‘സമാനചിന്താഗതിക്കാർ ഒന്നിക്കണം’; ഐക്യ നീക്കത്തിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് വെള്ളാപ്പള്ളി, SNDP യോഗം മുഖപത്രത്തിൽ ലേഖനം

എൻഎസ്എസ് പിന്മാറിയെങ്കിലും സാമുദായിക ഐക്യ നീക്കത്തിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമാനചിന്താഗതിക്കാർ ഒന്നിക്കണമെന്ന് SNDP യോഗം മുഖപത്രമായ യോഗനാദത്തിൽ ലേഖനം. ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും ഈ ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ നടത്തുന്നത്. ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി നടേശൻ പറയുന്നു.മനുഷ്യന്റെ വേദനയും സന്തോഷവും ഒരു പോലെയാണ്. ജാതിക്കും മതത്തിനും അക്കാര്യത്തിൽ ഭേദമില്ല. പക്ഷേ ആ തിരിച്ചറിവ് ഇവിടത്തെ പലർക്കും ഇല്ലാതായതാണ്…

Read More

ഉഷ്ണതരംഗത്തിൽ വലഞ്ഞ് യൂറോപ്പ്; മരണം 2,000 കവിഞ്ഞു, ചൂട് ഇനിയുമുയരും

പാരിസ് ∙ ഉഷ്ണതരംഗംമൂലം കടുത്തചൂടിൽ ഉരുകി യൂറോപ്യൻരാജ്യങ്ങൾ. അത്യുഷ്ണം മൂലം വിവിധരാജ്യങ്ങളിൽ മരണം 2,000 കവിഞ്ഞു. വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചതോടെ യൂറോപ്പിൽ പ്രതിരോധനടപടികളും മുൻകരുതലുകളും ശക്തമാക്കി.ഫ്രാൻസിന്റെ തെക്കൻ മേഖലയിൽ ഓഡ്, ഇറോ പ്രവിശ്യകളിൽ 2200 ഏക്കറിൽ കാട്ടുതീ പടർന്നു. ആയിരങ്ങളെ ഒഴിപ്പിച്ചു. തൊട്ടടുത്ത ചൊവ്വാഴ്ച പടർന്ന മാർസേയിൽ കാട്ടുതീ അണച്ചതിനു പിന്നാലെയാണിത്. ഗ്രീസിൽ കാട്ടുതീയിൽ 2 പേർ മരിച്ചു. വിവിധ രാജ്യങ്ങളിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. കനത്തചൂടിൽ പാളങ്ങൾ വിണ്ടതോടെ ട്രെയിൻ ഗതാഗതം…

Read More

കിംഗ്‌സ് ഇലവൻ ആദ്യം ബാറ്റ് ചെയ്യും; ചെന്നൈക്ക് ഇന്ന് ജയിച്ചേ മതിയാകൂ

ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമെന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് അറിയപ്പെടുന്നത്. എന്നാൽ നിലവിലെ സീസണിൽ അത്ര സുഖകരമല്ല അവരുടെ കാര്യങ്ങൾ. നാല് മത്സരങ്ങളിൽ മൂന്ന് എണ്ണവും തോറ്റു. ആകെയുള്ളത് ഒരു വിജയം മാത്രം. നിലവിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ചെന്നൈ.   ഇന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബിനോടാണ് ചെന്നൈയുടെ മത്സരം. ടോസ് നേടിയ കിംഗ്‌സ് ഇലവൻ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും ഒരു ജയവും തന്നെയാണ് പഞ്ചാബിനുമുള്ളത്.  …

Read More

മാധ്യമപ്രവർത്തകർക്ക് വാട്‌സാപ്പിൽ അശ്ലീല ചുവയുള്ള സ്റ്റിക്കർ അയച്ചു; പ്രശാന്ത് ഐഎഎസിനെതിരെ കേസെടുത്തു

പ്രശാന്ത് നായർ ഐഎഎസിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിലാണ് കേസ്. മാതൃഭൂമി റിപ്പോർട്ടർ പ്രവിതയോട് വാട്‌സാപ്പിലൂടെ മോശമായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ആഴക്കടൽ കരാർ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചപ്പോൾ അശ്ലീല ചുവയുള്ള സ്റ്റിക്കറുകൾ പ്രശാന്ത് അയക്കുകയായിരുന്നു കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസ്. സംഭവം വിവാദമായതിനെ തുടർന്ന് പ്രശാന്ത് അല്ല, താനാണ് മറുപടികൾ അയച്ചതെന്ന് പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞിരുന്നു. എന്നാൽ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതു കൊണ്ടാണ് വാട്‌സാപ്പിൽ സന്ദേശമയച്ചതെന്ന് മാധ്യമപ്രവർത്തക…

Read More

ഡോ. പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായി ഡോ. പിഎ ഇബ്രാഹിം ഹാജി (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലബാർ ഗോൾഡിന്‍റെയും ചന്ദ്രികയുടെയും ഡയറക്ടർ ബോർഡ് അംഗമാണ്. കാസര്‍കോട് പള്ളിക്കര സ്വദേശിയാണ്. പിഎ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനും പിഎ കോളജ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമാണ്. ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു. 1943 സെപ്തംബർ ആറിന് കാസർക്കോട്ടെ പള്ളിക്കരയിലാണ് ജനനം. ടെക്സ്റ്റയിൽ വ്യാപാരിയായിരുന്ന അബ്ദുല്ല ഇബ്രാഹിം ഹാജിയാണ് പിതാവ്. മാതാവ് ആയിശ. ചെന്നൈയിൽ നിന്ന് ഓട്ടോ…

