കൊച്ചിയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

  കൊച്ചിയിൽ സിൽവർ ലൈൻ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്. വിശദീകരണ യോഗ വേദിക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. ഇവരെ പോലീസ് തൂക്കിയെടുത്തുമാറ്റി. മൂന്ന് യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ വികസന കുതിപ്പിന് കാരണമായേക്കാവുന്ന കെ റെയിൽ പദ്ധതി ഒരിക്കലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് പക്ഷേ കോൺഗ്രസിനുള്ളത്. ഇതിന്റെ…

Read More

നടിയെ ആക്രമിച്ച കേസിൽ തടസ്സ ഹർജിയുമായി ദിലീപ്; വിചാരണ കോടതി ജഡ്ജിയെ മാറ്റരുതെന്ന് ആവശ്യപ്പെടും

നടിയെ ആക്രമിച്ച കേസിൽ വീണ്ടും തടസ്സ ഹർജിയുമായി ദിലീപ്. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത് വിചാരണ അന്തിമഘട്ടത്തിലായതിനാൽ ജഡ്ജിയെ മാറ്റരുതെന്ന ആവശ്യമാകും ദിലീപ് ഉന്നയിക്കുക. ദിലീപിന് വേണ്ടി പ്രമുഖ അഭിഭാഷകൻ മുകുൽ റോഹ്ത്തഗി സുപ്രീം കോടതിയിൽ ഹാജരാകും. വിചാരണ കോടതി ജഡ്ജിയെ മാറ്റിയാൽ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാനാകില്ലെന്ന് ദിലീപ് വാദിക്കും കേസിലെ…

Read More

നഷ്ടമായത് കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം; അനുശോചിച്ച് മുഖ്യമന്ത്രി

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യന്ത്രി പിണറായി വിജയൻ. മത സൗഹാർദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു തങ്ങളുടേതെന്ന് മുഖ്യന്ത്രി പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യത്തെയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹൈദരലി തങ്ങൾ അന്തരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യനില തീർത്തും മോശമാകുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. മുഖ്യമന്ത്രിയുടെ കുറിപ്പ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന…

Read More

വഴിതർക്കം; നെടുമങ്ങാട്ട് അയൽവാസിയെ തലക്കടിച്ച് കൊന്നു

  തിരുവനന്തപുരം: നെടുമങ്ങാട് താന്നിമൂട്ടിൽ വഴി തർക്കത്തെ തുടർന്ന് കൊലപാതകം. ബാബു എന്നയാൾ അയൽ വാസി സജിയെ തലക്കടിച്ച് കൊന്നു. നെടുമങ്ങാട് പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Read More

ജസ്‌നയുടെ തിരോധാനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി 19ലേക്ക് മാറ്റി

ജസ്‌ന മരിയ ജെയിംസ് തിരോധാന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി 19 ലേക്ക് മാറ്റി . കേസ് ഏറ്റെടുക്കുന്നതിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് സിബിഐ സമയം ചോദിച്ചത്. സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ…

Read More

കൊവിഡ് ; ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കൊവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള ആറു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലവില്‍വന്നു. തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. കൊച്ചിയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടുന്ന ശ്രീമൂലനഗരം, വെങ്ങോല, നായരമ്പലം പ്രദേശങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇനി ഉപദേശമില്ലെന്നും…

Read More

2018 ലെ പ്രളയത്തിനു ശേഷവും ഒന്നും ചെയ്യാതെ കേരളം; നമ്മൾ വീണ്ടും മുങ്ങി

  തിരുവനന്തപുരം ∙ മുൻവർഷങ്ങളിലെ പ്രളയത്തിൽ നിന്നു കേരളം ഒന്നും പഠിച്ചില്ല; ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും ഒരു മുന്നൊരുക്കവും നടത്തിയില്ല. സംസ്ഥാനം ഇന്നു നൽകുന്നത് ആ ഗുരുതരവീഴ്ചയുടെ വലിയ വില. 2018, 19 വർഷങ്ങളിലെ വൻപ്രളയത്തിന്റെ കാരണങ്ങൾ, വെള്ളം ക്രമാതീതമായി കയറിയ സ്ഥലങ്ങൾ, പെയ്ത മഴയുടെ തോത്, വെള്ളം ഒഴുകാനുള്ള സംവിധാനങ്ങൾ, നദികളിൽ അടിഞ്ഞ മണ്ണിന്റെ അളവ് എന്നിവയെക്കുറിച്ച് എന്തുകണക്കാണു സംസ്ഥാനത്തിന്റെ പക്കലുള്ളത് എന്ന ചോദ്യവും ബാക്കി. 2018 ലെ പ്രളയത്തിനു ശേഷം എന്തെങ്കിലും തയാറെടുപ്പോ മുൻകരുതലോ…

Read More

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

വയനാട് സുൽത്താൻ ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. പ്രതിയായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സബിത്ത് ഒളിവിലാണ്. ഒളിവിൽ കഴിയുന്ന സബിത്തിനായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ തുടരുന്നു. പത്താം തീയതിയോടെയാണ് കോടതിയിൽ ഹാജരാക്കിയ ഏഴ് ചാക്ക് ഹാൻസ് മോഷണം പോയതായി കണ്ടെത്തുന്നത്. പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയതിന് പിന്നിൽ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ….

Read More

‘വര്‍ഗീതയ്‌ക്കെതിരെ ധീരമായി പോരാടും, മുന്നില്‍ നിന്ന് വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കും, പിന്തിരിഞ്ഞോടില്ല’: വെള്ളാപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യക്തി അധിക്ഷേപങ്ങള്‍ക്ക് അതുപോലെ തിരിച്ച് പറയാനില്ലെന്നും വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളോടാണ് തന്റെ എതിര്‍പ്പെന്നും വ്യക്തിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍ എന്ത് പറയരുതെന്ന് പറഞ്ഞോ അത് തന്നെയാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. ഇത് ഗുരുനിന്ദയാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഇടത് തന്ത്രത്തിനുള്ള ഉപകരണമായി വെള്ളാപ്പള്ളി നടേശന്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (vd satheesan…

Read More