അമേരിക്കയിൽ മലയാളി നഴ്‌സിന്റെ മരണം, ഭർത്താവ് പിടിയിൽ; നടന്നത് അതിക്രൂരമായ കൊലപതാകം

അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിൽ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യു പിടിയിലായി. കോട്ടയം സ്വദേശി മെറിനാണ് കൊല്ലപ്പെട്ടത്. നഴ്‌സായിരുന്ന മെറിൻ ജോലി കഴിഞ്ഞ് മടങ്ങി വരവെയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് വൈകുന്നേരമാണ് സംഭവം. വീട്ടിലേക്ക് പോകാൻ പാർക്കിംഗ് ഏരിയയിലെത്തിയ മെറിനെ ഫിലിപ്പ് മാത്യു 17 തവണയാണ് കുത്തി പരുക്കേൽപ്പിച്ചത്. തുടർന്ന് കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. കത്തി കൊണ്ടുള്ള കുത്തേറ്റ് നിലത്ത് വീണ മെറിന്റെ ശരീരത്തിലൂടെ ഫിലിപ്പ് മാത്യു കാർ കയറ്റുകയായിരുന്നു. രണ്ട് വർഷമായി ഇരുവരും അകന്നു…

Read More

ജെപിഎസ്‌സി, ജെഎസ്‌എസ്‌സി പരീക്ഷ റദ്ദാക്കൽ: സർക്കാർ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

ന്യൂഡൽഹി ∙ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ (ജെപിഎസ്‌സി), ജാർഖണ്ഡ് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (ജെഎസ്‌എസ്‌സി) പരീക്ഷകൾ വഴി നിയമനം ലഭിച്ച സർക്കാർ ജീവനക്കാരുടെ നിയമനങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ജെപിഎസ്‌സി, ജെഎസ്‌സിസി എന്നിവയിലെ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ 22 പരീക്ഷകൾ റദ്ദാക്കിയത്. തീരുമാനം തിരിച്ചടിയായ ഉദ്യോഗാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.പരാതി ഉയർന്ന എല്ലാ വിവാദ പരീക്ഷകളും റദ്ദാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. വിവാദ ഏജൻസിയായ ടിഎസ്ആർ ഡേറ്റ…

Read More

2021 ലെ നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല; പരീക്ഷ സെപ്റ്റംബര്‍ 12ന്

  ന്യൂഡല്‍ഹി: 2021 ലെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെ നടത്തുമെന്ന് എന്‍ടിഎ അധികൃതര്‍ വിനീത് ജോഷി അറിയിച്ചു. ഇന്ത്യാ ടിവിയിലായിരുന്നു പരീക്ഷാ തിയതി സംബന്ധിച്ച് അദ്ദേഹം നിലപാട് അറിയിച്ചത്. കോവിഡ് വ്യാപനവും സിബിഎസ്ഇ പ്ലസ്ടു റിസല്‍ട്ട് വരാന്‍ വൈകിയതിനെ തുടര്‍ന്നും സെപ്റ്റംബര്‍ 12 ലെ നീറ്റ് പരീക്ഷ മാറ്റി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഇന്ത്യാ…

Read More

സ്വപ്‌നയുടെ കരുതൽ തടങ്കൽ റദ്ദാക്കൽ: ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ

  സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയിലെത്തിയത്. സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവരാണ് ഹർജി ഫയർ ചെയ്തത് ആവശ്യമായ രേഖകൾ പരിശോധിച്ചാണ് സ്വപ്‌നയുടെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയതെന്ന് കേന്ദ്രം പറയുന്നു. സ്വർണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ കോടതികൾ ശരിവെച്ചതായും കേന്ദ്രം പറയുന്നു.

