Headlines

ദുബൈയിൽ ജനവാസ മേഖലയിൽ ശക്തമായ ഭൂചലനം; യുഎഇയുടെ മറ്റിടങ്ങളിലും ഭൂമി കുലുങ്ങി

ദുബൈയിൽ ശക്തമായ ഭൂചലനം. പ്രാദേശിക സമയം 3.38നാണ് ഭൂചലനമനുഭവപ്പെട്ടത്. റിക്ടർ സ്‌കൈയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ജനവാസ കേന്ദ്രങ്ങളിൽ കുലുക്കമുണ്ടായതോടെ ആളുകൾ കെട്ടിടങ്ങളിൽ നിന്ന് താഴേക്ക് ഓടുകയായിരുന്നു. യുഎഇയിൽ ഷാർജയിലും റാസൽ ഖൈമയിലും ഭൂചലനം അനുഭവപ്പെട്ടു. സൗദി, ബഹ്‌റൈൻ, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ഇറാനാണ് ഭൂചലനത്തിന്റെ ഉത്സവം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം സർക്കാർ ഉടൻ പുറത്തുവിടും

Read More

പിഎം ശ്രീ; ‘അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ തള്ളുന്നു; എന്നും കുട്ടികളുടെ പക്ഷത്ത്’; മന്ത്രി വി ശിവന്‍കുട്ടി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ രാഷ്ട്രീയ വിവാദങ്ങളെ തള്ളുന്നുവെന്ന് വി ശിവന്‍കുട്ടി. മതനിരപേക്ഷത ഉറപ്പിക്കുമെന്നും എന്നും കുട്ടികളുടെ പക്ഷത്ത് എന്നും മന്ത്രി. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് മന്ത്രി നയം വ്യക്തമാക്കിയത്. പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ മത്സരിക്കുകയാണ് ചിലരെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതില്‍ പത്രമാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും കൂടിയുണ്ടെന്നും പദ്ധതിയില്‍ ഒപ്പുവച്ചാല്‍ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനല്‍കുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനങ്ങള്‍ക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം…

Read More

ജിറോണ വെച്ച പണിയില്‍ സ്പാനിഷ് ലാലിഗയില്‍ പിന്നിലായി റയല്‍; എംബാപെക്കും പരിക്ക്

നീര്‍ക്കോലി അന്നം മുടക്കിയെന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന്റെ സ്ഥിതി. ഇന്നലെ നടന്ന മത്സരത്തില്‍ ജിറോണയോട് 1-1 സമനില വഴങ്ങിയതോടെ കിരീട പോരാട്ടത്തില്‍ റയല്‍ വീണ്ടും പിന്നിലേക്ക് തള്ളപ്പെട്ടു. മത്സരത്തില്‍ സൂപ്പര്‍ താരം കിലിയന്‍ എംബപെയ്ക്ക് പരിക്കേറ്റത് തുടര്‍ന്നുള്ള മത്സരങ്ങളുടെ ഫലത്തെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് ക്ലബ് മാനേജ്‌മെന്റ്. ജിറോണക്കെതിരെ സമനില വഴങ്ങിയതോടെ 31 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുള്ള റയലിന്റെ നില പരുങ്ങലിലാണ്. റയലിനേക്കാളും ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സലോണക്ക് 76 പോയിന്റ്…

Read More

സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും സ്ത്രീകള്‍ക്ക് നല്‍കും. 525 പഞ്ചായത്തുകളിലും സ്ത്രീകള്‍ പ്രസിഡന്റാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനമാണ് സ്തരീകള്‍ക്ക് ലഭിക്കുക.

Read More

കാസര്‍ഗോഡ് രണ്ടുകോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി; പണം കൊണ്ടുവന്നത് മഞ്ചേശ്വരത്തെ പ്രമുഖന് വേണ്ടി

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീനെ അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍നിന്നാണ് ഹവാല പണം കാസര്‍ഗോഡ് എത്തിച്ചത്. മഞ്ചേശ്വരം തൂമിനാട് ചെക്കുപോസ്റ്റിനടുത്തുവച്ചാണ് സംഭവം. വാഹന പരിശോധനക്കിടെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പണം കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മഞ്ചേശ്വരത്തെ ഒരു വ്യക്തിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് വ്യക്തമായത്. പണം എണ്ണി…

Read More

എൽ ഡി എഫിന്റെ തുടർ ഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നതായി എ വിജയരാഘവൻ

