Headlines

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ CCTV ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ്; തെളിവ് നശിപ്പിക്കലെന്ന് സംശയം

കോഴിക്കോട്: അബ്കാരി കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മായ്ചുകളഞ്ഞെന്ന് എക്സൈസ്. വീട്ടിലെ 22 ക്യാമറകളിലും ദൃശ്യങ്ങളില്ല. ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡി സ്റ്റോറേജ് എടുത്തുമാറ്റിയ നിലയിലാണ്. ആന്റോ അഗസ്റ്റിനുമായി വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. തെളിവ് നശിപ്പിക്കലെന്ന് സംശയം. അതേസമയം വീടിന്റെ വൈദ്യുതി കണക്ഷൻ ആന്റോയുടെ പേരിൽ തന്നെയെന്ന് തെളിയിക്കുന്ന രേഖകൾ എക്സൈസിന് ലഭിച്ചു. ഒടുവിലത്തെ വൈദ്യുതി ബിൽ അടച്ചതും ആന്റോയുടെ പേരിലെന്ന്…

Read More

ബുറേവി ചുഴലിക്കാറ്റ് ലങ്കന്‍ തീരത്തേക്ക്; നാളെ ഉച്ചയോടെ കേരളത്തിലെത്തും, അതീവ ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി ഇന്ന് ശ്രീലങ്കന്‍ തീരത്തെത്തിയേക്കും. ഇന്ന് വൈകീട്ടോടെ ബുറേവി ലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യന്‍ മുനമ്പിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ പ്രവേശിക്കും എന്നാണ് കണക്ക്കൂട്ടല്‍. നാളെ ശ്രീലങ്കയും കടന്ന് തമിഴ്‌നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെയാണ്…

Read More

സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂർണ വാക്‌സിനേഷനിലേക്ക് എത്തുമെന്ന് പ്രതീക്ഷ

  സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷ. നിലവിലെ വേഗത വെച്ചു പോകുകയാണെങ്കിൽ ജനുവരിയോടെ പൂർത്തിയാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഡോസ് വിതരണം 100 ശതമാനമാകാൻ 25 ദിവസവും രണ്ട് ഡോസിന്റെയും വിതരണം പൂർത്തിയാകാൻ പരമാവധി 135 ദിവസവും മതിയാകും സ്വകാര്യ മേഖലയിലെ വാക്‌സിനേഷന്റെ വേഗത കൂടി വർധിച്ചാൽ ലക്ഷ്യം നേരത്തെ പൂർത്തിയാകുമെന്നും പ്രതീക്ഷ പുലർത്തുന്നു. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷൻ 89 ശഥമാനം പൂർത്തിയായി കഴിഞ്ഞു. രണ്ടാം ഡോസ് നൽകിയത് 36.67 ശതമാനത്തിനാണ്. 29…

Read More

വയനാട്ടിൽ മാതാപിതാക്കളോടൊപ്പം നടന്നു പോകുമ്പോള്‍ ജീപ്പിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം

മാതാപിതാക്കളോടൊപ്പം നടന്നു പോകുമ്പോള്‍ ജീപ്പിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം. കമ്മന പൂവത്തിങ്കല്‍ സന്തോഷ് – സിജില ദമ്പതികളുടെ മകള്‍ മകല്‍സ (7) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 തോടെ കമ്മന കുരിശിങ്കലില്‍ വെച്ചായിരുന്നു അപകടം. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍

Read More

ഹാൽ സിനിമ വിവാദം; അണിയറ പ്രവർത്തകർ ഇന്ന് പുനഃപരിശോധനാ ഹർജി നൽകും

ഹാൽ സിനിമ വിവാദത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ അണിയറ പ്രവർത്തകർ. ഇന്ന് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യും. ധ്വജ പ്രണാമം, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, രാഖി രംഗങ്ങൾ ഒഴിവാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്. അഭിഭാഷകന് പിഴവ് പറ്റിയതാണെന്നുള്ള കാര്യം കോടതിയെ ധരിപ്പിക്കും. ഹാൽ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി രംഗത്തുവന്നിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ അതിനെ ലൗ ജിഹാദ് എന്ന് പറഞ്ഞ് എ…

Read More

വയനാട്  ജില്ലയില്‍ 107 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 7.05

  വയനാട് ജില്ലയില്‍ ഇന്ന് (21.12.21) 107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരി ച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 110 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.05 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134816 ആയി. 133171 പേര്‍ രോഗമുക്തരായി. നിലവില്‍ 856 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 793 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

അധ്യാപിക ബസിൽ അപമാനിക്കപ്പെട്ട സംഭവം; കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെയുണ്ടായ അതിക്രമത്തില്‍ കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ ജാഫറിനെ സസ്‌പെന്റ് ചെയ്തു. ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെയും അപമര്യാദയായി പെരുമാറിയ വ്യക്തിക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

Read More

പ്രചാരണ വാഹനം അപകടത്തിൽപ്പെട്ടു; വീണ ജോർജിനും ഡ്രൈവർക്കും പരുക്ക്

ആറൻമുളയിലെ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ വീണ ജോർജിന്റെ പ്രചാരണ വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട റിംഗ് റോഡിൽ വെച്ച് എതിരെ വന്ന വാഹനവുമായി പ്രചാരണ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. എംഎൽഎക്കും ഡ്രൈവർക്കും നിസാര പരുക്കുകളുണ്ട്. ഇരുവരെയും പ്രാഥമിക ചികിത്സക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

പൊലീസിന്‍റെ നിർണായകമായ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം തുടർന്ന് ശ്രീതു; ക്രിമിനൽ ബന്ധങ്ങൾ പുറത്ത്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പൊലീസിന്‍റെ നിർണായകമായ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം തുടർന്ന് ശ്രീതു. കുട്ടിയെ സഹോദരൻ കിണറ്റിലിട്ടത് ശ്രീതുവിന്‍റെ അറിവോടെ തന്നെയെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കിണറ്റിലിട്ട ശേഷം വീട്ടിലുള്ള മറ്റുള്ളവരുടെ ശ്രദ്ധതിരിക്കാൻ മുറിയിൽ തീയിട്ടു. മെത്തയും ഷൂസുമാണ് തീയിട്ടത്. ഒന്നാം പ്രതി ഹരികുമാർ തീയിടുമ്പോൾ ശ്രീതുവിന് ഇക്കാര്യം അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശ്രീതുവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തിങ്കളാഴ്‌ച മൂന്ന് ദിവസത്ത കസ്റ്റഡി അപേക്ഷ…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നല്‍കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി

നിയമസഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന് യുഡിഎഫ് സീറ്റ് നല്‍കണമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. വയനാട്ടില്‍ സംവരണ സീറ്റുകളില്‍ മത്സരിക്കുന്നത് കുറിച്യ, കുറുമ വിഭാഗങ്ങളാണെന്നും അടിയ, പണിയ വിഭാഗത്തിനും സീറ്റ് വേണമെന്നും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ചന്തുണ്ണി ട്വന്റിഫോറിനോട് പറഞ്ഞു.വയനാട് ജില്ലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സികെ ജാനുവിനെ പോലെ ബി. ബി. ബോളനെ പോലെയുള്ളവര്‍. അവര്‍ക്ക് സീറ്റ്…

Read More