Headlines

പത്തനംതിട്ടയിൽ അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട മൈലപ്രയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേക്കര ഇടമുറിയിൽ മത്തായി-സാലമ്മ ദമ്പതികളുടെ മകൻ സിജു മത്തായി(11) ആണ് മരിച്ചത്. രാത്രി വൈകിയും മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് മാതാവ് ചെന്ന് നോക്കിയപ്പോഴാണ് സിജു തൂങ്ങിനിൽക്കുന്നതായി കണ്ടത്. ഉടനെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ പിതാവ് വിദേശത്താണ്.

Read More

ജഡ്ജിയ്ക്ക് ആരോഗ്യ പ്രശ്നം; നെന്മാറ ഇരട്ടകൊലപാതകത്തിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

  കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടകൊലപാതക കേസിൽ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. പാലക്കാട് അഡീ സെഷൻസ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വിധി നീട്ടിയത്. വിധി അടുത്ത ദിവസം തന്നെ ഉണ്ടാകും.     2025 ജനുവരി 27 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം…

Read More

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി; ട്രൈബ്യുണൽ ഉത്തരവ് റദ്ദാക്കി

  എൽ ജി എസ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പി എസ് സിയുടെ വാദങ്ങൾ ശരിവെച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് എല്ലാ ജില്ലകളിലെയും വകുപ്പ് മേധാവികൾ എൽ ജി എസിന്റെ വകുപ്പുകളിലെയും ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും ഓരോ ഓഫീസുകളുടെയും ആസ്ഥാനങ്ങളായുള്ള ഡയറക്ടറേറ്റുകളിലെ ഒഴിവുകൾ പി എസ് സി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട് ട്രൈബ്യൂണലിന്റെ ഉത്തരവിലെ നിയമപരമായ പിഴവുകൾ…

Read More

ജനിതകമാറ്റം വന്ന വൈറസ് കൂടുതൽ മാരകമായേക്കാമെന്ന് ബോറിസ് ജോൺസൺ; ബ്രിട്ടനിൽ സ്ഥിതി രൂക്ഷം

യുകെയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രോഗവ്യാപനം കൂടുന്നതിന് പുറമെ മരണനിരക്ക് വർധിക്കുന്നതുമായും ഇതിന് ബന്ധമുണ്ട്. പ്രായമേറിയവർക്ക് 30 മുതൽ നാൽപത് ശതമാനം വരെ വകഭേദം വന്ന വൈറസ് മാരകമായേക്കാമെന്നാണ് വിദഗ്ധരും പറയുന്നത്. ബ്രിട്ടനിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 16 ശതമാനമാണ് മരണനിരക്ക് ഉയർന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ് വെള്ളിയാഴ്ച 1401 പേരാണ് ബ്രിട്ടനിൽ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 95,981 ആയി.

Read More

‘തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം; വികസനം വരണമെങ്കിൽ BJP വരണം’; സുരേഷ് ഗോപി

തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂരിൽ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ എന്ന് മനസിലായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സെൻട്രൽ ഫോറൻസിക് തിരുവനന്തപുരത്തേയ്ക്ക് പോകും. പകരം തൃശൂരിൽ 25 ഏക്കറിലുള്ള മറ്റൊരു പദ്ധതി ആവിഷ്കരിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണം….

Read More

കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വമർശനം

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പിണറായി വിജയൻ. അന്വേഷണം ഏജൻസികൾ സാമാന്യ മര്യാദകൾ ലംഘിക്കുന്നു എന്നായിരുന്നു മുഖ്യ മന്ത്രിയുടെ വിമർശനം. എന്‍ഫോഴ്സ്മെന്റ് പരിധിയും പരിമതിയും ലംഘിക്കുന്നു.   സി.എ.ജിയുടെ ഉത്തരവാദിത്തം അന്വേഷണ ഏജന്‍സികള്‍ ചെയ്യാന്‍ ശ്രമിക്കരുത്. ഏജന്‍സികള്‍ സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറുന്നു. ശരിയായ ദിശയിലുളള അന്വേഷണത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നൽകും. എല്ലാ വിധത്തിലുമുള്ള അന്വേഷണത്തേയും സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Read More

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായോ? തിരിച്ചടിയെ പ്രതിരോധിക്കാന്‍ ജാഥകളുമായി എല്‍ഡിഎഫ്

കേരളത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണം എന്താണ്? ശബരിമല സ്വര്‍ണക്കൊള്ളയാണോ? അതോ ശക്തമായ ഭരണവിരുദ്ധ വികാരമാണോ? കാരണങ്ങള്‍ എന്തായാലും തിരിച്ചടിയുടെ ആഘാതത്തിലാണ് ഇടതുമുന്നണി. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ സംസ്ഥാന കൗണ്‍സിലും പരാജയ കാരണങ്ങള്‍ വിലയിരുത്തി. വളരെ വ്യത്യസ്തമായ വിലയിരുത്തലുകളാണ് ഇതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും നടത്തിയത്.സംസ്ഥാനത്ത് ഭരണവിരുദ്ധതവികാരം ഇല്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, രാഷ്ട്രീയ കാലാവസ്ഥ തങ്ങള്‍ക്ക് അനുകൂലമല്ലെന്ന് സിപിഐഎം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ്…

Read More

‘പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാകും?’ പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ഹൈക്കോടതി

  പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിനുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എന്ന് ഹർജിക്കാരൻ വാദിച്ചു. വാക്കുപാലിച്ചതായി കണ്ടുകൂടെയെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക എന്ന് കോടതി ചോദിച്ചു. ഹർജി വിധി പറയാൻ മാറ്റി.     കർണാടകയിലും, തമിഴ്നാടിലും, പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കി എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീശാക്തികരണമാണ് ലക്ഷ്യമെന്നും സർക്കാർ പറഞ്ഞു. ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ, തുച്ഛമായ…

Read More

വാളയാറിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി; കടത്തിയത് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും

പാലക്കാട് വാളയാറിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച സ്‌ഫോടക വസ്തുക്കൾ പിടികൂടി. ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായ പോയ മിനി ലോറിയിലാണ് സ്‌ഫോടക വസ്തുക്കൾ ഒളിച്ചു കടത്താൻ ശ്രമിച്ചത് തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രവി, പ്രഭു എന്നിവരെയാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്. 35 പെട്ടികളിലായാണ് സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചു വെച്ചിരുന്നത്. പാലക്കാട് ഭാഗത്തെ ക്വാറികളിലുപയോഗിക്കാൻ എത്തിച്ചതെന്നാണ് സംശയം.

Read More

വിധി നിരാശാജനകം, പണവും അധികാരവും ഉണ്ടെങ്കിൽ എന്തും സാധിക്കുമെന്നതിന് തെളിവ്: കെ.കെ.രമ

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി നിരാശാജനകമാണെന്ന് കെ.കെ. രമ എംഎൽഎ. വിധിയിലൂടെ അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും, നീതി തേടുന്നവർക്ക് ഈ കോടതിവിധി വലിയ തിരിച്ചടിയാണെന്നും കെ.കെ. രമ കുറ്റപ്പെടുത്തി. കേസിൽ ഗൂഢാലോചന നടത്തിയതിൻ്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കോടതി അത് മുഖവിലയ്ക്കെടുത്തില്ലെന്ന് എം.എൽ.എ. ആരോപിച്ചു. ഗുഢാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്പ പറ്റി. ഭരണകൂടം പ്രതികളെ സംരക്ഷിച്ചു. അതിജീവിത മേൽക്കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷ. പണവും അധികാരവും…

Read More