എൽ ഡി എഫ് തുടർഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലത്തോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ. തികഞ്ഞ ആത്മവിശ്വാസമുണ്ടെനന്നും ഞായറാഴ്ച യഥാർഥ വിജയം നേടുമെന്നും വിജയരാഘവൻ പറഞ്ഞു കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഘടകകക്ഷികൾ എൽഡിഎഫിലേക്ക് വന്നത് കൂടുതൽ സീറ്റുകൾ നേടാൻ സാധ്യത കൂട്ടുന്നു. യുഡിഎഫിന്റെ തകർച്ചക്ക് വേഗത വർധിക്കും. വലിയ ആഘാതമാണ് യുഡിഎഫിന് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

സുൽത്താൻ ബത്തേരി നഗരസഭയുടെ പ്രകടനപത്രിക പുറത്തിറക്കി. സുൽത്താൻ ബത്തേരി നഗരത്തെ ഹൈടെക് സിറ്റിയാക്കി മാറ്റും, കാർഷിക – ക്ഷീരമേഖലകൾ, കുടിവെള്ളം, ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും മുന്തിയ പരിഗണന നൽകുന്ന പത്രികയാണ് പുറത്തിറക്കിയത്

നഗരസഭ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സുൽത്താൻ ബത്തേരി നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി പുറത്തിറക്കിയ പ്രകടനപത്രികയിൽ ടൗൺ വികസനത്തിനും കാർഷിക, കുടിവെള്ള, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിലും നടപ്പാക്കുന്ന പദ്ധതികൾക്കാൾ ഊന്നൽ നൽകിയിരിക്കുന്നത്. വീണ്ടും അധികാരത്തിലേറിയാൽ നഗരത്തെ ഹൈടെക് സിറ്റിയിക്കും. നെൽകർഷകർക്കും ക്ഷീരകർഷകർക്കും നൽകുന്ന സബ്സീഡി ഇരട്ടിയാക്കും, കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. ആരോഗ്യ മേഖലയിൽ ഐ സി യു ആംബുലൻസ് സംവിധാനം കൊണ്ടുവരും, ഡയാലിസിസ് സെൻ്റർ ഒരുക്കും, ചെതലയം സി എച്ച് സിയെ…

Read More

കസ്റ്റഡി അപേക്ഷ തള്ളി; മുസ്ലിം ലീഗ് എംഎൽഎ കമറുദ്ദീനെ ജയിലിലേക്ക് മാറ്റി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. കമറുദ്ദീനെ ജില്ലാ ജയിലിലേക്ക് മാറ്റി 30 കേസുകളിൽ കമറുദ്ദീനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം അനുമതി തേടി. സമയം വൈകാതെ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി നിർദേശിച്ചു. അതേസമയം എല്ലാത്തിനും ഉത്തരവാദി എംഡി പൂക്കോയ തങ്ങളാണെന്ന് കമറുദ്ദീന്റെ അഭിഭാഷകൻ വാദിച്ചു പൂക്കോയ ഒളിവിൽ പോയതിന് രണ്ടാം പ്രതിയെ കസ്റ്റഡിയിൽ വിടുന്നത് ശരിയല്ല. കേസിൽ വഞ്ചനാ കുറ്റം…

Read More

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിനായ കൊവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്. covaxin ഉച്ചയ്ക്കുശേഷം ലോകാരോഗ്യ സംഘടനാ വിദഗ്ധ സമിതി യോഗം ചേരും. കൊവാക്‌സിന്റെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കും. വിദഗ്ധ സമിതി നിലപാട് അനുകൂലമായാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും. കൊവാക്സിന്‍ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്നതോടെ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്സിന്‍ പട്ടികയില്‍ ഇന്ത്യ തദ്ദേശീയമായി…

Read More

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 72 പേര്‍ രോഗമുക്തി നേടി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 72 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് കോര്‍പ്പറേഷന്‍ – 34, വാണിമേല്‍ – 3, വില്യാപ്പളളി – 2, തിരുവമ്പാടി – 2, ചൂലൂര്‍ – 1, പുറമേരി – 1, ഓമശ്ശേരി – 2, ചോറോട് – 3, വടകര – 4, കോടഞ്ചേരി – 2, കൊയിലാണ്ടി – 1, തിരുവളളൂര്‍ – 1, കടലുണ്ടി – 1, കായകൊടി – 3, കൂത്താളി…

Read More