അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം! വൈദ്യുതി അപകടങ്ങൾ കൂടുന്നു; ജാഗ്രതാ നിർദേശവുമായി KSEB

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. വൈദ്യുതി അപകടങ്ങളുടെ എണ്ണത്തിലും വര്‍‍ദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം വിവിധയിടങ്ങളിലായി മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു. വൈദ്യുതി അപകടം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍‍ തികഞ്ഞ ജാഗ്രത പുലര്‍‍ത്തണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാൻ സാധ്യതയുണ്ട്. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ തികഞ്ഞ ജാഗ്രത പുലർത്തണം. പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയില്‍ മാത്രമല്ല…

Read More

‘വിഡി സതീശൻ പേടിക്കണം: വിദേശത്ത് പോയി എത്ര പണം പിരിച്ചു? എത്ര വീട് വെച്ചു നൽകി?’ ചോദ്യങ്ങളുമായി വികെ സനോജ്

പുനർജനി പദ്ധതിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. വി ഡി സതീശൻ വിദേശത്ത് പോയി എത്ര പണം പിരിച്ചെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ചോദിച്ചു. വീടിൻ്റെ പേരും വിശദാംശങ്ങളും പുറത്ത് വിടണമെന്നും വി കെ സനോജ് പറഞ്ഞു. 209 വീടുകൾ കൈമാറിയെന്നാണ് വിഡി സതീശൻ പറഞ്ഞത്. ആ വീടുകളുടെ വിവരങ്ങൾ പുറത്തുവിടണമെന്നാണ് വികെ സനോജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെടുന്നത്. പിരിച്ചെടുത്ത പണം ഏതെല്ലാം ഇനത്തിൽ ചിലവഴിക്കപ്പെട്ടുവെന്നും ഏത് വർഷത്തിൽ…

Read More

വയനാട് ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ് ;109 പേര്‍ക്ക് രോഗമുക്തി,165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (14.11.20) 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 109 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8673 ആയി. 7614 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 60 മരണം. നിലവില്‍…

Read More

ദിവസേന ഇരുട്ടടി: പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം മാത്രം പത്താം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിന് അടുത്തെത്തി. ലിറ്ററിന് 98.97 രൂപയായി. ഡീസലിന് 94.24 രൂപയാണ്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97.15 രൂപയായി. ഡീസലിന് 93.41 രൂപയാണ്.  

Read More

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം; 45 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷൻ വൈകും

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ 18-45 വയസ്സ് പ്രായമുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്നില്ല. ഇവർക്കുള്ള വാക്‌സിനേഷൻ ഇനിയും താമസിച്ചേക്കും. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവർക്ക് മാത്രമാണ് മുൻഗണനയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു മൂന്ന് ലക്ഷത്തോളം വാക്‌സിൻ ഡോസുകളാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്. കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നീക്കവും വിജയിച്ചിട്ടില്ല. കേന്ദ്രത്തിന്റെ ക്വാട്ട നൽകി തീരാതെ സംസ്ഥാനങ്ങൾക്ക് നൽകാൻ കമ്പനികൾ തയ്യാറാകാത്തതാണ് കാരണം. കേന്ദ്രസർക്കാരിന്റെ തയ്യാറെടുപ്പുകളിലെ പാളിച്ചകളാണ് സംസ്ഥാനത്ത് വാക്‌സിനേഷൻ പദ്ധതിയെ അവതാളത്തിലാക്കുന്നത്. മിക്ക സംസ്ഥാനങ്ങളും…

Read More

ലഹരിക്കച്ചവടം നിയന്ത്രിച്ചത് ഒമാനിൽ നിന്ന്, മുത്തശ്ശിയുടെ അക്കൗണ്ട് വഴി ഇടപാടുകൾ നടത്തി; MDMA കേസിൽ മുഖ്യകണ്ണി ഹരിത പിടിയിൽ

കൊല്ലത്ത് 75 ഗ്രാം എം.ഡി.എം.എ.പിടികൂടിയ കേസിൽ മുഖ്യപ്രതി പിടിയിൽ.മങ്ങാട് സ്വദേശി ഹരിതയാണ് പിടിയിലായത്. ഹരിത വിദേശത്തിരുന്നാണ് എം.ഡി.എം.എ കച്ചവടം നിയന്ത്രിച്ചത്. ഫസ്റ്റ് ഓൺ ട്വന്റിഫോർ.കഴിഞ്ഞ 2 മാസം മുൻപാണ് കൊല്ലം കുന്തളത്താഴത്തുവെച്ച് അഖിൽ ശശിധരൻ എന്നയാളെ കൊല്ലം സിറ്റി ഡാൻസാഫ് സംഘം പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ പ്രതി ഹരിതയിലേക്ക് സംഘം എത്തുന്നത്. ഒമാനിലുള്ള ഹരിത കേരളത്തിലെ യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വില്പന നിയന്ത്രിക്കുന്നതായി അന്വേഷണത്തിൽ വിവരം ലഭിച്ചു. കേസിൽപ്പെട്ട പ്രതികളെ ഇറക്കാനായി കേരളത്തിലെത്തിയ…

Read More

കോടഞ്ചേരി ചാലിപ്പുഴയിൽ വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കില്‍പ്പെട്ട് കാണാതായ അന്‍സാറിനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു

കോടഞ്ചേരി ചാലിപ്പുഴയിൽ വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കില്‍പ്പെട്ട് കാണാതായ അന്‍സാറിനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു. ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ലഭിച്ചിരുന്നു. കോഴിക്കോട് പെരുമണ്ണ സ്വദേശിനി ആയിഷ നിഷ്ലയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കും. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ബന്ധുക്കളായ നാലുപേര്‍ കോടഞ്ചേരി ചുരമുണ്ട ഭാഗത്ത് പുഴയിലെത്തിയത്. കുളിക്കുന്നതിനിടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും നാലുപേരും ഒഴുക്കില്‍ പെടുകയുമായിരുന്നു, മരിച്ച ആയിഷയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍…

Read More

ആറാംദിനവും അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാന്റെ എണ്ണപ്പാടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം; ടെല്‍ അവീവില്‍ വ്യാപക മിസൈല്‍ ആക്രമണം

പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് മിസൈല്‍ വര്‍ഷം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന് തടയാനായില്ലെന്ന് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. ടെഹ്‌റാന്‍ ലക്ഷ്യമിട്ട് പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. പശ്ചിമേഷ്യയിലേക്ക് ബിട്ടനും അമേരിക്കയും കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈഫയിലും ടെല്‍ അവീവിലുമുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടെല്‍…

Read More

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ. 500 രൂപയുടെ 57കള്ള നോട്ടുകളാണ് പിടികൂടിയത്. കള്ളനോട്ട് അടിച്ചു വെച്ച 30പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു. വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെയാണ് ഫറോക് പൊലീസ് പിടികൂടിയത്. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കള്ള നോട്ട് പിടികൂടിയത്.

Read More

വയനാട്ടിൽ 56 പേര്‍ക്ക് കൂടി കോവിഡ്: 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 33 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (13.09.20) 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 33 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകന്‍ ഉള്‍പ്പെടെ 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ വിദേശത്തു നിന്നും 2 പേര്‍  ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2066 ആയി. 1591 പേര്‍ രോഗമുക്തരായി. നിലവില്‍ 465 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: സെപ്തംബർ 7ന്…

Read More