രാഹുലിന്റെ വിശ്വസ്തനായിരുന്ന അശോക് തൻവാറും കീർത്തി ആസാദും തൃണമൂൽ കോൺഗ്രസിലേക്ക്

  ഹരിയാനയിലെ കോൺഗ്രസ് മുൻ അധ്യക്ഷനും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന അശോക് തൻവാറും മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദും തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിലാകും ഇവർ തൃണമൂൽ അംഗത്വമെടുക്കുക 2019 ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് അശോക് തൻവാർ കോൺഗ്രസ് വിട്ടത്. കോൺഗ്രസിന്റെ മുൻ എംപി കൂടിയായിരുന്നു. ഈ വർഷമാദ്യം അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു. 1983ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ…

Read More

‘ബിഎൽഒ അനീഷ് ജോർജിനെ CPIM ഭീഷണിപ്പെടുത്തി’; ആരോപണവുമായി കോൺഗ്രസ്

കണ്ണൂർ ഏറ്റുകുടുക്കയിൽ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിനെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ്. ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. കോൺഗ്രസ്‌ ബി എൽ ഒ വൈശാഖ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. ഡി സി സി പ്രസിഡന്റ് ശബ്ദരേഖ പുറത്തുവിടും. തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം നടത്തണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. കോൺ​ഗ്രസ് ബിഎൽഒയെ ഒപ്പം കൊണ്ടുപോകാൻ പാടില്ലെന്ന് സിപിഐെം അനീഷിന് നിർദേശം നൽകി സമ്മർദ​ത്തിലാക്കിയെന്നാണ് കോൺ​ഗ്രസ് ഉന്നയിക്കുന്ന ആരോപണം. കോൺഗ്രസ് കണ്ണൂർ ജില്ലാ നേതാക്കളാണ് അനീഷ്…

Read More

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം 21ന് ചർച്ച ചെയ്യും

നിയമസഭാ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി. 22ന് സമ്മേളനം അവസാനിക്കുന്ന തരത്തിലാണ് പുതിയ ഷെഡ്യൂൾ. നേരത്തെ 28 വരെ സഭാ സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നത്. അതേസമയം സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 21ന് ചർച്ചക്കെടുക്കും. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്നത്. 21ാം തീയതി രണ്ട് മണിക്കൂറാണ് സ്പീക്കർക്കെതിരെ അവിശ്വാസം ചർച്ച ചെയ്യാൻ കാര്യോപദേശക സമിതിയിൽ തീരുമാനമായത്. ഡെപ്യൂട്ടി…

Read More

ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു

ഗൂഡല്ലൂർ: ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു സിങ്കാരയൽ നിന്നും ഗൂഡല്ലൂർ ഭാഗത്തേക്ക് വരുന്ന ലൈൻ ടവർ നാല് ദിവസം മുമ്പുള്ള ശക്തമായ മഴയിൽ മരം പൊട്ടി വീണ് ഒടിഞിരുന്നു. കോയമ്പത്തൂരിൽ നിന്നും സാമഗ്രികൾ എത്തിച്ചാണ് ഇന്ന് രാത്രിയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കനായത്. ഇപ്പോൾ ഗൂഡല്ലൂർ ടൗൺ പ്രദേശങ്ങളിൽ വൈദ്യുതി എത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് മണിക്കൂറുകൾക്കകം വൈദ്യുതി എത്തുമെന്ന് അധികൃതർ അറിയിച്ചു

Read More

കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഈ രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. “ഞാനിന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. പോസിറ്റിവാണെന്ന് കണ്ടെത്തി. സാധാരണ നിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു’, മന്ത്രി ട്വീറ്റ് ചെയ്തു കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ദയവായി നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Read More

