PK നവാസ് അധ്യക്ഷനായുളള MSF സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു; ഷറഫുദ്ദീൻ പിലാക്കൽ താൽക്കാലിക കമ്മിറ്റി പ്രസിഡന്റ്
മലപ്പുറം: പികെ നവാസ് സംസ്ഥാന അധ്യക്ഷനായുളള എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു. പുതിയ കമ്മിറ്റിയെ ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ താല്‍ക്കാലിക കമ്മിറ്റിയ്ക്ക് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നല്‍കി. ഷറഫുദ്ദീന്‍ പിലാക്കലിനാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. അഖില്‍ ആനക്കയം ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കും. നിലവിലെ ജനറല്‍ സെക്രട്ടറി സി കെ നജാഫ്, ട്രഷറര്‍ അഷര്‍ പെരുമുക്ക് തുടങ്ങി ആറ് ഭാരവാഹികള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. പുതിയ കമ്മിറ്റിയില്‍ കോഴിക്കോട് നിന്നുളള…
