സ്വർണവിലയിൽ കുറവ്; ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് ഇന്ന് 200 രൂപ കുറഞ്ഞു. തുടർച്ചയായ വർധനവിന് ശേഷമാണ് ശനിയാഴ്ച 200 രൂപ കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 36,000 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500 രൂപയായി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1812.36 ഡോളറായി.

Read More

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം: സംസ്ഥാനങ്ങൾക്ക് അഞ്ചിന നിർദേശങ്ങളുമായി കേന്ദ്രം

കൊവിഡ് രണ്ടാം തരംഗമെന്ന് സൂചനകൾ ലഭിച്ചതോടെ സംസ്ഥാനങ്ങൾക്ക് അഞ്ചിന നിർദേശങ്ങൾ നൽകി കേന്ദ്ര സർക്കാർ. ആർടിപിസിആർ ടെസ്റ്റുകൾ നിർബന്ധമാക്കി. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു നിയന്ത്രണങ്ങൾ ശക്തമാക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണനിരക്ക് കൂടിയ സ്ഥലങ്ങളിൽ ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ. കേരളത്തിൽ പ്രതിദിന വർധനവിനൊപ്പം തന്നെ കൊവിഡ് മുക്തി നിരക്കും കൂടുതലാണ്. അതേസമയം ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. അതേസമയം കൂടുതൽ വാക്‌സിൻ…

Read More

പ്രവാസി സമൂഹത്തിനെ കരുതുന്ന ബജറ്റ്: കേരള പ്രവാസി സംഘം

അമ്പലവയൽ: നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾക്ക് പെൻഷൻ തുക 3500 രൂപയാക്കി വർദ്ധിപ്പിച്ച കേരള സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് കേരള പ്രവാസി സംഘം ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയലിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം കേരള പ്രവാസി സംഘം വയനാട് ജില്ലാ സെക്രട്ടറി കെ കെ നാണു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക മേഖലക്ക് ഏറ്റവും കൂടുതൽ സഹായം നൽകുന്ന പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന ജനകീയ ബജറ്റാണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു….

Read More

സ്പുട്‌നിക് വി വാക്‌സിൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യ കൈമാറും; ഇന്ത്യയിൽ 85 കോടി ഡോസ് നിർമിക്കും

  സ്പുട്‌നിക് വി വാക്‌സിൻ പ്രാദേശികമായി നിർമിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യ ഇന്ത്യക്ക് കൈമാറും. ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ വാക്‌സിൻ ഉത്പാദനം ആരംഭിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി ഡിബി വെങ്കിടേഷ് ശർമ പറഞ്ഞു സ്പുട്‌നിക് വാക്‌സിന്റെ 70 ശതമാനത്തോളവും ഇന്ത്യയിലാണ് നിർമിക്കുക. മെയ് അവസാനത്തോടെ 30 ലക്ഷത്തിലധികം ഡോസുകൾ വിതരണം ചെയ്യും. ജൂണിൽ ഇത് 50 ലക്ഷമായി ഉയർത്തും. ഓഗസ്റ്റിൽ ഇന്ത്യയിൽ ഉത്പാദനവും ആരംഭിക്കും. 85 കോടി ഡോസ് ഇന്ത്യയിൽ ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

Read More

പുതുവല്‍സരാഘോഷം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് പോലിസ്

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുതുവല്‍സര ആഘോഷങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആയിരത്തി അഞ്ഞൂറോളം പോലിസ് ഉദ്യോഗസ്ഥരെ പുതുവല്‍സര തലേന്ന് മുതല്‍ പകലും രാത്രിയും ആയി ഡ്യൂട്ടിക്കായി നിയോഗിക്കും. പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനോ, പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോ, പടക്കം പൊട്ടിക്കുന്നതിനോ അനുവദിക്കുന്നതല്ല. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. അത്തരക്കാരെ കണ്ടെത്തുന്നതിനായി വാഹന പരിശോധന ഊര്‍ജിതമാക്കും, മദ്യവില്‍പ്പന ശാലകളില്‍…

Read More

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ കേസിലെ പ്രതികളായ ആറ് ഇടതുനേതാക്കളും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലിസ് കുറ്റപത്രം. കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവന്‍കുട്ടി, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍…

Read More

കെ ജെ ഷൈനെതിരായ സൈബർ അധിക്ഷേപ കേസ്; കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണൻ അറസ്റ്റിൽ

കെ ജെ ഷൈനെതിരായ സൈബർ അധിക്ഷേപ കേസിൽ സി കെ ഗോപാലകൃഷ്ണൻ അറസ്റ്റിൽ.എറണാകുളം റൂറൽ സൈബർ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ. കോടതി നിർദേശപ്രകാരം അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയിലും സൈബര്‍ പൊലീസും പറവൂര്‍ പൊലീസുമാണ് കേസെടുത്തിരിന്നു. കെ ജെ ഷൈനിതിരെ പോസ്റ്റിട്ടതിന് പിന്നാലെ തന്റെ ഭാര്യയുടേയും മകളുടേയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അവര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായി മുന്‍പ് ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഭിന്നശേഷിക്കാരിയായ തന്നെ…

Read More

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം, ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ്

ആശമാർ ജില്ലാ തലത്തിൽ സമരം തുടരുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ. ഡിമാൻഡുകൾ അംഗീകരിക്കും വരെ സമരം തുടരും. തെഴിലാളികളോട് മമത ഇല്ലാത്തെ സർക്കാർ നിലപാടാണിത്.പിണറായി വിജയൻ സർക്കാർ 266 ദിവസം തെരുവിൽ ഇരുത്തി. 266 ദിവസം സ്ത്രീകൾ തെരുവിൽ ഇരുന്നത് നിസാര കാര്യം അല്ല, ആശ സമരം ലോകത്ത് തന്നെ സ്ഥാനം പിടിച്ച തൊഴിലാളി സമരം ആയി മാറി. ഏറ്റവുമധികം ചൂഷണം നേരിടുന്നത് സ്ത്രീ തൊഴിലാളികളാണ്. സ്ത്രീകൾ നേരിടുന്ന…

Read More

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരായ പ്രവര്‍ത്തനം; സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം ബി എസ് സുലോചനന് സസ്‌പെന്‍ഷന്‍

സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ബി എസ് സുലോചനനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയ്‌ക്കെതിരായ പ്രവര്‍ത്തനത്തിന്റെ പേരില്‍ സുലോചനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. (action against cpi leader| audio against v sivankutty) വി ശിവന്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സുലോചനന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ അടങ്ങിയ ഓഡിയോ നേമം മണ്ഡലത്തിലാകെ പ്രചരിക്കുകയും ചെയ്തിരുന്നു. ശബ്ദം സുലോചനന്റെ തന്നെയെന്ന് ഉറപ്പാക്കിയ ശേഷമാണ് പാര്‍ട്ടി…

Read More