Headlines

ഒളിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ പൊരുതി തോറ്റ് സത്യന്‍

ടോക്കിയോ: ഒളിംപിക്‌സ് ടേബിള്‍ ടെന്നിസ് പുരുഷ വിഭാഗം സിംഗിള്‍സിലും ഇന്ത്യക്ക് തോല്‍വി. സത്യന്‍ ഗ്നാനശേഖരനാണ് രണ്ടാം റൗണ്ടില്‍ പുറത്തായത്. ഹോങ്കോങിന്റെ സിയു ഹാങ് ലാം 11-7, 7-11, 4-11, 5-11, 12-10, 11-6 സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. മികച്ച പോരാട്ടം കാഴ്ചവച്ചാണ് സത്യന്‍ കീഴടങ്ങിയത്.

Read More

പി.എസ്.ജി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍

പോര്‍ച്ചുഗലില്‍ നടന്ന ആദ്യ സെമിയില്‍ ലെയ്പ്ഷിഗിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് പി.എസ്.ജിയുടെ ഫൈനല്‍ പ്രവേശം. ആദ്യമായാണ് പി.എസ.ജി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്കു യോഗ്യത നേടുന്നത്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയാണ് മത്സരത്തിലെ താരം. ഒരു ഗോള്‍ നേടുന്നതിനൊപ്പം മറ്റു രണ്ടു ഗോളിനും വഴിയൊരുക്കുകയും ചെയ്തു താരം. 13ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ക്രോസില്‍ തലവെച്ച്മാര്‍ക്വിനോസ് പി.എസ്.ജിയെ മുന്നിലെത്തിച്ചു. 42ാം മിനിറ്റില്‍ ബോക്‌സിനുള്ളിലേക്ക് വീണുകിട്ടിയ പന്ത് അനായാസം വലയിലെത്തിച്ച് എയ്ഞ്ചല്‍ ഡി…

Read More

ഒമാനില്‍ ചെറിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു. മെയ് 12 ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഒമാനിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദുല്‍ ഫിത്തര്‍ മെയ് 13 വ്യാഴാഴ്ചയാണെങ്കില്‍ മെയ് 16 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. എന്നാൽ അതേസമയം ഈദുല്‍ ഫിത്തര്‍ മെയ് 14 വെള്ളിയാഴ്ച ആണെങ്കില്‍ മെയ് 18 ചൊവ്വാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

Read More

എട്ടാംനാള്‍ പിടിവീണു; രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രത്യേക അന്വേഷംസംഘത്തിന്റെ കസ്റ്റഡിയില്‍. അല്‍പ സമയം മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയിലെത്തുകയും രാഹുലിനെ പിടികൂടിയതായി അറിയിക്കുകയുമായിരുന്നു. ഇതോടെ കോടതി സമയം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കുകയും കോടതി പരിസരത്ത് ശക്തമായ പൊലീസ് സന്നാഹത്തെ എത്തിക്കുകയുമായിരുന്നു. രാഹുലിനെ കോടതിയിലേക്ക് ഉടന്‍ കൊണ്ടുവന്നേക്കും. രാഹുലിനെ എത്തിക്കുമ്പോള്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ കോടതി പരിസരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിരിക്കുകയാണ്. കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി തുടങ്ങിയവര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്….

Read More

കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞു

മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു. എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പാലക്കാട് ഒഴികെ മറ്റെല്ലായിടത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

Read More

‘ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു, കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷം’; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍

  നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷം. കുഞ്ഞിനെ മര്‍ദിക്കുന്നതിന് അമ്മയുടെ മൗനസമ്മതം ഉണ്ടായിരുന്നു എന്നും കണ്ടെത്തല്‍.     അതിക്രൂര ആക്രമണം ഒന്നര വയസ്സുകാരന്‍ നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍…

Read More

കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്ന് രാവിലെയാണ് ഡിഐജി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍. എസ് ഐ നൂഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കോടതി നടപടികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. തൃശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സസ്പെന്‍ഷന് ശുപാര്‍ശ ചെയ്തിരുന്നത്. അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഡിഐജി…

Read More

‘മോദിയെ എനിക്കറിയാം’, അമേരിക്കയ്ക്ക് പുടിന്റെ മുന്നറിയിപ്പ്; ഇന്ത്യയ്ക്ക് മേലുള്ള സമ്മർദം തിരിച്ചടിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ്

മോസ്കോ: റഷ്യയുമായുള്ള എണ്ണ വ്യാപാര ബന്ധം വിച്ഛേദിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള അമേരിക്ക നടത്തുന്ന സമ്മർദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി എന്‍റെ സുഹൃത്താണ്. മോദി ഒരിക്കലും സമ്മ‍ർദ്ദത്തിന് വഴങ്ങി റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് തനിക്ക് വിശ്വാസമുണ്ട്. റഷ്യയുടെ ഇടപെടലിലും വിശ്വാസ്യതയിലും നരേന്ദ്ര മോദിക്ക് ബോധ്യമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വത്തിന്‍റെ തീരുമാനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പുടിൻ പറഞ്ഞു. റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ ഒരിക്കലും പ്രശ്‌നങ്ങളോ സമ്മ‍ദ്ദങ്ങളോ ഉണ്ടായിട്ടില്ലെന്നും പുടിൻ…

Read More

രാജ്യത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം, ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകൾ 2027 മുതൽ ഓടിത്തുടങ്ങും

രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ഇന്റർ-സിറ്റി യാത്രയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയിൽ ലോകോത്തര ഹൈ സ്പീഡ് റെയിൽ മാനദണ്ഡങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം…

Read More

സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

ചേര്‍ത്തല: ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.കോളേജിലെ അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ഥിനിയാണ്.തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരണമറിയുന്നത്.അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ളതാണെന്നാണ് ബന്ധുക്കളും കോളേജ് അധികൃതരും നല്‍കുന്ന വിവരം. ഒരാഴ്ച മുമ്പാണ് വീട്ടില്‍ പോയി തിരികെ ഹോസ്റ്റലിലെത്തിയത്. കോളേജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

Read More