കേസുകളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ ഒന്നിന് 1.27 ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,83,07,832 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 3207 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 3,35,102 ആയി നിലവിൽ 17,93,645 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 21.85 കോടി പേർ കൊവിഡ്…

Read More

സ്വർണക്കടത്ത് കേസ് പ്രതികളുടെ രഹസ്യമൊഴി ഇഡിക്ക് നൽകരുതെന്ന് കസ്റ്റംസ്; കേന്ദ്ര ഏജൻസികൾ തമ്മിലടിക്കുന്നു

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ തമ്മിലടിക്കുന്നു. പ്രതികളുടെ രഹസ്യമൊഴികൾ ഇ ഡിക്ക് നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികൾ കൈമാറരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ ഡി നേരത്തെ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കരുതെന്ന് കസ്റ്റംസ് പറയുന്നു. രഹസ്യമൊഴികൾ ഇ ഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‌ന സുരേഷ്, സരിത് എന്നിവർ…

Read More

ആര്‍സിബിയെ നാണം കെടുത്തി കെകെആറിന്റെ തിരിച്ചുവരവ്, ഗംഭീര വിജയം

അബുദാബി: വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നിഷ്പ്രഭരാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. 31ാമത്തെ മല്‍സരത്തില്‍ ആര്‍സിബിയെ കെകെആര്‍ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും കൊല്‍ക്കയ്ക്കു മുന്നില്‍ ആര്‍സിബി പിന്തള്ളപ്പെട്ടു. ഒമ്പത് വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഒയ്ന്‍ മോര്‍ഗന്റെ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഒരോവര്‍ ബാക്കിനില്‍ക്കെ വെറും 92 റണ്‍സിനു കൂടാരംകയറിയപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. റണ്‍ചേസില്‍ അസാധാരണമായി ഒന്നും സംഭവിച്ചില്ല. 10 ഓവറില്‍ത്തന്നെ ഒരു…

Read More

പലതും പുറത്തുവരാനുണ്ട്: കൊടകര കുഴൽപ്പണ കേസിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി

  കൊടകര കുഴൽപ്പണ കേസിൽ പലതും പുറത്തുവരാനുണ്ടെന്ന് ഹൈക്കോടതി. കേസിൽ നിഗൂഢതയുണ്ടെന്നും കുഴൽപ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു. ആറ് പ്രതികളുടെ ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇത്തരമൊരു പരാമർശം നടത്തിയത്. കേസിലെ പ്രധാന പ്രതികളെയും കുഴൽപ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് കവർച്ച നടത്തിയിരിക്കുന്നത്. അല്ലാതെ പെട്ടെന്ന് നടത്തിയതല്ല. അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു

Read More

കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിലുള്ളവര്‍ ജോസ് കെ മാണി വിഭാഗത്തിലേക്ക്

കോട്ടയം: കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ സംസ്ഥാന ഭാരവാഹികളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും മൂന്ന് ജില്ലാ പ്രസിഡന്റുമാരും, ജില്ലാ ഭാരവാഹികളും രാജിവെച്ച് കേരളാകോണ്‍ഗ്രസ് എമ്മിം ചേരുന്നു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ഐസക്ക് പ്ലാപ്പള്ളില്‍, സംസ്ഥാന ട്രഷറര്‍ റ്റി ഒ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് രാജിവെച്ച് ജോസ് കെ മാണി വിഭാഗത്തിലെത്തുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കേരളാകോണ്‍ഗ്രസ് സ്‌കറിയ വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് വരികയാണെന്ന് ഭാരവാഹികളായ ഐസക്ക് പ്ലാപ്പള്ളിയും റ്റി ഒ ഏബ്രഹാമും പറഞ്ഞു. ഐസക്ക് പ്ലാപ്പളളില്‍(സംസ്ഥാന വൈസ് ചെയര്‍മാന്‍), ഏബ്രഹാം…

Read More

മദ്യപാനത്തിനിടെ വാക്കുതർക്കം; വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റ് മരിച്ചു

  വിഴിഞ്ഞം ഉച്ചക്കടയിൽ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും ഇതിനിടെ കുത്തേൽക്കുകയുമായിരുന്നു. സജികുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.

Read More

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ്; സത്യപ്രതിജ്ഞ ചടങ്ങില്‍ ചട്ടലംഘനം; സിപിഐഎം ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ,സിപിഐഎം ഹൈക്കോടതിയിലേക്ക്. സത്യപ്രതിജ്ഞ ചടങ്ങില്‍ ചട്ടലംഘനം ഉണ്ടായെന്ന് കാണിച്ച് കോടതിയെ സമീപിക്കും. വിവിധ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തവരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നാണ് ആവശ്യം. ദൈവ നാമത്തിലോ, ദൃഢപ്രതിജ്ഞയിലും പ്രതിജ്ഞ ചെയ്യാം. ഏതെങ്കിലും ഒരു ദൈവത്തിന്റെ പേരില്‍ സത്യ പ്രതിജ്ഞ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങളും കോടതി വിധികളും നിലവിലുണ്ട്. മേയര്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഇക്കാര്യം ഉയര്‍ത്തിയെങ്കിലും വാരണാധികാരി ഇക്കാര്യം തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമനടപടിയിലേക്ക് കടക്കുന്നത്. മേയര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഭരണഘടനാ…

Read More

ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നാല് മണിക്ക് സംസ്‌കാരം

കാനഡയില്‍ വിമാന അപകടത്തില്‍ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ തൃപ്പൂണിത്തുറയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പരിശീലന പറക്കലിനിടെയാണ് ശ്രീഹരിയുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. രാവിലെ എട്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം 12 മണിയോടെ കുടുംബം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ എന്‍ക്ലേവില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറയിലെ ശ്മശാനത്തിലാണ് സംസ്‌കാര…

Read More

ട്വന്റി 20ക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ; സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കിറ്റക്‌സ് കമ്പനിയുടെ ട്വന്റി 20 എന്ന കൂട്ടായ്മക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ. ഇന്ന് നടക്കുന്ന ട്വന്റി 20യുടെ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ ശ്രീനിവാസൻ പങ്കെടുക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. എങ്കിലും ട്വന്റി 20യിൽ വലിയ പ്രതീക്ഷയുണ്ട്. ബിജെപിയിൽ ചേർന്ന ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യിൽ വന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്വന്റി 20ക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുന്നത്തുനാട് മത്സരിക്കുമെന്ന് കിറ്റക്‌സ് എംഡി…

Read More