Read More

കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

കൊച്ചി: എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. 25ഓളം പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാറാണ്(45) മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണു സംശയം. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് പുലര്‍ച്ചെ നാലരയോടെ അപകടത്തില്‍പെട്ടത്. നാലുവരിപ്പാതയ്ക്കു സമീപത്തെ മരത്തില്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. പോലിസും ഫയര്‍ ഫോഴ്സുമെത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അപകടത്തില്‍ മരം കടപുഴകി. മരണപ്പെട്ട ഡ്രൈവര്‍ അരുണ്‍കുമാറിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം…

Read More

സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ മുതൽ ക്രമസമാധാന പാലനത്തിന്

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ടെക്‌നിക്കൽ വിഭാഗത്തിൽ ഉള്ളവരടക്കം എല്ലാ പോലീസ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ സേവന സന്നദ്ധരാകാൻ നിർദേശം. സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പ്രത്യേക യൂനിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും ഇത്തരം ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ അതാത് ജില്ലാ പോലീസ് മേധാവിമാർക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബറ്റാലിയൻ എഡിജിപിക്കാണ് പോലീസ് മൊബിലൈസേഷന്റെ ചുമതല. കൂടാതെ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടെയും ചുമതല…

Read More

മൻസൂർ വധക്കേസ്: അന്വേഷണം തുടരുന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

  മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലും പുരോഗമിക്കുകയാണ് നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും ദുരൂഹതയേറ്റുകയാണ്. രതീഷിന്റെ മരണത്തിന് കാരണം കള്ളക്കേസിൽ കുടുക്കിയതിന്റെ…

Read More

‘പിണറായിക്കും റിയാസിനും എതിരെ ED കള്ളകഥ തയ്യാറാക്കി കേസ് എടുക്കുന്നു; പാർട്ടി ഒറ്റക്കെട്ടായി നേരിടും’; എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം നേതാവ് മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കാനുള്ള ഇഡി നീക്കത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളകഥ തയ്യാറാക്കി കേസ് എടുക്കുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. പാർട്ടിക്കെതിരെ വലിയ കടന്നാക്രമണം ശക്തമാകുന്നു.പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി. കള്ള കഥകൾ കേരളം അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇഡി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദേഹം വ്യക്തമാക്കി….

Read More

4 സെക്കൻഡ് നേരം സർവ നിയന്ത്രണങ്ങളും നഷ്ടമായി; പൈലറ്റിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല: പ്രാഥമികാന്വേഷണ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി∙ പറക്കുന്നതിനിടെ 300 അടി താഴ്ചയിലേക്കു പതിച്ച എയർ ഇന്ത്യ വിമാനത്തിന് നാല് സെക്കൻഡ് നേരത്തേയ്ക്ക് സർവ നിയന്ത്രണങ്ങളും നഷ്ടമായെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തൽ. വിമാനത്തിന്റെ എലിവേറ്ററുകളും എയർലോണുകളും പ്രവർത്തനരഹിതമായെന്നാണ് കണ്ടെത്തൽ. ഉയർച്ച-താഴ്ചകൾ നിയന്ത്രിക്കുന്ന എലിവേറ്ററുകളും ഇടത്-വലത് സഞ്ചാരങ്ങൾ നിയന്ത്രിക്കുന്ന എയിലറോണുകളുടെയും നിയന്ത്രണമാണ് നഷ്ടപ്പെട്ടത്.കൂടാതെ വിമാനത്തിലെ 3 ഹൈഡ്രോളിക് സംവിധാനവും തകരാറിലായെന്നും അതുകൊണ്ട് വിമാനത്തിന്റെ നിയന്ത്രണങ്ങൾ താൽക്കാലികമായി നഷ്ടപ്പെട്ടെന്നും ഡിജിറ്റൽ ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡർ (DFDR) വിശകലനം ചെയ്തപ്പോൾ കണ്ടെത്തി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം രാവിലെ 9:32:44 നും…

Read More

കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു

  തിരുവനന്തപുരം: കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് നാളികേര വികസന ബോർഡിലേക്ക് സുരേഷ് ​​ഗോപിയെ തെരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭം​ഗിയായി നിർവഹിക്കാൻ യോ​ഗ്യമായ പരിശ്രമം നടത്തുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പാസാക്കിയത്. അതേസമയം, സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി കെപിസിസി…

Read More