Headlines

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം: കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് കെസി വേണുഗോപാൽ

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിക്കുകയും മൂന്ന് മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കെ സി വേണുഗോപാൽ എംപിയുടെ ഇടപെടൽ. കർണാടക മുഖ്യമന്ത്രിയുമായി കെസി വേണുഗോപാൽ ആശയവിനിമയം നടത്തി. അപകടത്തിൽ പരിക്കേറ്റവർക്ക് ലഭ്യമായ എല്ലാ ചികിത്സയും മറ്റു സൗകര്യങ്ങളും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും നൽകണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കാൻ എല്ലാ ക്രമീകരണം ഒരുക്കണമെന്നും കെസി വേണുഗോപാൽ കർണ്ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് കർണാടക സർക്കാർ…

Read More

ഇന്ത്യൻ മിസൈൽ പാക്കിസ്ഥാനിൽ പതിച്ച സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രതിരോധ മന്ത്രി

  ഇന്ത്യയുടെ മിസൈൽ പാക്കിസ്ഥാനിൽ പതിച്ചത് ആകസ്മികമായിട്ടാണെന്ന് രാജ്യസഭയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മിസൈൽ യൂണിറ്റിന്റെ പതിവ് അറ്റുകുറ്റ പണികൾക്കും പരിശോധനക്കുമിടെയുണ്ടായ സാങ്കേതിക തകരാറാണ് ഖേദകരമായ സംഭവത്തിന് കാരണമായതെന്ന് മന്ത്രി അറിയിച്ചു മിസൈൽ വീണത് പാക്കിസ്ഥാന്റെ പ്രദേശത്താണെന്ന് പിന്നീടാണ് അറിയുന്നത്. സംഭവം ഖേദകരമാണ്. പക്ഷേ നഷ്ടമൊന്നും സംഭവിച്ചില്ലെന്നത് ആശ്വാസകരമാണ്. സർക്കാർ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി അറിയിച്ചു. മാർച്ച് ഒൻപതിനായിരുന്നു പതിവ് അറ്റകുറ്റപ്പണിക്കിടെ സാങ്കേതിക തകരാറിനെത്തുടർന്ന് ആകസ്മികമായി മിസൈൽ പാകിസ്താന്റെ ഭൂപ്രദേശത്ത്…

Read More

‘ഒരു യുഗം അവസാനിച്ചു; പ്രതിസന്ധി സമയത്ത് താങ്ങായി, ആശ്വാസമായി നിന്ന വിഎസ്’; അനുശോചിച്ച് കെകെ രമ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ‌ അനുശോചിച്ച് കെകെ രമ എംഎൽഎ. ഒരു യുഗം അവസാനിച്ചു. ഇനി ആരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തിരുത്തുക ആരിലാണ് ഇനി പ്രതീക്ഷ അർപ്പിക്കേണ്ടതെന്ന് കെകെ രമ ചോദിച്ചു. പ്രതിസന്ധിയിൽ നിന്ന സമയത്ത് താങ്ങായി ആശ്വാസമായി നിന്ന ആളാണ് വിഎസ്. ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്ന് കെകെ രമ പറഞ്ഞു. പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ് എന്ന് കെകെ രമ…

Read More

പഴം തൊണ്ടയിൽ കുടുങ്ങി, ശ്വാസതടസം; കണ്ണൂരിൽ വയോധികൻ മരിച്ചു

കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കണ്ണൂർ കാപ്പാടാണ് സംഭവം. കാപ്പാട് സ്വദേശി ശ്രീജിത്ത്‌ (62) ആണ് മരിച്ചത്. പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം കഴിഞ്ഞമാസം കാസര്‍ഗോഡ് ബദിയടുക്കയില്‍ ഓംലറ്റും പഴവും കഴിച്ചതിനു പിന്നാലെ ശ്വാസ തടസം അനുഭവപ്പെട്ട വെല്‍ഡിങ് തൊഴിലാളിയും മരിച്ചു. ബാറടുക്കയിലെ ചുള്ളിക്കാന ഹൗസില്‍ വിശാന്തി ഡി സൂസയാണ് (52) മരിച്ചത്. കാസര്‍കോട് ബാറടുക്കയിലെ തട്ടുകടയില്‍ നിന്ന് ഓംലറ്റും പഴവും…

Read More

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം. 2019നും 2025നും ഇടയില്‍ നടത്തിയ വിദേശയാത്രകളാണ് എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുള്ളത്. ഇക്കാര്യത്തില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്രബന്ധം സംശയിച്ച് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു. ക്ഷേത്രങ്ങളില്‍നിന്നും മറ്റും പുരാവസ്തുക്കളും വിഗ്രഹങ്ങളും കൊള്ളയടിച്ച് കടത്തുന്ന സുഭാഷ് കപൂറിന്റെ രീതിക്കു സമാനമായ കൊള്ളയാണ് ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ നടത്തിയതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ വിദേശയാത്രയുടെ വിവരങ്ങളില്‍…

