Headlines

ആലുവയിലെ യുവതിയുടെ ആത്മഹത്യ; സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി

  ആലുവയിൽ ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സിഐക്കെതിരെ നടപടി. സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ സിഐക്കെതിരെ പരാമർശമുണ്ടായിരുന്നു എടയപ്പുറത്ത് മൊഫിയ പർവീൺ എന്ന 23കാരിയാണ് ആത്മഹത്യ ചെയ്തത്. മൊഫിയയുടെ ആത്മഹത്യ കേസ് ആലുവ ഡിവൈഎസ്പി അറിയിക്കും. മൊഫിയയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുക്കും. ഒരു മാസം മുമ്പാണ് ഭർതൃവീട്ടുകാർക്കെതിരെ യുവതി പരാതി നൽകിയത്. പരാതിയിൽ ഇന്നലെ യുവതിയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പരാതി…

Read More

തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിൽ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി

തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിൽ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി. പാർക്കിനുള്ളിൽ നിന്ന് തന്നെയാണ് കടുവയെ കണ്ടെത്തിയത്. കടുവ ഫെൻസിംഗിന്റെ ഉള്ളിൽ തന്നെയുള്ളതായാണ് കണ്ടെത്തിയത്. കടുവയെ മയക്ക് വെടിവച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വയനാട് ചിയമ്പം മേഖലയിൽ നിന്നും എത്തിച്ച കടുവയെ കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് ചാടിപ്പോയത്. ട്രീറ്റ്‌മെന്റ് കൂടിനുള്ളിൽ ഇട്ടിരുന്ന കടുവ കമ്പി വഴിയാണ് പുറത്തേക്ക് പോയത്. കടുവ പുറത്ത് നിൽക്കുന്നത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാണുകയും ചെയ്തു….

Read More

CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു: കേന്ദ്രം പ്രതിരോധത്തിൽ; പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

  നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരത്തിന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്ത രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്.     പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു….

Read More

‘100 രൂപയിൽ കൂടുതൽ ഒരു അക്കൗണ്ടിലുമില്ല, ഏത് ബാങ്കിലാണ് കോടികൾ ഉള്ളത്, ശരത്തിന്റെ ആരോപണം ശരിയല്ല’; എം കെ കണ്ണൻ

തൃശൂർ: ജില്ലയിലെ സിപിഐഎം നേതാക്കൾക്കെതിരെയുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിൻ്റെ ശബ്ദരേഖ പുറത്ത്. സിപിഐഎം നേതാക്കൾ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയവരെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ കോടിപതിയാണന്നും എ.സി. മൊയ്തീന്റെ ഡീലിങ്സ് ടോപ്പ് ക്ലാസുമായെന്നും ശരത് സംഭാഷണത്തിൽ പറയുന്നു. ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ എം. കെ. കണ്ണനും പ്രതികരിച്ചു. 100 രൂപയിൽ കൂടുതൽ ഒരു അക്കൗണ്ടിലുമില്ല,…

Read More

പിഎം ശ്രീയില്‍ യൂടേണ്‍ എടുത്ത് സിപിഐഎം; സിപിഐക്കിത് രാഷ്ട്രീയ വിജയം

പിഎം ശ്രീ പദ്ധതിയില്‍ സിപിഐഎം ഒടുവില്‍ കീഴടങ്ങിയിരിക്കുന്നു. വിഷയത്തില്‍ സിപിഐയുടെ ശക്തമായ സമ്മര്‍ദമാണ് സിപിഐഎമ്മിനെ വലച്ചത്. പിഎം ശ്രീ പദ്ധതി പിന്‍വലിക്കാതെ തങ്ങളുടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ സിപിഐഎം പ്രതിരോധത്തിലാവുകയായിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ സിപിഐയുടെ നിലപാട് വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുമെന്ന തിരിച്ചറിവാണ് പിഎം ശ്രീയില്‍ യു ടേണ്‍ എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ രഹസ്യമായി പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് ഇടതുപക്ഷത്തിന്റെ…

Read More

കോട്ടയത്ത് അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

  കോട്ടയം മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ അഭിഷേകാണ്(28) മരിച്ചത്. കൊച്ചിയിൽ നിന്നുള്ള നേവി സംഘം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കൊച്ചി നേവൽ ബേസിൽ നിന്നുള്ള എട്ടംഗ സംഘമാണ് കോട്ടയത്ത് എത്തിയത്. ഇതിൽ നാല് പേരാണ് കുളിക്കാനിറങ്ങിയത്. അഭിഷേക് ചുഴിയിൽ അകപ്പെടുകയായിരുന്നു.

