മോശം കാലാവസ്ഥ, ഹെലികോപ്റ്ററിൽ വരാൻ കഴിയില്ല; മാപ്പ് ചോദിച്ച് മോദി
ഉത്തർപ്രദേശിലെ ബിജ്‌നോറി ജനതയോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ വ്യതിയാനം മൂലമാണ് നേരിട്ട് പ്രചാരണത്തിന് എത്താൻ കഴിയാത്തതെന്ന് മോദി പറഞ്ഞു. ‘ജാൻ ചൗപാൽ’ റാലി വെർച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പ്രധാനമന്ത്രിയുടെ അസൗകര്യത്തെ തുടർന്ന് റാലിയിൽ നേരിട്ട് പങ്കെടുക്കാൻ മോദിക്ക് കഴിഞ്ഞിരുന്നില്ല. “ആദ്യം തന്നെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ചില ഇളവുകൾ നൽകിയതിന് പിന്നാലെ ബിജ്‌നോറിൽ (യുപി) നേരിട്ട് എത്തി പ്രചാരണം നടത്തണമെന്ന് ആഗ്രഹിച്ചതാണ്. എന്നാൽ മോശം കാലാവസ്ഥ…