അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവത് കോണ്‍ഗ്രസിലേക്ക്

  അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവത് കോണ്‍ഗ്രസിലേക്ക്. നാളെ രാവിലെ അംഗത്വം സ്വീകരിക്കും. കത്വവ പീഡനക്കേസില്‍ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാനായി നിയമപോരാട്ടം നടത്തിയതിലൂടെയാണ് ദീപിക ശ്രദ്ധിക്കപ്പെടുന്നത്. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ക്ഷണക്കത്ത് പുറത്തിറങ്ങി. ‘രാജ്യത്തെ പഴക്കമേറിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിലേക്ക് അഡ്വ. ദീപിക സിംഗ് രജാവത് ചേരുന്നുവെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ജമ്മുവിലെ ഫോര്‍ച്യൂണ്‍ ഇന്‍ര്‍നാഷനലില്‍ വെച്ച് 2021 ഒക്ടോബര്‍ 10ന് രാവിലെ 11 മണിക്ക് പാര്‍ട്ടി പ്രവേശന ചടങ്ങ് നടക്കും,’…

Read More

ഡി ജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറി; യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച് യുവതി

കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറി എന്ന് ആരോപിച്ച് യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിപരുക്കേല്‍പ്പിച്ചു. എടശ്ശേരി ബാറില്‍ രാത്രി പത്തു മണിയോടെയാണ് സംഭവം. ഉദയംപേരൂര്‍ സ്വദേശി ജിനീഷ സാഗറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുക്കും എന്ന് പൊലീസ് അറിയിച്ചു. സിനിമ താരങ്ങള്‍ അടക്കം പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡിജെ പാര്‍ട്ടി നിര്‍ത്തിവയ്പ്പിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി…

Read More

മൻസൂർ വധം: അന്വേഷണത്തിൽ വിശ്വാസമില്ല; സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികൾ: കുഞ്ഞാലിക്കുട്ടി

  മൻസൂർ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മൻസൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തിൽ ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാൻ പാർട്ടിയും മുന്നണിയും പിന്നിൽ തന്നെ നിൽക്കും….

Read More

സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ശുപാർശ; ഇൻക്രിമെന്റും ഡി എയും കൂടും

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തെ കുറിച്ച് പഠിക്കാൻ നിയമിച്ച കെ മോഹൻദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ശമ്പള പരിഷ്‌കരണ റിപ്പോർട്ടിന്റെ ഒന്നാം ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ശമ്പളവും പെൻഷനും വർധിപ്പിക്കുക വഴി സർക്കാരിന് 4810 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. 2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാണ് ശുപാർശ. 28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവർധനവും നൽകാം. സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപ ആയും…

Read More

ശബരിമല സ്വർണക്കൊള്ള: കൂടുതൽ പേർ പ്രതികളാകും; കുറ്റകൃത്യത്തിൽ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ച് SIT

ശബരിമല സ്വർണക്കൊള്ളക്കേസിൽ കൂടുതൽ പേർ പ്രതികളാകും. ദ്വാരപാലക പാളി കേസിൽ 2 രണ്ട് പേർ കൂടി പ്രതികളാകും. കട്ടിളപ്പാളി കേസിൽ ഒരാൾ പ്രതിയാകും. കുറ്റകൃത്യത്തിൽ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.അതേസമയം സ്വർണ്ണക്കൊള്ള കേസിൽ ദ്വാരപാലക പാളികൾ വീണ്ടും പരിശോധിക്കാൻ ഒരുങ്ങുകയാണ് എസ്ഐടി. 12-ാം തീയതി സാമ്പിൾ ശേഖരിക്കും. മുംബൈയിലാണ് പരിശോധനയ്ക്ക് അയക്കുക. വി എസ് എസ് സിയുടെ റിപ്പോർട്ടിൽ അവ്യക്തത ഉള്ളതിനാലാണ് വീണ്ടും പരിശോധന. സ്വർണ്ണം പൊതിഞ്ഞ ചെമ്പു പാളികൾ മൊത്തത്തിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 26,514 പേർക്ക് കൊവിഡ്, 13 മരണം; 30,710 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍ഗോഡ് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍…

Read More

പ്രഭാത വാർത്തകൾ

  🔳ഇന്ത്യയില്‍ ‘ബൂസ്റ്റര്‍ ഡോസ്’ വാക്‌സിന്റെ ആവശ്യകതയില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ. ഇപ്പോള്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കാര്യമായി വര്‍ധിക്കുന്ന സാഹചര്യമില്ലെന്നും വാക്‌സിന്‍ വലിയ രീതിയില്‍ രോഗവ്യാപനത്തെ തടഞ്ഞുനിര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘കൊവാക്‌സിന്‍’ വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ‘ഗോയിംഗ് വൈറല്‍; മേക്കിംഗ് ഓഫ് കൊവാക്‌സിന്‍- ദ ഇന്‍സൈഡ് സ്റ്റോറി’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ഡോ. രണ്‍ദീപ് ഗുലേരിയ. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയുടേതാണ് ഈ പുസ്തകം. 🔳നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കായി…

Read More

ചീഫ് നഴ്സിംഗ് ഓഫീസറിന്റെ ബന്ധുക്കൾക്കും അടുപ്പക്കാർക്കും നിയമനം; RCCയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേട്

തിരുവനന്തപുരം ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചീഫ് നഴ്സിംഗ് ഓഫീസറുടെ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചുവെന്നാണ് പരാതി. ചട്ടങ്ങൾ‌ അട്ടിമറിച്ചാണ് നിയമനങ്ങൾ നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ മുൻ മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ശ്രീകാര്യം ശ്രീകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.ബന്ധുക്കൾ പങ്കെടുക്കുന്നുണ്ടെങ്കിൽ നിയമന പ്രക്രിയയിൽ നിന്ന് മാറിനിൽക്കണമെന്ന് ചട്ടം ചീഫ് നഴ്സിംഗ് ഓഫീസർ അട്ടിമറിച്ചു….

Read More

സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കൊവിഡ്, 16 മരണം; 3638 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂർ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂർ 175, കാസർഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

പ്രഭാത വാർത്തകൾ

  🔳ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് എ.പി.ജെ അബ്ദുള്‍കലാം ദ്വീപില്‍ വെച്ചാണ് പരീക്ഷണം നടന്നത്. ഇന്നലെ രാത്രി 7.50നായിരുന്നു പരീക്ഷണം. ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണത്തിന് സവിശേഷ പ്രാധാന്യമാണുള്ളത്. മിസൈലിന് 5,000 കിലോമീറ്റര്‍ പരിധി വരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും. 🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയുടെ നേതൃത്വം ഇല്ലായിരുന്നെങ്കില്‍ രാജ്യം തകര്‍ന്നു പോകുമായിരുന്നെന്ന് അമിത്…

Read More