Read More

രണ്ടാം ജന്തര്‍ മന്തര്‍ സമരത്തിനൊരുങ്ങി സിജെപി; പ്രതിഷേധം തടയാന്‍ നീക്കങ്ങള്‍ ശക്തമാക്കി പൊലീസ്

ഡല്‍ഹി: ബംഗളൂരുവിലെ പ്രതിഷേധത്തിന് പിന്നാലെ രണ്ടാം ജന്തര്‍ മന്തര്‍ സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. നാളെയാണ് ജന്തര്‍ മന്തര്‍ 2.O തുടങ്ങുക. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യത്തിന് പുറമെ എസ്‌ഐആര്‍ റദ്ദാക്കണം എന്നത് ഉള്‍പ്പെടെയാണ് സിജെപി മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, പ്രതിഷേധം തടയാന്‍ യോഗങ്ങള്‍ നടത്തുകയാണ് പൊലീസ്. സമരത്തിന് പിന്തുണയുമായി വരുന്നവരെ തടയാനാണ് പൊലീസ് നീക്കം. റസിഡന്റ്‌സ് അസോസിയേഷനുകള്‍, കോളജുകള്‍, പിജികള്‍ എന്നിവിടങ്ങളില്‍ കയറിയിറങ്ങുകയാണ് പൊലീസ്. ഡല്‍ഹിയില്‍ നിരോധനാജ്ഞയാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്താന്‍ നിയമനടപടി ഉണ്ടാകും. പ്രതിഷേധക്കാര്‍ക്ക് കൂട്ടത്തോടെ…

Read More

എൽഡിഎഫിന്റെ പലസ്തീൻ ഐക്യദാർഢ്യം ഒക്ടോബർ രണ്ടിന്; പലസ്തീൻ അംബാസഡർ മുഖ്യാതിഥി ആയിരിക്കും

എൽഡിഎഫിന്റെ പലസ്തീൻ ഐക്യദാർഢ്യം ഒക്ടോബർ രണ്ടിന് നടക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുക. മുതലക്കുളം മൈതാനിയിൽ നടക്കുന്ന പരിപാടി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പലസ്തീൻ അംബാസഡർ അബ്ദുള്ള എം അബുഷാവേസ് മുഖ്യാതിഥി ആയിരിക്കും. യുദ്ധം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം. സാമുദായിക സംഘടന നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിക്കും. ആഗോള അയ്യപ്പ സംഗമത്തിന് ബദൽ അല്ല പലസ്തീൻ ഐക്യദാർഢ്യമെന്നും എം മെഹബൂബ്…

Read More

ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിക്ക് യുഎസ് പച്ചക്കൊടി: വഴി തുറന്നത് സിഎംഎഫ്ആര്‍ഐ പഠനം

സമുദ്രസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. ഇന്ത്യന്‍ സമുദ്രോല്‍പന്ന കയറ്റുമതിക്ക് യുഎസ് അംഗീകാരം ലഭിച്ചു. മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികള്‍ക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന് തെളിയിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. യുഎസ് മറൈന്‍ മാമല്‍ പ്രൊട്ടക്ഷന്‍ നിയമ പ്രകാരം, സമുദ്ര സസ്തനികളുടെ സംരക്ഷണത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് സീഫുഡ് ഇറക്കുമതിക്ക് അനുമതിയുള്ളത്. ഇന്ത്യയില്‍ തിമിംഗലം, ഡോള്‍ഫിന്‍ തുടങ്ങിയ കടല്‍ സസ്തനികളുടെ ശാസ്ത്രീയ വിവരങ്ങള്‍…

Read More

പ്രവാസി സമൂഹത്തിനെ കരുതുന്ന ബജറ്റ്: കേരള പ്രവാസി സംഘം

അമ്പലവയൽ: നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾക്ക് പെൻഷൻ തുക 3500 രൂപയാക്കി വർദ്ധിപ്പിച്ച കേരള സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് കേരള പ്രവാസി സംഘം ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയലിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം കേരള പ്രവാസി സംഘം വയനാട് ജില്ലാ സെക്രട്ടറി കെ കെ നാണു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക മേഖലക്ക് ഏറ്റവും കൂടുതൽ സഹായം നൽകുന്ന പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന ജനകീയ ബജറ്റാണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു….

Read More

വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

ചില്ലറവിപണിയില്‍ 450രൂപ കടന്ന് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്. കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്‌നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്. ചില്ലര വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 450…

Read More