കാലൂചക് സൈനിക താവളത്തിന് മുകളിൽ സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ; ജമ്മുവിൽ ജാഗ്രതാ നിർദേശം

  ജമ്മു കാലൂചക് സൈനിക കേന്ദ്രത്തിന് മുകളിൽ ഞായറാഴ്ച രാത്രി രണ്ട് തവണ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെ ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ വഴിയുള്ള സ്‌ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക താവളത്തിന് മുകളിൽ സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഡ്രോണുകൾക്ക് നേരെ സൈനികർ 25 റൗണ്ട് വെടിയുതിർത്തുവെങ്കിലും ഇത് ഇരുളിലേക്ക് മറയുകയായിരുന്നു. ഇതിന് പിന്നാലെ ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

Read More

വിദ്യാര്‍ഥികളില്‍ കോവിഡ് ക്ലസ്റ്റര്‍; നിയന്ത്രണം കടുപ്പിച്ച് ചൈന

തെക്കന്‍ ചൈനയിലെ നഗരങ്ങളിലെ വിദ്യാര്‍ഥികളില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുന്നത് തടയാനൊരുങ്ങി ചൈന. വാക്സിന്‍ സ്വീകരിക്കാത്ത സ്കൂള്‍ കുട്ടികളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ അടച്ചുകൊണ്ടുളള മെഗാ കോവിഡ് ടെസ്റ്റിന് ചൈന തയ്യാറായത്. പുടിയന്‍ നഗരത്തില്‍ സിംഗപ്പൂരില്‍ നിന്നും വന്ന ഒരാളില്‍ നിന്നും നൂറിലധികം പേര്‍ക്ക് കോവിഡ് ഡെല്‍റ്റ ബാധ സ്ഥിരീകരിച്ചതിനാല്‍ നഗരവാസികളെ മുഴുവന്‍ ടെസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ചൈന. 3.2 മില്ല്യണ്‍ ആണ് ഇവിടത്തെ ജനസംഖ്യ. സിംഗപ്പൂരില്‍ നിന്നും വന്ന വ്യക്തിയുടെ 12 വയസുള്ള മകനും സഹപാഠിക്കുമാണ്…

Read More

ലോകായുക്ത ഓർഡിനൻസ് സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി

  ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. അതേസമയം ഓർഡിനൻസ് സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ആർ എസ് ശശികുമാർ എന്നയാളാണ് ഓർഡിനൻസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റാണ് ഓർഡിനൻസ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തിയാണ് ഹർജിക്കാരൻ. നേരത്തെ ലോകായുക്ത ഭേദഗതി…

Read More

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടുവൈദ്യങ്ങൾ

തലയ്ക്ക് വരുന്ന എല്ലാ വേദനകളും അസഹനീയമാണ്. എന്നാല്‍ മൈഗ്രൈന്റെ കാര്യം എടുത്താലോ ചില സിനിമാ ഭാഷകളില്‍ പറഞ്ഞാല്‍ കൊടും ഭീകരനാണ് മൈഗ്രെയ്ന്‍. ഒരിക്കല്‍ വന്നാല്‍ നമ്മുടെ വേദന നമ്മുടെ തലയും കൊണ്ട് പോകുമെന്ന് വരെ തോന്നും. ചിലര്‍ക്ക് മൈഗ്രെയ്ന്‍ വന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. മൈഗ്രെയ്‌നില്‍ നിന്ന് മുക്തി നേടാന്‍ ധാരാളം ഗുളികകള്‍ ഉണ്ട്. എന്നാല്‍ ആരോഗ്യപ്രദമായിരിക്കണമെന്നില്ല. ആരോഗ്യമായ രീതിയിലൂടെ മൈഗ്രെയിനിനെ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് മൈഗ്രന്‍ ഉണ്ടാകുന്നത്? തലയുടെ…

Read More

ക്ഷീണമാണോ നിങ്ങൾക്ക് എപ്പോഴും? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലം

ജീവിതത്തിലെ പല ഘട്ടങ്ങളിലും സാധാരണയായി മനുഷ്യര്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നു. എന്നാല്‍ അതൊക്കെ ഒഴിവാക്കാന്‍ നമ്മുടെ വിശ്രമവും ഉറക്കവും സഹായിക്കും. എന്നാല്‍, മതിയായ വിശ്രമം നേടിയിട്ടും നിങ്ങളുടെ ക്ഷീണം മാറുന്നില്ലെങ്കിലോ? ദിവസം മുഴുവന്‍ അലസത നിറഞ്ഞ് ഊര്‍ജ്ജമില്ലാതെ എപ്പോഴും ക്ഷീണിതനായി കാണപ്പെട്ടാലോ? നിങ്ങള്‍ നന്നായി ഉറങ്ങുകയും മതിയായ വിശ്രമം നേടുകയും ചെയ്തിട്ടും എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അടിസ്ഥാനപരമായി, പല കാരണങ്ങളാല്‍ ഉണ്ടാകാവുന്ന ഒരു സാധാരണ പ്രശ്‌നമാണ് ക്ഷീണം. നിരന്തരമായ ക്ഷീണത്തിന്റെ കാരണങ്ങള്‍ പലതും നിങ്ങളുടെ…