മിഥുന്റെ ജീവനെടുത്ത വൈദ്യുതി ലൈൻ മാറ്റി KSEB

കൊല്ലം തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച വൈദ്യുതി ലൈൻ മാറ്റുന്നു. സ്കൂളിന്റെ മുകളിലൂടെ പോയിരുന്ന വൈദ്യുത ലൈനാണ് കെഎസ്ഇബി ജീവനക്കാർ മാറ്റുന്നത്. ഇതേ തുടർന്ന് പ്രദേശത്ത് മണിക്കൂറുകൾ വൈദ്യുത തടസമുണ്ടായതിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വൈദ്യുതി ലൈൻ പൂർണമായും വിച്ഛേദിച്ചതിന് ശേഷം മാത്രമാകും പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കുകയെന്ന് കെഎസ്ഇബി വ്യക്തമാക്കി. മിഥുന്റെ ജീവനെടുത്ത അപകടത്തിൽ വിദ്യാഭ്യാസ- വൈദ്യുതി വകുപ്പ് മന്ത്രിമാർ വീഴ്ച സമ്മതിച്ചു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കും ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ- വൈദ്യുതി…

Read More

നവജാതശിശു വിൽപന: ഗൂഢസംഘത്തിലെ 2 പേർ അറസ്റ്റിൽ; മൂപ്പിലിരാജ തന്നെയോ കാർത്തിക്? അന്വേഷണം

  കോട്ടയം ∙ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് അവർക്കുണ്ടാകുന്ന നവജാത ശിശുക്കളെ വിൽക്കുന്നുവെന്ന പരാതിയിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി മൂപ്പിലിരാജ (27), വാഗമൺ പുതുക്കാട് കൂന്ദാനിയിൽ വീട്ടിൽ കെ.എസ്.അർജുൻ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ യുവതിയെ പാർപ്പിച്ചിരുന്ന തീക്കോയിയിലെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ 2 പേരെയും റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഹർഷിത എന്ന സ്ത്രീയും പ്രതിയാണ്.തമിഴ്നാട്ടിൽ നിന്ന് തന്നെ കേരളത്തിലെത്തിക്കുകയും ജനിക്കാൻ പോകുന്ന…

Read More

രണ്ട് കൊവിഡ് വാക്‌സിനുകളും സുരക്ഷിതം, ഡോക്ടര്‍മാരും നഴ്‌സുമാരും വാക്‌സിനോട് വിമുഖത കാണിക്കരുത്; ആശങ്കയറിയിച്ച് നീതി ആയോഗ്

ന്യൂല്‍ഡല്‍ഹി: ഇന്ത്യയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രണ്ട് വാക്‌സിനും സുരക്ഷിതമാണെന്നും എല്ലാ ഡോക്ടര്‍മാരും നഴ്‌സുമാരും അത് സ്വീകരിക്കണമെന്നും നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗം വി കെ പോള്‍. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനോട് കാണിക്കുന്ന വിമുഖതയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കൊവിഡിനെതിരേ വികസിപ്പിച്ച വാക്‌സിന്‍ എടുക്കാതിരുന്നാല്‍ നമ്മുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റില്ലെന്നാണ് അര്‍ത്ഥം. രാജ്യങ്ങള്‍ വാസ്‌കിനുവേണ്ടി നെട്ടോട്ടമോടുകയാണ്. വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഞാന്‍ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും അഭ്യര്‍ത്ഥിക്കുന്നു- അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാവരോടും ഞാന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് ഉപയോഗിക്കുന്ന…

Read More

കാട്ടാന ആക്രമണം: അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ

  കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർ സംസ്ഥാന പാത ഉപരോധിക്കും. വൈശേരി സ്വദേശി മോഹനൻ ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം.     പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു….

Read More

എം സി കമറുദീന്‍ എം എല്‍ എയെ പരിയാരംമെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി

ഫാഷന്‍ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്‌ കേസില്‍ റിമാന്‍ഡിലായ എംസി ഖമറുദ്ദീന്‍ എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ്‌ നടപടി. ഇസിജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിദഗ്‌ധ ചികിത്സ വേണമെന്നും കാണിച്ച്‌ എംഎല്‍എ നല്‍കിയ അപേക്ഷ പരിഗണിച്ചാണ്‌ ഹൊസദുര്‍ഗ്‌ മജിസ്‌ട്രേറ്റ്‌ കോടതി പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റാന്‍ അനുവദിച്ചത്‌. ഇ്‌ന്നലെ ഉച്ചക്ക്‌ 3 മണിയോടെ എംഎല്‍എയുടെ ഒരു ദിവസത്തെ പൊലീസ്‌ കസ്റ്റഡി അവസാനിച്ചിരുന്നു. അതേ സമയം കേസിലെ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ പിടികൂടാന്‍…

Read More