Read More

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദം ചെലുത്തുന്നു; ഇ ഡിക്കെതിരെ ഗുരുതര ആരോപണവുമായി ശിവശങ്കർ

രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്ന് എം ശിവശങ്കർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശിവശങ്കർ കോടതിയിൽ ഉന്നയിച്ചത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതു കൊണ്ടാണ് തന്നെ അറസറ്റ് ചെയ്തതെന്നും ശിവശങ്കർ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണ പത്രികയിലാണ് ഇക്കാര്യം പറയുന്നത്. കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ല. സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ കേസുകളിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡി സമ്മർദം ചെലുത്തുന്നു. ഇതിന് താൻ വഴങ്ങിയിട്ടില്ല. ഇതേ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്തത്….

Read More

മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ നാളെ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും

മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ നാളെ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. അത്യാഹിതം, കൊവിഡ് ഡ്യൂട്ടി ഒഴികെയുള്ള എല്ലാ സർവീസുകളും ബഹിഷ്‌കരിക്കും. നാളെ രാവിലെ 8 മുതൽ മറ്റന്നാൾ രാവിലെ 8 വരെയാണ് പണിമുടക്ക്. പി ജി ഡോക്‌ടേഴ്‌സിന്റെ സമരം കാരണം ജോലി ഭാരം വർധിച്ചെന്ന് ഹൗസ് സർജൻമാർ അറിയിച്ചു.   അതേസമയം സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പി.ജി ഡോക്ടർമാരുടെ സമരം ഇന്നും തുടരും. പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കൽ കോളജ് അധ്യാപകരടക്കമുള്ള സംഘടനകൾ…

Read More

പാലാരിവട്ടത്ത് ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു; ആളപായമില്ല

കൊച്ചി പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. യാത്രക്കാർ തീ ഉയരുന്നത് കണ്ട് ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. കുണ്ടന്നൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന ടാക്‌സി കാറിനാണ് യാത്രക്കിടെ തീ പിടിച്ചത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു സിഎൻജി ഇന്ധനം ഉപയോഗിച്ച് ഓടിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Read More

കാബൂളിൽ പാക് വിരുദ്ധ പ്രക്ഷോഭവുമായി ജനക്കൂട്ടം; വെടിയുതിർത്ത് താലിബാൻ

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാക്കിസ്ഥാനെതിരെ പ്രതിഷേധ റാലി. കാബൂളിലെ സെറീന ഹോട്ടലിന് മുന്നിലാണ് നിരവധി പേർ മുദ്രവാക്യം വിളികളുമായി തടിച്ചുകൂടിയത്. അഫ്ഗാൻ സന്ദർശനത്തിനെത്തിയ പാക് ചാരസംഘടനയുടെ മേധാവി താമസിക്കുന്ന ഹോട്ടലാണിത്. പാക്കിസ്ഥാൻ അഫ്ഗാൻ വിട്ടുപോകുക എന്ന മുദ്രവാക്യമുയർത്തിയായിരുന്നു പ്രതിഷേധം സ്ത്രീകളടക്കമുള്ള ആളുകളാണ് പാക് എംബസിക്ക് മുന്നിൽ പ്രതിഷേധിച്ചത്. പഞ്ച്ഷീറിൽ പ്രതിരോധ സേനക്കെതിരായ യുദ്ധത്തിൽ താലിബാനെ പാക്കിസ്ഥാൻ സഹായിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടന്നത് പ്രതിഷേധക്കാർക്ക് നേരെ താലിബാൻ വെടിയുതിർത്തു. ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന…

Read More