Read More

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് ട്വന്റിഫോറിനോട്. താന്‍ കോണ്‍ഗ്രസ് വിട്ടില്ല, കോണ്‍ഗ്രസാണ് തന്നെ വിട്ടതെന്നും കെ വി തോമസ് പറഞ്ഞു 2019ല്‍ എനിക്ക് സീറ്റ് നിഷേധിക്കുമ്പോള്‍ ഞാന്‍ ജയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അന്ന് എനിക്ക് 71 വയസായിരുന്നു. എനിക്ക് 71 വയസായി എന്നാണ് അവര്‍ അന്ന് ഒരു കാരണമായി പറഞ്ഞത്. ഇന്ന് 84 വയസുള്ളയാളുകള്‍ തയാറായി കളത്തിലേക്ക് ഇറങ്ങുന്നു. ഞാന്‍ കോണ്‍ഗ്രസ് ഇപ്പോഴും വിട്ടിട്ടില്ല. പക്ഷേ, കോണ്‍ഗ്രസിനൊരു ലക്ഷ്യബോധമില്ല…

Read More

‘രാഹുൽ സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര’; പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം

രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയൽ. ‘ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് മുഖപത്രം. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. രാഹുലിനെതിരെ വ്യാജമായ ലൈംഗികാരോപണമാണുള്ളത്. സിപിഐഎം കഴുത്തോളം മാലിന്യത്തിൽ മുന്നിൽ നിൽക്കുന്നു. എന്നിട്ടും സിപിഐഎം കോൺഗ്രസിനെതിരെ സദാചാരപ്രസംഗം നടത്തുന്നുവെന്ന് എഡിറ്റൊറിയൽ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഐഎമ്മിൽ നിന്നുണ്ടാകുന്നത് അതിസാരവും ഛർദിയും. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 1996 ലെ സൂര്യനെല്ലി കേസും…

Read More

റെയ്‌നയുടെ പിന്മാറ്റം; ധോണി അവസരം മുതലാക്കണമെന്ന് ഗംഭീര്‍

ഇത്തവണത്തെ ഐ.പി.എല്‍ സീസണിയില്‍ നിന്ന് സുരേഷ് റെയ്‌ന പിന്മാറിയ സാഹചര്യത്തില്‍ അദ്ദേഹം കളിച്ചിരുന്ന മൂന്നാം നമ്പര്‍ സ്ഥാനത്ത് എം.എസ്് ധോണി വരണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഒരു വര്‍ഷത്തിലധികമായി സജീവ ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്ന ധോണിക്ക് ഇത് വളരെ സഹായകരമായ കാര്യമാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ‘മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങാന്‍ ധോണിക്ക് ലഭിച്ച ഏറ്റവും മികച്ച അവസരമാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ധോണി കളത്തിലില്ല. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ ഇറങ്ങിയാല്‍ ആവശ്യത്തിന് പന്തുകള്‍ നേരിടാന്‍…

Read More

മിസോറം പോലീസ് നടത്തിയ വെടിവെപ്പിൽ ആറ് അസം പോലീസുകാർ മരിച്ചു; നിരവധി നാട്ടുകാർക്കും പരുക്ക്

അസം-മിസോറം അതിർത്തിയിൽ സംഘർഷം അതീവ രൂക്ഷാവസ്ഥയിലേക്ക്. മിസോറം പോലീസ് നടത്തിയ വെടിവെപ്പിൽ ആറ് അസം പോലീസുകാർ കൊല്ലപ്പെട്ടു. നിരവധി നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശർമയാണ് ഇക്കാര്യമറിയിച്ചത്. മിസോറം അതിർത്തിയിലെ ചില നിർമാണങ്ങൾ അസം സർക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് സംഘർഷത്തിന് തുടക്കമായത്. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം നേരിട്ട് ഇടപെട്ടിരുന്നുവെങ്കിലും സംഘർഷത്തിന് അയവുവന്നിട്ടില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു.

Read More

Wanted Structural Steel Fabrication Company (7 Nos.) Apply Now, Join Now

Are you a regular newspaper reader and have not reached Khaleej Times Jobs yet? Then let me inform you that Khaleej Times is the 2nd largest circulating newspaper network of UAE has also taken responsibility to publish daily vacancies in the Khaleej Times careers page section just like Gulf News jobs. Where individuals can find never-ending opportunities. So the recommendation…

Read More