പാർലമെന്റ് വർഷകാല സമ്മേളനം: സഭയിലെത്താത്ത പാർട്ടി എംപിമാരെ ശാസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യസഭയിൽ എംപിമാർ ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രധാവനമന്ത്രി നരേന്ദ്ര മോദി. നടപടിക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും തിങ്കളാഴ്ച ബില്ലുകൾ പാസാക്കുന്ന ഘട്ടത്തിൽ ഹാജരാകാതിരിക്കുകയും ചെയ്ത എംപിമാരുടെ പേരുകൾ പ്രധാനമന്ത്രി തേടിയെന്നാണ് വിവരം. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ പ്രധാന്യത്തെ കുറിച്ചും അദ്ദേഹം വിശദമാക്കി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം മൂന്നിന് ലോക്സഭ പാസാക്കിയ ഫിലിം സർട്ടിഫിക്കേഷൻ അപ്പീൽ ട്രിബ്യൂണൽ ഉൾപ്പടെ ഒമ്പത് അപ്പീൽ ട്രിബ്യൂണൽ റദ്ദാക്കികൊണ്ടുള്ള ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ പാസാക്കിയിരുന്നു. ബിൽ…