തമിഴ്‌നാട്ടിലും ‘നങ്കൂരം’ ഉറപ്പിച്ച് മരക്കാര്‍; മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് റെക്കോര്‍ഡ് സ്‌ക്രീനുകളില്‍; മലയാള സിനിമയ്ക്ക് ചരിത്ര നിമിഷം

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് 350 സ്‌ക്രീനുകളില്‍. ഒരു മലയാള സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ തുടക്കമാണ് മരക്കാറിന് ലഭിച്ചിരിക്കുന്നത്. ചെന്നൈയിലെ മായാജാല്‍ തിയറ്റില്‍ മാത്രം 30 ഷോകളാണ് ഒരു ദിവസം നടക്കുക. മലയാളത്തിലും തമിഴിലും തെലുങ്കിലും വിവിധ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. പലയിടത്തും സിനിമയുടെ  ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ തിയറ്ററുകളില്‍ എയ്യുന്നത്.മകരളത്തില്‍ ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ…

Read More

വിതുമ്പിക്കരഞ്ഞ് മെസ്സി, ഗുഡ്ബൈ ബാഴ്സ; എന്നെ ഞാനാക്കിയത് ബാഴ്‌സയാണ്: ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല

ബാഴ്‌സലോണയുടെ ജഴ്‌സിയിൽ ഇനി ഇതിഹാസതാരം ലയണൽ മെസ്സിയില്ല. രണ്ടു പതിറ്റാണ്ടുനീണ്ട ആ ആത്മബന്ധത്തിന് വികാരനിർഭരമായ അന്ത്യം. ബാഴ്‌സയോടും ആരാധകരോടും മെസ്സി കണ്ണീരോടെ വിടചൊല്ലി. നൗകാംപിൽ ഇന്ത്യൻ സമയം 3.30ന് തുടങ്ങിയ വാർത്താസമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞാണ് മെസ്സി ബാഴ്‌സ ആരാധകരോട് വിടചൊല്ലിയത്. ബാഴ്‌സയെ വിടുന്നത് ഏറ്റവും പ്രസായകരമായ നിമിഷമാണെന്ന് താരം പറഞ്ഞു. വർഷങ്ങളായി ഇവിടെത്തന്നെയായിരുന്നു. 13 വയസുമുതൽ എന്റെ ജീവിതം മുഴുവൻ ഇവിടെത്തന്നെയായിരുന്നു. 21 വർഷങ്ങൾക്കുശേഷമാണ് ക്ലബിനോട് വിടപറയുന്നത്. എല്ലാത്തിനും നന്ദിയുണ്ട്; സഹതാരങ്ങളോടും ഒട്ടേറെ പേരോടും. ക്ലബിനു വേണ്ടി എല്ലാം…

Read More

ഓപറേഷൻ പി ഹണ്ട്: കണ്ണൂരിൽ 25 പേർക്കെതിരെ കേസ്, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

  ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി പോലീസിന്റെ മിന്നൽ പരിശോധന. കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തു. നിരവധി മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂരിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ സ്ഥിരമായി കാണുന്നവരെ സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് പോലീസ് നടത്തിയ തിരച്ചിലിൽ 25 പേർക്കെതിരെ കേസെടുത്തു. ഇവരുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. പരിയാരം, പയ്യന്നൂർ, കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധികളിൽ…

Read More

സത്യപ്രതിജ്ഞാ ചടങ്ങ് പരമാവധി ആളുകളെ കുറച്ച്; മന്ത്രിസഭയിൽ 21 അംഗങ്ങൾ: വിജയരാഘവൻ

രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാരുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാലും കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും ഓരോ മന്ത്രിസ്ഥാനങ്ങൾ നൽകും ജനാധിപത്യ കേരളാ കോൺഗ്രസ്, ഐഎൻഎൽ എന്നീ പാർട്ടികൾക്ക് ആദ്യ ഊഴത്തിൽ മന്ത്രിസ്ഥാനം ലഭിക്കും. രണ്ടാം ഊഴത്തിൽ കേരളാ കോൺഗ്രസ് ബി, കോൺഗ്രസ് എസ് എന്നീ പാർട്ടികൾക്ക് മന്ത്രിസ്ഥാനം ലഭിക്കും. സ്പീക്കർ പദവി സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐക്കും ലഭിക്കും. ചീഫ് വിപ്പ് പദവി കേരളാ കോൺഗ്രസ്…

Read More

കൊവിഡിനെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ; നേതാക്കളെ ഏകോപിപ്പിച്ച് മുന്നോട്ടുപോകുമെന്ന് വി ഡി സതീശൻ

  കൊവിഡ് മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ ധർമം നിർവഹിക്കും. സർക്കാരിന്റെ തീരുമാനങ്ങൾ പരിശോധിച്ച് തെറ്റുകളിൽ നിന്ന് അവരെ തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവർത്തിക്കുന്ന പ്രതിപക്ഷമാകും കോൺഗ്രസിലെ മുതിർന്ന നേതാക്കളെയും രണ്ടാംതലമുറ നേതാക്കളെയും ഒന്നിപ്പിച്ച് മുന്നോട്ടു പോകും. പാർട്ടിയെ ശക്തിപ്പെടുത്തും. രമേശ് ചെന്നിത്തല തന്നെ അഭിനന്ദനം അറിയിച്ചിട്ുണ്ട്. പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സതീശൻ പറഞ്ഞു ഗ്രൂപ്പുകൾ മഹാപാപമാണെന്ന നിലപാടിൽ ഇപ്പോൾ പോകേണ്ടതില്ല. പാർട്ടിയെ ശക്തിപ്പെടുത്താനാണ്…

Read More

റൂബന്‍ അമോറിമിന്റെ പിന്‍ഗാമിയായി മൈക്കല്‍ കാരിക്ക്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ പരിശീലകന്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലടക്കമുണ്ടായ തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്ന് പുറത്തായ, ഹെഡ് കോച്ച് ആയിരുന്ന റൂബര്‍ അമോറിമിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഈ സീസണ്‍ അവസാനിക്കുന്നത് വരെ ക്ലബ്ബിന്റെ ഇടക്കാല മാനേജരായി ക്ലബ്ബിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മൈക്കല്‍ കാരിക്കിനെ നിയമിച്ചു. റൂബന്‍ അമോറിമിന്റെ പുറത്താകലിന് പിന്നാലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളുടെ ചുമതല മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അണ്ടര്‍ 18 ടീമിന്റെ കോച്ച് ആയ ഡാരന്‍ ഫ്‌ളെച്ചര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ക്കായി ടീമിനെ സജ്ജമാക്കുന്നത് ഇനിമുതല്‍…

Read More

കേരളം സമൂഹ വ്യാപന ഭീഷണിയിൽ; കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തിൽ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് ഇപ്പോള്‍ കേരളം. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം ആറാമതെത്തി. 100 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ എത്ര പേര്‍ കോവിഡ് പോസിറ്റീവാകുന്നു എന്ന കണക്കാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 12.53 % ആണ് കേരളത്തിന്‍റെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കെടുക്കുമ്പോള്‍ 9.1% ആണ് കേരളത്തിന്‍റെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി. ദേശീയ ശരാശരി…

Read More

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ചിറ്റൂർ മൂച്ചിക്കടവ് സ്വദേശി നല്ലമ്മാളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നല്ലമ്മാൾ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Read More

CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു: കേന്ദ്രം പ്രതിരോധത്തിൽ; പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

  നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരത്തിന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്ത രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്.     പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു….

Read More

സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159, പത്തനംതിട്ട 112, വയനാട് 65, ഇടുക്കി 55, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More