നടന്‍ വിജയകാന്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ സെപ്തംബറില്‍ വിജയകാന്തിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള ചില ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വിജയകാന്തിന്റെ ആരോഗ്യനില ഒരുപറ്റം ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് എന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ള വിവരം.

Read More

ED വേട്ടയ്ക്ക് ഇരയായവരെ അണിനിരത്തി പ്രക്ഷോഭത്തിനൊരുങ്ങി സിപിഐഎം; തിരുവനന്തപുരത്തും കോഴിക്കോട്ടും ദേശീയ സെമിനാർ

തിരുവനന്തപുരം: എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ വേട്ടയ്ക്ക് ഇരയായവരെ അണിനിരത്തി പ്രക്ഷോഭത്തിനൊരുങ്ങി സിപിഐഎം. ഈ മാസം 14, 15 തീയതികളിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും ദേശീയ സെമിനാർ നടത്താനാണ് തീരുമാനം. ഡൽഹി മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയ പങ്കെടുക്കും. ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കായസ്ത, റിട്ട. ജസ്റ്റിസ് കെ ചന്ദ്രു എന്നിവരുമെത്തും. പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ ഇ ഡി നീങ്ങുന്നതിനിടെയാണ് സിപിഐഎമ്മിന്റെ നിർണായക നീക്കം.ഘടകകക്ഷികളെക്കൂടി ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ സിപിഐയ്ക്കും ക്ഷണമുണ്ടാകും. എന്നാൽ ഇ…

Read More

മുംബൈ നഗരത്തില്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് വിലക്ക്; വ്യാപക പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

മുംബൈ നഗരത്തില്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍. നഗരത്തില്‍ പ്രാവുകള്‍ കൂടുന്നത് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ദാദറിലെ ചരിത്ര പ്രസിദ്ധമായ കബൂബത്തര്‍ഖാന ഉള്‍പ്പെടെ ബിഎംസി അധികൃതര്‍ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മറച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം. മുംബൈ നഗരത്തിന്റെ അടയാളമായി മാറിയ പ്രാവുകളെ കൂട്ടത്തോടെ നശിപ്പിക്കുന്നതാകും പുതിയ വിലക്കെന്ന് ആരോപിച്ചുകൊണ്ടാണ് മൃഗസ്‌നേഹികള്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടന്നിരിക്കുന്നത്. പൊതുസ്ഥലത്ത് പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് മാനിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കാമെന്ന് ബോംബെ ഹൈക്കോടതി…

Read More

വെള്ളമുണ്ടയില്‍ ഒരാള്‍ക്ക് ആന്റിജന്‍ പോസിറ്റീവ്

ഒഴുക്കന്‍ മൂല പാരിഷ് ഹാളില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് ആന്റിജന്‍ പോസിറ്റീവായത്. നേരത്തെ തരുവണയില്‍ രോഗം കണ്ടെത്തിയ ആളുടെ പ്രൈമറി കോണ്‍ടാക്റ്റില്‍പ്പെട്ട ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.177 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. വെള്ളമുണ്ട ആരോഗ്യവകുപ്പ് കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി രാജേഷ്,ജെഎച്ച്ഐ മാരായ ജോണ്‍സന്‍,സന്തോഷ്, ജോബിന്‍,തുടങ്ങിയവരാണ് പരിശോധനക്ക് നേതൃത്വം നല്‍കി

Read More

45 വയസ്സ് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും

രാജ്യത്ത് 45 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ നാളെ ആരംഭിക്കും. കേരളത്തിൽ ഒരു ദിവസം രണ്ടര ലക്ഷം പേർക്ക് വീതം വാക്‌സിൻ നൽകും. ഇതിനായി അധിക കേന്ദ്രങ്ങൾ തുറന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ സൗകര്യമുണ്ടാകും 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ സ്വീകരിക്കാം. ആധാർ കാർഡ് നിർബന്ധമാണ്. 20 കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് കേസുകൾ അനിയന്ത്രിതമായി…

Read More