Read More

യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ഉഗ്ര സ്‌ഫോടനം

യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ഉഗ്ര സ്‌ഫോടന. സംഭവത്തില്‍ രണ്ടു ഡസനിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങള്‍. പുതുതായി രൂപീകരിച്ച സഖ്യ സര്‍ക്കാര്‍ അംഗങ്ങള്‍ സൗദിയില്‍നിന്ന് എത്തിയ ഉടന്‍ ആയിരുന്നു ആക്രമണമുണ്ടായത്. അംഗങ്ങള്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്താണ് അത്യുഗ്ര ശബ്‌ദത്തോടെ സ്‌ഫോടനം ഉണ്ടായത്. https://twitter.com/AlHadath/status/1344241875268624385?s=20 ഏറെ പ്രാധ്യാന്യമര്‍ഹിക്കുന്ന സംഭവത്തിന് തുടക്കമാകുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അംഗങ്ങള്‍ സൗദിയില്‍ നിന്നും വന്നിറങ്ങുന്നത് തത്സമയ സംപ്രേഷണം ചെയ്‌തിരുന്ന ചാനലുകളില്‍ സ്‌ഫോടനം ലൈവായി പുറം ലോകം കണ്ടു. ഉഗ്ര സ്‌ഫോടനം നടക്കുന്നതും ആളുകള്‍…

Read More

വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല; മകന് വേണ്ടി കളമശ്ശേരി സീറ്റ് ചോദിക്കും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല. പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായതോടെയാണ് നടപടി. പകരം ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലിം ലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ ഗഫൂറിന്റെ പേരാണ് പരിഗണിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിച്ഛായ തകർന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്താണ് ഇബ്രാഹിംകുഞ്ഞ് മത്സരത്തിൽ നിന്ന് പിൻമാറുന്നത്. അതേസമയം മകന് സീറ്റ് വേണമെന്ന് ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെടും. ലീഗ് നേതൃത്വത്തിൽ പിടിപാടുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം തള്ളാനും സാധ്യത…

Read More

‘വാവർ മുസ്ലീം തീവ്രവാദി’; വിദ്വേഷ പരാമർശം നടത്തിയ ശാന്താനന്ദയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയ്‌ക്കെതിരെ കേസെടുത്തു. പന്തളം പൊലീസാണ് കേസെടുത്തിരിക്കുന്നത്. വാവർ മുസ്ലീം തീവ്രവാദിയാണെന്നായിരുന്നു ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ മഹർഷി പ്രസംഗിക്കവെ പറഞ്ഞിരുന്നത്. ശാന്താനന്ദയ്ക്കെതിരെ മൂന്നോളം പരാതികളാണ് പന്തളം പൊലീസിന് ലഭിച്ചിരുന്നത്. ഈ പരാതിയിൽ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ നിയമസംഹിത പുതിയ നിയമപ്രകാരം 299,196 (1B) വിശ്വാസം വൃണപ്പെടുത്തൽ രണ്ട് മത…

Read More

ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍

നല്ല ചുവന്ന് തുടുത്ത ചുണ്ടുകള്‍ നേടാന്‍ മിക്കവരും ആഗ്രഹിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും അതിന് സാധിക്കണമെന്നില്ല. പലരുടേയും ചുണ്ടുകളില്‍ കറുപ്പ് നിറം ഒരു സൗന്ദര്യപ്രശ്‌നമായി മാറുന്നു. നിങ്ങളുടെ ചുണ്ടുകള്‍ ചര്‍മ്മത്തെക്കാള്‍ മൂന്നിരട്ടി സെന്‍സിറ്റീവ് ആണ്, അതിനാല്‍ അവയ്ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കാലാവസ്ഥ, പുകവലി പോലുള്ള മറ്റ് ശീലങ്ങള്‍ എന്നിവ കാരണം നമ്മുടെ ചുണ്ടുകള്‍ വളരെയധികം കറുത്തതായി കാണപ്പെടുന്നു. ലിപ് ബാമുകളും സെറമുകളും ഇതിന് പ്രതിവിധിയായി ഉപയോഗിക്കാമെങ്കിലും അവ ഫലം കാണുമോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാനാവില്ല….

Read More

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ക്ലീമിസ് ബാവ; ‘നാടാര്‍ സംവരണ വിഷയത്തിൽ മറ്റാരും കാണിക്കാത്ത ആര്‍ജവം കാണിച്ചു’

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നാടാര്‍ സംവരണ വിഷയത്തിൽ മറ്റാരും കാണിക്കാത്ത ആര്‍ജവം കാണിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ക്ലീമിസ് ബാവ പറഞ്ഞു. സഭയ്ക്കൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. സമയക്രമം പാലിച്ച് സഭയുടെ ചടങ്ങിൽ പങ്കെടുക്കാൻ അയ്യപ്പ സംഗമ വേദിയിൽ നിന്ന് മുഖ്യമന്ത്രി ഹെലികോപ്ടറിൽ എത്തിയെന്നും ക്ലീമിസ് ബാവ പറഞ്ഞു. അടൂർ ഓൾസെയിന്‍റ്സ് പബ്ലിക് സ്കൂൾ നടന്ന മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷികത്തിന്‍റെ ഭാഗമായ സഭാസംഗമത്തിൽ…

Read More