Headlines

തമിഴ്‌നാട്ടിൽ പടക്ക നിർമാണ ശാലയിൽ സ്‌ഫോടനം; അഞ്ച് പേർ മരിച്ചു

തമിഴ്‌നാട്ടിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റു. വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി ഫയർ വർക്‌സിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായി തകർന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Read More

‘അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നത്’; ലാലേട്ടൻ്റെ കമ്മിറ്റിയിൽ ഒരു സാമ്പത്തിക ക്രമക്കേടും നടന്നില്ലെന്ന് അൻസിബ

  ഒരുപാട് ആഗ്രഹത്തോടെയാണ് അമ്മ സംഘടനയിൽ വന്നതെന്ന് അൻസിബ ഹസൻ. പ്രശ്നങ്ങൾ ഗുരുതരമായപ്പോൾ ആണ് അന്ന് മോഹൻലാൽ ഉൾപ്പെട്ട കമ്മറ്റി പിരിച്ചുവിട്ടത്. അന്ന് കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റും എന്നത് വലിയ ചോദ്യം ചിഹ്നം ആയിരുന്നു. അങ്ങനെ ആണ് അഡ്ഹോക് കമ്മറ്റി രൂപീകരിച്ചത്.     ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ അവിടെ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല. പുറത്ത് ഉണ്ടായ പ്രശ്നത്തേ തുടർന്നായിരുന്നു രാജി. ശ്വേത മേനോൻ്റെ കമ്മിറ്റിയിൽ സാമ്പത്തിക ക്രമക്കേടാണ് ഉണ്ടായത്. അതുകൊണ്ടാണ്…

Read More

ട്വന്റി 20ക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ; സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കിറ്റക്‌സ് കമ്പനിയുടെ ട്വന്റി 20 എന്ന കൂട്ടായ്മക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ. ഇന്ന് നടക്കുന്ന ട്വന്റി 20യുടെ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ ശ്രീനിവാസൻ പങ്കെടുക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. എങ്കിലും ട്വന്റി 20യിൽ വലിയ പ്രതീക്ഷയുണ്ട്. ബിജെപിയിൽ ചേർന്ന ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യിൽ വന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്വന്റി 20ക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുന്നത്തുനാട് മത്സരിക്കുമെന്ന് കിറ്റക്‌സ് എംഡി…

Read More

അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ഭാര്യയോടൊപ്പം കുളിക്കാനിറങ്ങിയ നവവരനെ കാണാതായി

ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ഭാര്യയോടൊത്ത് സന്ദര്‍ശനത്തിന് എത്തിയ നവവരനെ കടലില്‍ കാണാതായി. കുളിക്കുന്നതിനിടെയാണ് ഇയാളെ കാണാതായത്. തിരുവോണദിവസം വൈകിട്ടോടെയായിരുന്നു സംഭവം. നഗരൂര്‍, കൊടുവഴന്നൂര്‍ ഗണപതിയാംകോണത്ത് വിളയില്‍ വീട്ടില്‍ അനുരാജിനെ (25) യാണ് കാണാതായത്. കോസ്റ്റല്‍ പോലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് യുവാവിനായി തിരച്ചില്‍ തുടരുകയാണ്. എട്ടുപേര്‍ ഉള്‍പ്പെടുന്ന സംഘം ഒരുമിച്ചാണ് മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയത്. വൈകീട്ട് ആറ് മണിയോടെ കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് നാല് പേര്‍ മുങ്ങിതാഴുകയായിരുന്നു. കോസ്റ്റല്‍ വാര്‍ഡന്‍മാര്‍ മൂന്നു പേരെ കരയ്‌ക്കെത്തിച്ചെങ്കിലും അനുരാജിനെ കണ്ടെത്താനായില്ല….

Read More

‘ഡിറ്റ് വാ’ പ്രഭാവം കേരളത്തിലും; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, തമിഴ്നാട്ടിൽ അതീവ ജാഗ്രത

തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ്‌ സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്കൻ തീരവും സമീപത്തെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഞ്ഞ അലർട്ട് 28-11-2025: തിരുവനന്തപുരം, കൊല്ലം,…

Read More

‘നീറ്റ് പരീക്ഷ റദ്ദാക്കിയത് വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത്; പരീക്ഷകളെ അട്ടിമറിക്കുന്ന മാഫിയകളെ തകർക്കേണ്ടതുണ്ട്’; കേന്ദ്ര വിഭ്യാസ മന്ത്രി

  നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്തെന്ന് കേന്ദ്ര വിഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ.വിദ്യാർഥികളുടെ ഭാവിയിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഈ മാസം ഏഴിന് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചതായി എൻടിഎ വിവരം ലഭിച്ചു. സമൂഹമാധ്യമങ്ങൾ ചോദ്യപേപ്പർ ചോർത്താൻ വേണ്ടി ഉപയോഗിച്ചു. സിബിഐ വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന മാഫിയയെ കണ്ടെത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.     സിബിഐ ചോദ്യപേപ്പർ ചോർച്ചയിൽ നടപടി എടുത്തു. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ മാഫിയയെ വിദ്യാർഥികളുടെ സീറ്റ്…

Read More

നഗരസഭയുടെ ഫണ്ട് കൊണ്ടല്ല ഡൽഹി യാത്ര, ഈ യാത്രയുടെ ഗുണം ബജറ്റിൽ കാണാൻ പറ്റും; വി.വി രാജേഷ്

വികസന പദ്ധതികൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് തിരുവനന്തപുരം മേയർ വി.വി രാജേഷ്. ഡൽഹി യാത്രകൊണ്ടുള്ള ഗുണം ബജറ്റിൽ ഉൾപ്പെടെ കാണാൻ പറ്റും. തിരുവനന്തപുരത്ത് ഭരണ സ്തംഭനമില്ല. രണ്ട് പ്രധാന ചുമതലക്കാരെ കോർപറേഷനിൽ നിർത്തിയിട്ടുണ്ട്. നഗരസഭയുടെ ഫണ്ട് കൊണ്ടല്ല ഡൽഹി യാത്രയെന്നും വി.വി രാജേഷ് വ്യക്തമാക്കി.നഗരസഭയിലെ 50 ബിജെപി കൗൺസിലർമാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിൽ എത്തിയത്. കേരള എക്സ്പ്രസിലാണ് യാത്ര. ബിജെപിക്ക് പിന്തുണ നൽകിയ നഗരാസൂത്രണ സ്ഥിര സമിതി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ…

Read More

പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍; ട്രെയിന്‍ തടയും, ബിജെപി ഓഫിസുകള്‍ ഘെരാവൊ ചെയ്യും

ന്യൂഡല്‍ഹി: രണ്ടാഴ്ച പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ കടുംപിടിത്തം തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം റെയില്‍ തടയലുള്‍പ്പെടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ നിശ്ചലമാക്കുമെന്നും അതിനുള്ള തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കര്‍ഷക നേതാവ് ബൂട്ടാ സിങ് സിംഘു അതിര്‍ത്തിയില്‍ പ്രഖ്യാപിച്ചു. ഡല്‍ഹി-ജയ്പ്പൂര്‍, ഡല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികളും ബിജെപി ഓഫിസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാറുമായുള്ള ചര്‍ച്ച ഉപേക്ഷിച്ചതിന്റെ രണ്ടാം ദിവസവും ഡല്‍ഹിയിലെ…

Read More

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി

സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് കടക്കുന്നു. ഡിസംബര്‍ മാസം തെരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും കമ്മീഷൻ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതികൾ പിന്നീട് അറിയിക്കുമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 31 നകം പുർത്തിയാക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷൻ നവംബർ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം ഏ‍ർപ്പെടുത്തുമെന്നും വിശദീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടികൾ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടി സ്വീകരിക്കേണ്ടത്…

Read More

നിതിനോട് പ്രിന്‍സിപ്പല്‍ കയര്‍ക്കുന്നതായി തെളിയിച്ച് ദൃശ്യങ്ങള്‍; നിതിന്‍ മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പുള്ള സിസിടിവി വിഡിയോ പുറത്ത്

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി നിതിന്‍ രാജിനോട് ഡോ. വിനോദ് മണി പ്രിന്‍സിപ്പല്‍ തന്റെ മുറിയില്‍ വച്ച് കയര്‍ത്തതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രിന്‍സിപ്പല്‍ റൂമിനകത്തെ സംഭാഷണങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വിഡിയോയാണ് പുറത്തുവന്നത്. (cctv visuals just before nithin raj’s death out) പ്രിന്‍സിപ്പല്‍ ഫോണിലെ വിവരങ്ങള്‍ തേടുന്നതും ലോണ്‍ ആപ്പിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതുമായ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഈ സമയത്ത് പ്രിന്‍സിപ്പല്‍ നിതിനോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്നതായും കയര്‍ക്കുന്നതായും വിഡിയോയില്‍ കാണാം….

Read More